tag:blogger.com,1999:blog-91506597870405079592024-03-19T23:06:29.981-07:00ജനൽപ്പാളികൾ Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.comBlogger111125tag:blogger.com,1999:blog-9150659787040507959.post-84115366939172186202016-11-05T02:21:00.001-07:002016-11-05T02:22:30.174-07:00അവിശ്വസനീയമായ ഒരു ഇന്ഡോ - റഷ്യന് പ്രണയം.
അവിശ്വസനീയമായ ഒരു ഇന്‍ഡോ - റഷ്യന്‍ പ്രണയം.

സമ്പന്നയും,റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറുമായ 'അനസ്തറ്റ' ( Anasthasta ) എന്ന 25 കാരിയായ റഷ്യന്‍ സുന്ദരിക്ക് , ഗോവയിലെ ഒരു ബീയര്‍ പാര്‍ലര്‍ ജോലിക്കാരനും , മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനുമായ നരേന്ദ്രയോട് തോന്നിയ പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു.

നരേന്ദ്രയുടെ അച്ഛനുമമ്മയും ഇപ്പോഴും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്.സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃ ത്തുവഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. നരേന്ദ്ര വെറും പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ.6 മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ നരേന്ദ്രക്ക് ബിയര്‍ പാര്‍ലറിലെ ബാര്‍ മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ആ സ്ഥാനക്കയറ്റമാണ് നരേന്ദ്രയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്..

'അനസ്തറ്റ വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ വരുമായിരുന്നു. ഒരുനാള്‍ യാദൃശ്ചികമായി അവര്‍ പാര്‍ലറില്‍ നരേന്ദ്രയെ കാണുന്നു..ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെ ങ്കിലും അവര്‍ ആദ്യമായി എന്തൊക്കെയോ ,എങ്ങനെ യൊക്കെയോ ആശയവിനിമയം നടത്തി.അതായിരുന്നു തുടക്കം.

നരേന്ദ്രയോടു മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അവര്‍ക്ക് റഷ്യക്ക് മടങ്ങേണ്ടി വന്നു.

ഭാഷ പരസ്പ്പരം ഇരുവര്‍ക്കുമറിയില്ല എങ്കിലും അവര്‍ കണ്ണുകളിലൂടെ ആശയവിനിമയം നടത്തി.മനസ്സുകൊണ്ട് കൂടുതലടുത്തു. അനസ്തറ്റ അന്ന് റഷ്യക്ക് പറക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു . ' നരേന്ദ്രയെ തന്‍റെ ജീവിത പങ്കാളിയാക്കണം.'..

റഷ്യയില്‍ നിന്ന് അനസ്തറ്റ ഫോണ്‍ ചെയ്തത് നരേന്ദ്രക്കും നരേന്ദ്രയുടെ മറുപടി അനസ്തറ്റക്കും മനസ്സിലായിരുന്നി ല്ലെങ്കിലും ഒരു കാര്യം നരേന്ദ്രക്കും മനസ്സിലായി. അനസ്തറ്റ തന്നെ അളവറ്റു സ്നേഹിക്കുന്നു.

റഷ്യയില്‍ എത്തിയ അനസ്തറ്റ യുടെ മനസ്സ് മുഴുവന്‍ ഗോവയിലായിരുന്നു..ഓരോ മൂന്നുമാസം കഴിയു മ്പോഴും അവര്‍ ഗോവയില്‍ പറന്നെത്തി. വരുമ്പോ ഴൊക്കെ നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ട് വരുമായിരുന്നു..ഇവരുടെ പ്രണയം മൂന്നു വര്‍ഷം നീണ്ടുനിന്നു.

ഈ കാലയളവിനുള്ളില്‍ മറ്റുള്ളവരുടെ സഹായ ത്തോടെയും ,സ്വന്തമായും പരസ്പ്പരം ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടി യെടുത്തു.സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂ ടെയും അവര്‍ എന്നും ബന്ധപ്പെട്ടിരുന്നു.മനസ്സുകൊണ്ട് അവര്‍ പരസ്പ്പരം കൂടുതല്‍ മനസ്സിലാക്കി. നരേന്ദ്രയുടെ ദാരിദ്ര്യവും, എളിമയും, അധികം വാചാലമാക്കാത്ത പ്രകൃതവും അനസ്തറ്റക്ക് ഏറെ ഇഷ്ടമായി.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അനസ്തറ്റ വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്. അവര്‍ മദ്ധ്യപ്രദേശ് ലെ ഗ്രാമത്തില്‍പ്പോയി നരേന്ദ്രയുടെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി.

ഗ്രാമത്തിലെത്തിയ അനസ്തറ്റ അവിടെ താരമായി.

ഗ്രാമമാകെ ഇളകിമറിഞ്ഞു. ഒരു വെളുത്ത സുന്ദരി മാലാഖയെപ്പോലെ തങ്ങളുടെ ഗ്രാമത്തില്‍ വന്നത് കാണാന്‍ നാടെല്ലാം ഓടിയെത്തി. ഒരു റഷ്യന്‍ സുന്ദരിയെ ആദ്യമായി അവര്‍ അടുത്തുകാണുകയാ യിരുന്നു.ഏവര്‍ക്കും കൌതുകം. ചിലര്‍ക്കൊക്കെ നരേന്ദ്രയോട് അസൂയയും തോന്നാതിരുന്നില്ല.

നരേന്ദ്രയുടെ അച്ഛനുമമ്മയ്ക്കും ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അനസ്തറ്റ ഒരു രാത്രി ആ വീട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം മാതാപിതാക്കളുടെ കാല്‍ തൊട്ടു വന്ദിച്ചാണ് അവര്‍ മടങ്ങിയത്..

അനസ്തറ്റ നരേന്ദ്രയുമായി മോസ്ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി.രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം.

കഴിഞ്ഞ ഞായറാഴ്ച അവര്‍ ഇന്ത്യയിലെത്തി.

ഇപ്പോള്‍ ഇരുവരും ഇന്ത്യയിലാണുള്ളത്. ഒരു മാസം ഇരുവരും ഇന്ത്യയിലുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് നേരെ മദ്ധ്യപ്രദേശിലെ ഗ്രാമത്തിലെത്തി.ഇന്നലെ അവര്‍ സാഗര്‍ ജില്ല അപ്പര്‍ കളക്ടര്‍ ഓഫീസിലെത്തി തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സമര്‍പ്പിച്ചു.

അവിടെ മറ്റൊരു സംഭവം അരങ്ങേറി.രജിസ്റ്റാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റ ക്കും ഇരിക്കാന്‍ കസേര നല്‍കിയില്ല. ഇത് നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരു തരം Complex ആണ്..അതോ മറ്റുള്ളവരോടുള്ള അസൂയയോ ? ഏതായാലും അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവി യിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ കസേര വരുത്തി നല്‍കി.( കാണുക ചിത്രങ്ങള്‍ )

വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയശേഷം രണ്ടാളും റഷ്യക്ക് പോകും..അവിടെ നരേന്ദ്ര ,അനസ്തറ്റ യുടെ കുടുംബ പരമായ ബിസ്സിനസിന്‍റെ ഭാഗമാകും.

ഇന്ത്യ യില്‍ അടിക്കടി വരുമെന്നും നരേന്ദ്രയുടെ കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും അനസ്തറ്റ പറഞ്ഞു. യാത്രയെല്ലാം നരേന്ദ്രക്കൊപ്പം ബൈക്കിലാണ്.ബജാജ് ഡിസ്കവര്‍. നരേന്ദ്രയ്ക്ക് ഗോവയില്‍ വച്ച് സമ്മാനമായി വാങ്ങി നല്‍കിയതാണ്.

അനസ്തറ്റ ഇപ്പോള്‍ നരേന്ദ്ര ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളെ പ്പറ്റി പഠിക്കുകയാണ്..നരേന്ദ്രക്കൊപ്പം അവര്‍ ബൈക്കില്‍ മിക്കപ്പോഴും ഊരുചുറ്റലാണ്.തലയില്‍ തട്ടമിടാതെ , ആണുങ്ങളെ പ്പോലെ വസ്ത്രധാരണം ചെയ്തു ഇരുകാലുകളും രണ്ടു വശത്തിട്ട് ആരെയും കൂസാതെ ബൈക്കിന്‍റെ പിന്നിലിരുന്നു യാത്രചെയ്യുന്ന റഷ്യന്‍ സുന്ദരി ഗ്രാമക്കാര്‍ക്ക് ഇന്ന് പുതുമയുള്ള കാഴ്ചയാണ്.

( BN.)

കാണുക ചിത്രങ്ങള്‍.( സാഗര്‍ അപ്പര്‍ കളക്ടര്‍ ഓഫീസില്‍ വിവാഹം രെജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയുമായി ഇരുവരും എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം )

കടപ്പാട് : - പ്രകാശ്‌ നായര്‍

കടപ്പാട് .. ഞാൻ നിന്റെ ചങ്ങാതി

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-14193164329059781772016-10-31T05:05:00.001-07:002016-10-31T05:05:55.693-07:00കേരള പിറവി ആശംസകള്
എന്നെ മനസിലായില്ലേ,..?

ഞാനാണ് *കേരളം*,

തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,

1956 ലാണ് ജനനം, എന്റെ ഭർത്താവ്

*തിരുവനന്തപുരം*

ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,

മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,

രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,

അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ മകൻ *പത്തനംതിട്ട* _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,

നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!

അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !

പിന്നെ യുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,

കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി

*മലപ്പുറം* കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,

ഇനിയുളളത് *കോഴിക്കോടാ*, ഹല്‍വാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ ഹല്‍വാ ഭയങ്കര പ്രശസ്തിയല്ലേ,!

പിന്നെയുള്ളത് എന്റെ *വയനാടൻ* മോൻ, ജൈവ വൈവിധ്യം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്നു. ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,

*കണ്ണൂര്‍* എന്ത് ചെയ്യാനാ...എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ , എന്നാലും നല്ല സ്നേഹമുള്ളവനാ... !

എന്റെ അവസാനത്തെ പയ്യനാ *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി

ഇപ്പം മനസിലായില്ലേ എന്നെ കുറിച്ച്ും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,

എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍....

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-29977152305519134482016-10-13T04:29:00.001-07:002016-10-13T04:29:44.526-07:00മാതൃകഭാര്യ
ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:

"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട് സ്ട്രെസ്സും കൂടുതലാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്‌താൽ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം

ഡോക്ടര്‍ തുടര്‍ന്നു:

"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.

ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി. വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.

നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത് അത് സ്ഥിതി വഷളാക്കും. മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക. ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.

ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ. പിന്നെ പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത് ഇങ്ങനെ ഒരു ആറു മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."

തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:

"ഡോക്ടര്‍ എന്താ പറഞ്ഞത്?"

"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-34145288276295749342016-10-13T04:27:00.001-07:002016-10-13T04:29:48.469-07:00ദൈവം പ്ലിങ്ങ്
ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.

തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.

അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.

പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ - നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.

അല്ലാ നിങ്ങൾ ആരാണ്?

ഞാൻ ദൈവമാണ്.

അല്ലയോ പ്രഭോ... ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ?

ദൈവം പ്ലിങ്ങ് 😋😃

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-83626748333614213422016-03-23T00:26:00.002-07:002016-03-23T00:26:11.705-07:00പ്ലിങ്..... പ്ലിങ്..... പ്ലിങ്

കമ്പനീല് ഒരു പണീമില്ലാതെ ഫേസ്ബുക്കില് ചൊറീം കുത്തിയിരിക്കുമ്പൊ നാട്ടീന്ന് അമ്മേടെ മിസ്ഡ് കോൾ...! തിരിച്ചുവിളിച്ചു..

ഞാൻ : 'ഹലോ, എന്താമ്മേ..? എന്തേ വിളിച്ചത്...?'

അമ്മ: 'ഒന്നൂല്ലടാ, വെറുതെ വിളിച്ചതാ..'

ഞാൻ:
'ങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ, ഇനിക്കിവിടെ എപ്പളും ജോലിത്തിരക്കാവും
ഞാനങ്ങോട്ട് വിളിച്ചോളാന്ന്, വൈന്നേരം വിളിക്കാം.. ശരിയെന്നാ..'

അമ്മ : 'അയ്യോ... വെക്കല്ലേ, നിക്കൊരു കാര്യം പറയാന്ണ്ട്...'

ഞാൻ : 'എന്താണ്...? വേഗം പറയ്.. തിരക്കാണ്..'

അമ്മ
: 'അതേയ്, ഇന്ന് വടക്കുമ്പാട്ടെ കൃഷ്ണേട്ടന്റെ മോളെ കണ്ടു, ഒരു
കല്യാണത്തിന്.. നല്ല കുട്ടിയാ.. കണ്ടപ്പൊ നിനക്ക് വേണ്ടി ആലോയിച്ചാലോന്ന്
വിചാരിച്ചു...'

''ഠോ'' ''ഠോ'' ''ഠോ''

മനസില് മൂന്ന് ലഡ്ഡു ഒരുമിച്ച് പൊട്ടി...!!

ന്നാലും
നുമ്മളൊറ്റ്യടിക്ക് സമ്മയിച്ച് കൊടുത്താ അമ്മയെന്ത് കരുതും..? അതോണ്ട്
മ്മള് നൈസായി കൊറച്ച് ബലം പിടിച്ചു.. വെല കളയാമ്പാടില്ലല്ലോ..

ഞാന് : 'ഇങ്ങളെന്താണമ്മേ പറേണത്..?
വീട്ടിലെ
ടൈല്സിന്റെ പണി ബാക്കിയല്ലേ... പോരാത്തതിന് ഇനിക്കിപ്പൊ 25 വയസ്സ്
പൂര്ത്തിയായതേയുള്ളൂ.. നാട്ടുകാരെന്തേലും കരുതൂല്ലേ...?'

അമ്മ : 'ഓാ.. അതുശരിയാ.. ഞാനത്രക്കങ്ങട് ചിന്തിച്ചില്ല.. അതുവിട്, ഇനീം സമയിണ്ടല്ലോ.. ഒന്നുരണ്ടുകൊല്ലംകൂടെ കഴിഞ്ഞ് നോക്കാം..'

ഞാന് : 'അ.... അത്..... അമ്മേ.... ടൈല്സ്.....ഞാന്...'

അമ്മ : 'ശെരീന്നാ.. അനക്ക് തെരക്കല്ലേ.. അന്റെ പണി നടക്കട്ടെ... വൈന്നേരം വിളിക്ക്ട്ടാ..'

ഞാന് : 'അയ്യോ.. അമ്മേ, വെക്കല്ലേ... തിരക്ക് കൊറഞ്ഞൂൂ... ഹലോ.... ഹലോ.... ഹലോ.....'
call disconnected...

പ്ലിങ്..... പ്ലിങ്..... പ്ലിങ്..

അമ്മയൊക്കെ ആളാകെ മാറിപ്പോയി..... പണ്ടൊക്കെ ചോറ് മാണ്ടാ, മാണ്ടാന്നൊക്കെ ശാഠ്യം പിടിച്ചാ നിർബന്ധിച്ചു കഴിപ്പിക്കണതാർന്നു......

ന്നാല്വെന്റമ്മേ......

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-55317148877759772802016-03-08T02:10:00.000-08:002016-03-08T02:10:34.993-08:00കാവല്മാടത്തില് ഒരു ദിനം

കാവല്മാടത്തില് ഒരു ദിനം

ജീവിതത്തിലെ അവിസ്മരണീയമായ ഏതാനും മണിക്കൂറുകള്...

മഴവില്ലഴകിന്റെ വശ്യതയും, മലങ്കാറ്റിന്റെ വന്യതയും മലനിരകളുടെ മാസ്മരിക സൗന്ദര്യവും തീര്ക്കുന്നൊരു ഏറുമാടം.

കൃഷിയിടത്തിലേക്ക് വിളിക്കാതെ വിരുന്നെത്തുന്ന, അദ്ധ്വാനം മുഴുവന് നിമിഷംനേരം കൊണ്ട് ഇല്ലാതാക്കുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും മറ്റ് മൃഗങ്ങളെയും തുരത്താന് കാവലിരിക്കാനുണ്ടാക്കിയ ഏറുമാടത്തില് കൃഷിക്കാരനായ പഴയ സഹപാഠിക്കൊപ്പം ചിലവിട്ട ദിനത്തിന്റെ ഓര്മ്മകള്....

മാത്തപ്പന് എന്ന് ഞങ്ങള് നാട്ടുകാര് വിളിക്കുന്ന ആറുതൊട്ടിയില് മാത്യൂസും സുഹൃത്ത് മൂക്കിലിക്കാട്ട് സിബിയും ചേര്ന്ന് നിര്മിച്ച ഈ എറുമാടം കോട്ടയം ജില്ലയിലെ എരുമേലി എരുത്വാപ്പുഴയ്ക്കു സമീപം കീരിത്തോട്ടിലാണ്. മലങ്കാറ്റു വീശുമ്പോള് സാധാരണ ഏറുമാടങ്ങള് നിലംപതിക്കുമെന്നതിനാല് ഇവര് ഇവരുടെ ഭൂമിയില് അടുത്തടുത്ത് നിന്നിരുന്ന റബര് മരങ്ങള് നിശ്ചിത ഉയരത്തില് മുറിച്ചുനീക്കിയശേഷം ഇതിനു മുകളിലായാണ് ഏറുമാടം ഉറപ്പിച്ചത്. ചാഞ്ഞ പാതയാണ് ഏറുമാടത്തിലേക്ക്്. കൃഷി സംരക്ഷിക്കാന് ഒരിടമെന്നതിനപ്പുറം ഏറുമാടത്തിന്റെ നിര്മ്മാണ സമയത്ത് മറ്റൊന്നും ഇവരുടെ മനസിലുണ്ടായിരുന്നില്ല. എന്നാല് ഏറുമാടം തീര്ക്കുന്നത് വശ്യസുന്ദരമായ കാഴ്കളാണെന്നതിനാല് സന്ദര്ശകരും ഏറി.

ഈ ഏറുമാടത്തിലിരുന്നാല് ശബരിമല വനവും പീരുമേടിന് സമീപമുള്ള പരുന്തുംപാറയും കോരുത്തോട് ഗ്രാമവും സുഖവാസകേന്ദ്രമായ കുട്ടിക്കാനവുമൊക്കെ കാണാം. മലനിരകളുടെ ഇടയില് തീര്ത്ത ഏറുമാടത്തെ മൂടി ഇടയ്ക്ക് കടുത്തമഞ്ഞ് പരക്കും. കാറ്റ് ഒച്ചയിട്ടു കടന്നു പോകും. ഏറുമാടത്തിലേക്ക് തൂവാനം വീശുമ്പോള് മാരിവില് വിടരും. ഉച്ചത്തില് കൂകി വിളിച്ചാല് മലനിരകള് മറുപടിയോതും.

രാത്രിയാണ്് കാട്ടുപന്നികളും കാട്ടാനകളും കൂട്ടമായി കൃഷിഭൂമിയിലെത്തി വിളകള് നശിപ്പിക്കുന്നത്. ഏറുമാടം സ്ഥാപിച്ചതോടെ ഇവിടെനിന്നുമുള്ള ശബ്ദവും വെളിച്ചവുംമൂലം കാട്ടുമൃഗങ്ങള് കൃഷിയിടങ്ങളിലേക്ക് എത്താറില്ല. രാത്രികാലത്ത് ഏറുമാടത്തില് കാവലിരുപ്പിന് ഊഴമാണ്. പുലരുംവരെ ഇതിനുള്ളില് ആളുകള് ഊഴമനുസരിച്ച് ഉറങ്ങാതിരിക്കും.ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവും മാടത്തിനുള്ളില് ഒരുക്കിയിട്ടുണ്ട്.

ആറേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇരുവരും മരച്ചീനി കൃഷി ആരംഭിച്ചത്. പതിനായിരത്തോളം മൂട് മരച്ചീനിക്ക് പുറമെ, ഇഞ്ചി, ചേന, ചേമ്പ്, പച്ചക്കറികള് എല്ലാം ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. മരച്ചീനി വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. അഭ്യസ്ഥ വിദ്യരായ പുതുതലമുറ വൈറ്റ്കോളര് ജോലി തേടിനടക്കുന്ന കാലഘട്ടത്തില് മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഇവര് നാടിന് തന്നെ മാതൃകയാവുകയാണ്. ഫ്രീലാന്ഡ്സ് വീഡിയോഗ്രാഫറായ മാത്യൂസ് ഇപ്പോള് മുഴുവന് സമയവും കൃഷിയിടത്തില് തന്നെയാണ്.

മാത്യൂസിന്റെ പിതാവ് ജയിംസിന്റെ അച്ഛന് പണ്ടുകാലത്ത് കാട്ടുമൃഗങ്ങളെ തുരത്താന് പടക്കം കെട്ടി ഏറുമാടത്തില് താമസിച്ചിരുന്നു. ജയിംസ് മാത്യൂസുമായി പലപ്പോഴും പങ്കുവച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മാത്യൂസും സിബിയും ഒത്തുചേര്ന്ന് പുതിയ ഏറുമാടം നിര്മിച്ചത്.

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-315078095087973212016-03-08T01:55:00.001-08:002016-03-08T01:56:00.092-08:00വനിതാദിനാശംസകള്
കേരളത്തിലെ വനിതകൾക്ക് ലോക വനിതാദിനാശംസകള്‍.

സ്ത്രീയെ ചവിട്ടിതാഴ്ത്തിയോ കുത്തിനോവിച്ചോ അല്ല

ആണത്തം തെളിയികേണ്ടത്

അവളെ സ്നേഹിക്കുവാനും

സംരക്ഷിക്കാനും കഴിയണം,

അപ്പോഴെ പുരുഷൻ എന്ന

വാക്കിനർത്ഥം വരൂ..

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-59168336241966877252016-03-08T01:52:00.001-08:002016-03-08T01:52:14.206-08:00അവള്
കാത്ത് കാത്ത് നിന്നതല്ല ..

ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല ..

മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല ..

പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല ..

പെരുമഴ തോര്‍ച്ചയില്‍ പൂമരം

കാത്ത് വച്ച പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല ..

അവള്‍...

സ്നേഹത്തിന്റെ ചൂടുമായി

ഹൃദയവാതില്‍ പോലും മുട്ടാതെ

"നീ എനിക്ക് " എന്നോതി

കൊടുങ്കാറ്റിലൂടെ വന്നവള്‍ ..

ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ .....

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-12759156296729925422016-03-04T13:11:00.001-08:002016-03-04T13:11:56.523-08:00അമ്മാവന് ഒന്നും തോന്നരുത്
ഹലോ..ഹലോ അമ്മാവാ..

എന്താ മോനെ വിശേഷം ?

നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?

അതെ പരമ സുഖം.

ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ. പറയൂ.

O

അതിനു മുഖവുര എന്തിനാ ?

അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.

ഹലോ...ഹലോ... എന്താ പറഞ്ഞത് ?

ഒരു വിസ വേണം വിസ വേണം...

ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.

എനിക്ക് ഒരു വിസ അയച്ചു തരണംന്നു.

ഹലോ കേള്‍ക്കാന്‍ പറ്റുന്നില്ല. ഒട്ടും റേഞ്ച് ഇല്ല.

അമ്മാവാ കേള്‍ക്കാമോ ?

ഇല്ല മോനെ ഒന്നും ക്ലിയര്‍ ആകുന്നില്ല. നീ വല്ലതും പറഞ്ഞോ ?

അമ്മാവാ വിസാ വിസാ കേള്‍ക്കാമോ ?

വിസിലോ എന്ത് വിസില്‍ ?

വിസിലല്ല അമ്മാവാ. വിസാ …

വിമ്മോ.?? ഒന്നും കേള്‍ക്കുന്നില്ല.

വിസ തന്നാല്‍ അമ്മയുടെ പേരില്‍ റോഡ്‌ സൈഡിലുള്ള മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം അമ്മാവന്‍റെ പേരില്‍.......

മോനെ എന്താ പറഞ്ഞത്... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം...??

റേഞ്ച് വന്നോ അമ്മാവാ........

വന്നു മോനെ..... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം... ബാക്കി പറയൂ.....

ശരിക്കും കേള്‍ക്കാമോ അമ്മാവാ ?

അതേ കേള്‍ക്കാം കേള്‍ക്കാം. നന്നായി കേള്‍ക്കാം. പറയൂ...

അല്ല. റേഞ്ച് ഇല്ലെങ്കില്‍ ഞാന്‍ പിന്നെ പറയാം അമ്മാവാ.

ഇപ്പൊ നല്ല റയിഞ്ചുണ്ട് മോനെ. ഇപ്പൊ തന്നെ പറയൂ....

പറയട്ടെ അമ്മാവാ.. ഫോണ്‍ ചെവിയുടെ അടുത്തേക്ക് വെച്ചോളൂ

വെച്ചു മോനെ ഇനി പറഞ്ഞോളൂ.

അമ്മാവന് ഒന്നും തോന്നരുത്..........

ഇല്ല മോനേ.....മോന്‍ ധൈര്യമായിട്ട് പറഞ്ഞോളൂ

അതേയ് പറയാന്‍ വന്നത് മറ്റൊന്നുമല്ല. ഒരു വിസ ചോദിച്ചപ്പോഴെക്കും റേഞ്ച് പോണ താനൊക്കെ ഒരു അമ്മാവനാണോടാ....... തെണ്ടീ... .&@$$###&&&%%##@@^&*................**

താങ്കള്‍ വിളിച്ച എയര്‍ട്ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്*

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-5636446162665275232016-03-03T17:59:00.001-08:002016-03-03T17:59:11.744-08:00ആദ്യരാത്രി
ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു

സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ

പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന

ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ്

നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ അമ്മ ഫ്ലാസ്ക്

എടുത്ത്

കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ

അമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ചേട്ടന്‍ ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.

നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍

വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ

പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി.

'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു.

ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍

സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും

'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ

അടുക്കളയിലേക്ക് പോയി.

ഖത്തറിൽ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും

ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന

പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ഖത്തറിൽ മൂന്ന്

നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു അവിടെ

പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി

കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതാ ചേട്ടാ പാല്...'

ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു

സിപ്പ് എടുത്തിട്ട് ചോദിച്ചു

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത് വൈക്കിലിശ്ശേരിയല്ലേ

ചേട്ടാ?

അതല്ലെടീ... ഈ പാല്‍...?

അത് അമ്മ നിഡോ ഇട്ട് കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലചേട്ടാ... മറായി ആരാ?

മറായിയോ... ആ... അതോ... അത് ഖത്തറിലെ പാലിന്റെ പേരാണ്.

ചേട്ടന്‍ കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും,

ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത്

മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത്

കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അയ്യോ .. ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍

പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

ചേട്ടന്‍ രാവിലെ അമ്പലത്തില്‍ പോകാന്‍ എണീയ്ക്കോ?'

അമ്പലത്തിലോ .. ഞാനോ... പണ്ട് ബുദ്ധി ഉറക്കാത്ത കാലത്ത് എണീറ്റിരുന്നു. പിന്നെ എന്തോന്ന് അമ്പലം . ?പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ....

രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

അച്ഛനും അമ്മയും എണിക്കോ?'

... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന്

കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍

കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക്

നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള

വര വരക്കാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ

വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ

ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഘൗരവത്തോടുകൂടെ

തന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ചേട്ടാ തമാശ പറയാതെ,

ചേട്ടനെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ

കാറ്റൊഴിഞ്ഞുപോയതാ...

അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല,

നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ

അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ മുത്തശ്ശി കുത്തിപിടിച്ച് നടക്കുന്ന

വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ മുത്തശ്ശി വടിയും

കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍

വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ചേട്ടനോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം...

നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... ...അമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ...

വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

ചേട്ടാ .. ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും...

അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്യമ്മ എന്നെ

കെട്ടിപിടിച്ചപ്പോ ഞാന്‍ വല്യമ്മ യെ ചവിട്ടി താഴെയിട്ടു...

വല്ല്യുമ്മയുടെ കാലൊടിഞ്ഞു ..

ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ്

കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍

തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ

മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി

സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ

പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ...

ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍

വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള

കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി

വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ്

മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ്

ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന്

വായിച്ചു...

ചേട്ടന്‍ എന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി

വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ചേട്ടനു തോന്നും

എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്...

അവന് പണിയൊന്നുമില്ല ചേട്ടാ . ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട്

എന്റെ അച്ഛന്‍ തന്ന സ്വര്‍ണ്ണവും ചേട്ടന്‍ തന്ന 10 പവന്‍ താലി ഞാന്‍

പോവുകയാണ്.വിഷമിക്കരുത്, ചേട്ടനെ

എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ

കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ചേട്ടനെ പൂര്‍ണ്ണമനസ്സോടെ

സ്വീകരിക്കുമായിരുന്നു. ഏതായാലും ചേട്ടന്‍ ഒരു ആറ് മാസത്തേക്ക് വേറെ

കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍

ഞാന്‍ ചേട്ടന്റെ അടുത്തേക്ക് തിരിച്ചുവരും, ചേട്ടന്‍ എന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'അമ്മേ യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. അമ്മ

ഓടിവന്നു... കത്ത് അമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍

തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ താലി കൊടുത്തില്ലേല്‍

മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ

കാശാ അമ്മ . പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം

കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക്

കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ

ജീവിതം തീരും. (എന്റെ ശബ്ദം കേട്ട്

കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു

എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി

പൊരിച്ചത്, , ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ

എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും

കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം

വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു

കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ

ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍

അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ

പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ

തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും

ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച്

പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍

പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും

പറയാനുണ്ടാവും' അളിയന്റെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച

നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം...

അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു......):

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-79232882431366884602016-02-29T13:27:00.001-08:002016-02-29T13:27:47.866-08:00സ്നേഹം
കാമം അടക്കാന്‍ മാത്രം പെണ്ണിനെ പ്രണയിക്കുന്നവര്‍ ഒന്നോര്‍ക്കണം.. അവള്‍ക്ക് വേണ്ടത് നിന്റെ നെഞ്ചിലെ ചൂടല്ല..

നിന്റെ നെഞ്ചിലൊരിത്തിരി ഇടമാണ്.. അവള്‍ക്കൊന്നു തല ചായ്കാന്‍, നെഞ്ചിലെ സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍, മതിവരുവോളം സ്നേഹിക്കാന്‍..

ആ സ്നേഹത്തിന് കാമത്തിന്റെ വിലയിടുന്നവന് ജീവിക്കാന്‍ അര്‍ഹതയില്ല...

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-20455064010578245822016-02-25T14:03:00.004-08:002016-02-25T14:03:37.948-08:00ആദ്യ ചുംബനം

പിറന്നുവീണപ്പോളറിയാത്തകാലത്തമ്മ നല്കി, ആദ്യ ചുംബനം

മടിയിലിരുത്തി വാല്സല്യമേകിയച്ഛന്
മൂര്ദ്ധാവില് ചൊരിഞ്ഞു പിന്നെയും ചുംബനം.

വിദ്യാലയപ്പടി വിട്ടിറങ്ങും നേരം
കൂട്ടുകാര് നല്കിയ കെട്ടിപ്പിടിച്ചുള്ള ചുംബനം

പിന്നെ, ഇടക്കെത്തി പമ്മിയും
തെല്ലു ഭയന്നും ഇറുകി പിടിച്ചുള്ള നനുത്ത ചുംബനം.

ആദ്യരാത്രി പാതിമൂടിയ കണ്കളില്
ചേര്ത്തു പങ്കാളി നല്കി ഹൃത്തില് പതിഞ്ഞൊരു ചുംബനം.

വീണ്ടും അമ്മയായ് നൊന്തു പെറ്റിട്ട
കുഞ്ഞിനായേകി മൃദു ചുംബനം.

ആശ്വാസമേകിയോരമ്മതന് ശ്വാസം
നിലച്ച നേരം വിങ്ങിപ്പിടഞ്ഞമ്മയെ പുണര്ന്നു നല്കി മരണ ചുംബനം

ഒടുവില് നിന് നേരമായ് മണ്ണോടു ചേര്ന്നിടും
നേരത്തറിയാതെ കിട്ടുന്നോരന്ത്യ ചുംബനം !

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-32314969146703220182016-02-22T14:04:00.000-08:002016-02-22T14:04:02.939-08:00ഒന്നിച്ചു കഴിയാന് എന്തിന് കെട്ടണം?

ഒന്നിച്ചു കഴിയാന് എന്തിന് കെട്ടണം?

പ്രണയത്തിന്റെ
പൂര്ണതയ്ക്ക് വിവാഹം ആവശ്യമില്ലെന്ന് പറയുന്നവര്... ഒരുമിച്ചിരിക്കാനും
വേര്പിരിയാനും നിയമത്തിന്റെ ചങ്ങലകള് വേണ്ടെന്ന് ചിന്തിക്കുന്നവര്...
മനസ്സിനും ശരീരത്തിനും ഒന്നുചേരാന് പരസ്പര വിശ്വാസം മാത്രം മതിയെന്ന
പക്ഷക്കാര്... സ്ത്രീയും പുരുഷനും തുല്യരാണെന്ന് വാദിക്കുന്നവര്...
നിലവിലുള്ള വിവാഹ സമ്പ്രദായത്തെ മാറ്റിനിര്ത്തി, പ്രണയത്തോടെ പരസ്പരം
ഉള്ക്കൊള്ളാനാവുമെന്ന വിശ്വാസത്തോടെ രണ്ട് വ്യക്തികള് ഒരുമിച്ച്
ജീവിക്കുന്നു... അത് സ്ത്രീയും പുരുഷനുമാകാം... സ്ത്രീയും സ്ത്രീയുമാകാം...
പുരുഷനും പുരുഷനുമാകും... സ്ത്രീയോടും പുരുഷനുമൊപ്പം മൂന്നാം
ലിംഗക്കാരുമാകാം... അതാണ് 'ലിവിങ് ടുഗദര്'. 'ഒരുമിച്ച് ജീവിക്കാന്
വിവാഹത്തിന്റെ ചട്ടക്കൂട് നിര്ബന്ധമോ...?' -ഈ ചോദ്യം നാളുകളേറെയായി
ഉയര്ന്നുകേള്ക്കുന്നു. നിരവധി ചര്ച്ചകളും നടന്നു കഴിഞ്ഞു. പക്ഷേ,
ചോദ്യമിപ്പോഴും ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.

വിവാഹം പവിത്രമായി കാണുന്ന ഭാരതീയ സമൂഹം 'ലിവിങ് ടുഗദര്' ബന്ധത്തെ
എപ്പോഴും സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. അവിഹിതത്തിന്റെ
സംശയക്കണ്ണുകള് ഈ ബന്ധത്തെ എപ്പോഴും പിന്തുടരുന്നു. ഇതിനെ ആരോഗ്യകരമായ
തിരഞ്ഞെടുപ്പായി വീക്ഷിക്കുന്നവരുമുണ്ട്.

വിവാഹം പവിത്രമായി കരുതുന്ന സമൂഹത്തില് വിവാഹ മോചനങ്ങളും വര്ധിക്കുകയാണ്.
നിയമത്തിന്റെ പിന്തുണയോടെ സമൂഹം സാക്ഷിയായി നിശ്ചയിക്കപ്പെട്ട സമയത്തില്
വിവാഹവും വേര്പിരിയലും... ഇതിനേക്കാള് ഭേദം നിയമത്തിന്റെ ചങ്ങലയില്ലാതെ
വ്യക്തികള് പരസ്പര വിശ്വാസത്തില് ഒന്നിക്കുകയും മടുക്കുമ്പോള്
വേര്പിരിയുകയും ചെയ്യുകയാണെന്ന് ഇവര് പറയുന്നു.

വഴി പിരിയല്

ഏതൊരു ബന്ധം തകരുമ്പോഴുമുണ്ടാകുന്ന മാനസിക പിരിമുറുക്കം ലിവിങ് ടുഗദറിന്റെ
തകര്ച്ചയിലുമുണ്ടാകും. പങ്കാളി എല്ലാം അവസാനിപ്പിച്ച് പെട്ടെന്ന്
യാത്രയാവുമ്പോള് ഭൂരിഭാഗം പെണ്കുട്ടികളും തളര്ന്നുപോവുകയാണ് പതിവ്.
പലപ്പോഴും വഴിപിരിയലിന്റെ കാരണം പങ്കാളിയെ ബോധ്യപ്പെടുത്താനാവാതെ
പിരിയുമ്പോഴാണ് വീപരീതഫലം ഉണ്ടാക്കുന്നത്. ബന്ധത്തില്
കുട്ടികളുണ്ടെങ്കില് അവരുടെ സ്ഥിതിയും മോശമാകും. എപ്പോള് വേണമെങ്കിലും
തകര്ന്ന് പോയേക്കാവുന്ന പ്രണയത്തിന്റെ ഗാരന്റിയേ ലിവിങ്
ടുഗദറിനുമുള്ളൂവെന്ന് ശരിവെയ്ക്കുന്ന രീതിയില് നിരവധി ദമ്പതിമാര്
വഴിപിരിയുന്നുണ്ട്.

ഹ്യൂമന് വെല്നെസ് സ്റ്റഡി സെന്റര്

ലിവിങ് ടുഗദര് ബന്ധത്തിലുള്ളവര്ക്കായി 'ഹ്യൂമന് വെല്നെസ് സ്റ്റഡി
സെന്റര്' പ്രവര്ത്തിക്കുന്നുണ്ട്. രണ്ടര വര്ഷത്തോളമായി സോഷ്യല്
മാധ്യമങ്ങളിലുമിത് സജീവമാണ്. കേരളത്തിനകത്ത് 1000-േത്താളം
അംഗങ്ങളാണിതിലുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് ഇവര് കൂട്ടായ്മകളും
സംഘടിപ്പിച്ചു കഴിഞ്ഞു. തുടര്ച്ചയായി കൂട്ടായ്മകള് സംഘടിപ്പിക്കാനാണ്
ഇവരുടെ ശ്രമം.

കമ്മിറ്റഡ് ഫോബിയ

നിയമപരമായി ബന്ധത്തിലേര്പ്പെടാന് യുവാക്കള്ക്ക് ഭയം
വര്ധിക്കുന്നതായി പഠനങ്ങള് വ്യക്തമാക്കുന്നു. പരസ്പരമുള്ള വിധേയത്വം
തനിച്ച് നില്ക്കുമ്പോഴുള്ള വ്യക്തിത്വത്തെ നഷ്ടപ്പെടുത്തുമെന്ന്
ഇക്കൂട്ടര് ഭയക്കുന്നു. ഉത്തരവാദിത്ത്വങ്ങളും കടമകളും തന്റെ
വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ഇവര് കരുതുന്നു. ഇത്തരം
ഭയത്തെയാണ് 'കമ്മിറ്റഡ് ഫോബിയ' എന്ന് വിളിക്കുന്നത്. വിവാഹത്തോട്
താത്പര്യമുള്ളവര്ക്കടക്കം എല്ലാവരിലും കമ്മിറ്റഡ് ഫോബിയ ഏറിയും
കുറഞ്ഞുമുണ്ട്. പക്ഷേ, ഇത് രൂക്ഷമായാല് വിവാഹത്തോട് ഇക്കൂട്ടര് വിമുഖത
പ്രകടിപ്പിക്കും. ഇത്തരം ഭയത്തോടെ വിവാഹത്തിലേര്പ്പെട്ടാല് അതും
വിജയകരമായി മുന്നോട്ട് പോകണമെന്നില്ല. ഇത്തരക്കാര്ക്ക് ഇതേ
മനോഭാവത്തിലുള്ള കൂട്ടാളിയാവും അനുയോജ്യരാവുക. ഈ മനോഭാവവും പലപ്പോഴും
ലിവിങ് ടുഗദര് ബന്ധത്തിലേക്കെത്തിക്കാറുണ്ട്.

ലിവിങ് ടുഗദറിന് യുവത്വം പുതിയ മാനം നല്കുന്നുണ്ട്. വിവാഹത്തിന് മുമ്പുള്ള
പരീക്ഷണം കൂടിയായി ലിവിങ് ടുഗദര് റിലേഷന് മാറിക്കഴിഞ്ഞു.
ഒറ്റനോട്ടത്തില് തോന്നുന്ന 'ക്രഷ്' പ്രണയത്തിലേക്ക് വഴി മാറുമ്പോള് ഇത്
നിലനില്ക്കുമോ ഇല്ലയോ എന്ന സംശയവും യുവത്വത്തിന് ഇന്ന്
വര്ധിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്ക്കൊള്ളാന്
മറുവശത്തുള്ളയാള്ക്ക് കഴിയുമോയെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ
ഭാഗമായും ലിവിങ് ടുഗദര് മാറുന്നു.

ഫോണിങ്ങും ഡേറ്റിങ്ങും മടുത്തില്ലെങ്കില് മൂന്നാം ഘട്ടമായി അവര് ലിവിങ്
ടുഗദര് തിരഞ്ഞെടുക്കുന്നു. ഒരു മാസമോ ഒരു വര്ഷമോ ഒന്നിച്ച് ജീവിച്ച്
പരസ്പരം മനസ്സിലാക്കുന്നുവെങ്കില് വിവാഹത്തിലേക്കും അല്ലാത്ത പക്ഷം
വേര്പിരിയലിലേക്കും എത്തുന്നു.

ലിവിങ് ടുഗദര് തിരഞ്ഞെടുപ്പ്

ബന്ധങ്ങളുടെ ശിഥിലതയെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ലിവിങ് ടുഗദര്
ബന്ധം തിരഞ്ഞെടുക്കുന്നവര്. മതവും ജാതിയും ചുറ്റുപിണഞ്ഞ് കിടക്കുന്ന
വിവാഹത്തോട് മുഖം തിരിക്കാന് ഇവര് സധൈര്യം മുന്നോട്ട് വരുന്നു. പരസ്പരം
ഇഷ്ടപ്പെട്ടാല് മതത്തിന്റേയോ നിറത്തിന്റെയോ പ്രായത്തിന്റെയോ മതിലുകള്
പണിയാതെ ഇവര് ഒരുമിക്കുന്നു.

ആദ്യകാലങ്ങളില് സൗഹൃദത്തിനൊപ്പം വഴിമാറിയ പ്രണയങ്ങളായിരുന്നു ലിവിങ്
ടുഗദര് ബന്ധത്തിന് അടിത്തറയായത്. എന്നാലിപ്പോള് ലിവിങ് ടുഗദര് ബന്ധവും
അറേഞ്ചേഡ് ആയിരിക്കുന്നു.

വിവാഹത്തിനായി അനുയോജ്യരെ തേടുന്നത് പോലെ ഇന്ന് ലിവിങ് ടുഗദര് ബന്ധത്തിന്
സന്നദ്ധരായ സ്ത്രീയേയോ പുരുഷനേയോ അന്വേഷിക്കുന്നത് കേരളത്തിലും
സാധാരണമാകുകയാണ്. ഇത്തരക്കാരെ സഹായിക്കാനായി പ്രത്യേകം സൈറ്റുകളും
പ്രവര്ത്തിക്കുന്നു. മാട്രിമോണിയല് സൈറ്റുകളിലേത് പോലെ പൂര്ണമായ
പ്രൊഫൈല് തയ്യാറാക്കിയാണ് 'ലിവ് ഇന് റിലേഷനാ'യി വ്യക്തിയെ തിരയുന്നത്.
സ്വന്തം അഭിരുചികള്ക്കനുസരിച്ച് നിഷ്പ്രയാസം വ്യക്തിയെ കണ്ടെത്താം.
പരസ്പരം ഇഷ്ടമായാല് ഒരുമിച്ച് താമസിക്കുകയും ആവാം.

വിദേശ രാജ്യങ്ങളില് ഈ രീതി സാധാരണമാണ്. കേരളത്തിലും ഇത്തരം രീതികള്
വളര്ന്നു വരികയാണ്. വിദേശീയര് വിവാഹത്തോട് ആഭിമുഖ്യം പുലര്ത്തി
ഇന്ത്യയിലെത്തുമ്പോള് വൈവാഹിക ബന്ധത്തോട് മുഖം തിരിക്കുന്നവരെന്ന ആക്ഷേപം
ഒരു വശത്തുണ്ടെങ്കിലും ചട്ടക്കൂടുകള്ക്കുള്ളില് ബന്ധത്തെ തളച്ചിടാന്
ആഗ്രഹിക്കാത്തവരും ഇന്ത്യക്കാരിലുണ്ട്.

എന്നാല്, ലിവിങ് ടുഗദര് ബന്ധത്തിലാണ് തങ്ങളെന്ന് സമൂഹത്തിന് മുന്നില്
തുറന്ന് പറയാന് പലരും മടിക്കുന്നു. സമൂഹത്തിന്റെ സംശയം നിറഞ്ഞ കണ്ണുകളാണ്
ഇവരുടെ ധൈര്യത്തെ ചോര്ത്തുന്നത്. സ്വന്തം കുടുംബത്തില് നിന്നുപോലും ഈ
ബന്ധം ഇവര് ഒളിച്ചുവയ്ക്കുന്നു. ഒളിച്ചുവയ്ക്കലുകളുണ്ടാക്കുന്ന സംഘര്ഷം
ഭൂരിഭാഗം ബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നുമുണ്ട്.

സമൂഹത്തിന്റെ മുന്നില് ധൈര്യത്തോടെ 'ഞങ്ങള് വിവാഹം കഴിക്കാതെ ഒരുമിച്ച്
ജീവിക്കാന് ആഗ്രഹിക്കുന്നു' എന്ന് പറയുന്നവരുടെ ബന്ധങ്ങള് ആരോഗ്യമുള്ളതും
നീണ്ടു നില്ക്കുന്നതുമായിരിക്കും.

ചതി

ലിവിങ് ടുഗദര് ബന്ധങ്ങളിലും ചതി വില്ലനാവാറുണ്ട്. സ്വത്തും പണവും
തട്ടിയെടുക്കാനുള്ള മറയായും ലിവിങ് ടുഗദറിനെ ചില തട്ടിപ്പുകാര്
തിരഞ്ഞെടുക്കാറുണ്ട്. പങ്കാളിയോട് തന്റെ മറ്റ് ബന്ധങ്ങള് മറച്ചു
വെയ്ക്കുകയും പിന്നീട് വെളിപ്പെടുത്തുകയും അതിനെ തുടര്ന്നുണ്ടാകുന്ന
സംഘര്ഷങ്ങളില് വേര്പിരിയുകയും സാധാരണമാണ്.

പങ്കാളിയുടെ വിശ്വാസം നേടിയെടുത്ത് പണവും സ്വത്തും കൈക്കലാക്കി തട്ടിപ്പ്
നടത്തുന്നവരുമുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള് ഷൂട്ട്
ചെയ്ത് ക്ലിപ്പുകള് തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരും
ഈ ബന്ധത്തിന്റെ മറ പിടിക്കാറുണ്ട്. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി
പണം വാങ്ങാനും ഇവര് മുതിരാറുണ്ട്.

ലിവിങ് ടുഗദര് ബന്ധത്തിലേക്ക് എടുത്തുചാടും മുമ്പ് വ്യക്തിയില് പൂര്ണ
വിശ്വാസം നേടിയതിന് ശേഷം മാത്രമേ എടുത്ത് ചാടാവൂ. എന്നിരുന്നാലും ഭൂരിഭാഗം
ബന്ധങ്ങളും വിവാഹത്തിന് സമാനമായി കടന്നു പോവുകയാണ് ചെയ്യുന്നത്.

നിയമവശം

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്
കുറ്റമല്ലെന്ന് സുപ്രീം കോടതി നയം വ്യക്തമാക്കിക്കഴിഞ്ഞു. വിവാഹം കഴിക്കാതെ
18 വര്ഷം ഒരുമിച്ച് ജീവിച്ച കര്ണാടക സ്വദേശി നല്കിയ ഹര്ജിയിലായിരുന്നു
ഉത്തരവ്. വിവാഹം കഴിക്കാതെ ദീര്ഘനാള് ഒരുമിച്ച് ജീവിക്കുന്ന സ്ത്രീയേയും
പുരുഷനേയും വിവാഹിതരായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഒരു വര്ഷത്തില് കൂടുതല് പുരുഷനോടൊപ്പം താമസിച്ച സ്ത്രീക്ക് നിയമപരമായി
സ്ത്രീകള്ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ലഭിക്കുമെന്നും സുപ്രീം കോടതി
വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം കഴിക്കാതെ ദീര്ഘകാലം ഒരുമിച്ച് ജീവിക്കുന്ന സ്ത്രീക്കും പുരുഷനും
കുട്ടികള് ജനിച്ചാല് മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീം
കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. നിയമപ്രകാരം വിവാഹിതരല്ലാത്തവര്ക്ക്
ജനിക്കുന്ന കുട്ടികള്ക്കും നിയമത്തിന്റെ പരിരക്ഷയുണ്ടായിരിക്കും. ഇത്തരം
കുട്ടികളെ അവിഹിത ബന്ധത്തില് ജനിച്ച കുട്ടികളായി കാണാനാകില്ലെന്നും
സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിതാവിന്റേയും മാതാവിന്റേയും
സ്വത്തിനും കുട്ടിക്ക് അവകാശമുണ്ടായിരിക്കും.

സ്ത്രീയും പുരുഷനുംതുല്യര്

സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണ് ലിവിങ് ടുഗദര് നല്കുന്നത്.
വിവാഹമെന്ന ചട്ടക്കൂടില് സ്ത്രീ പുരുഷന് വിധേയരായിരിക്കുമെന്ന്
ഇക്കൂട്ടര് പറയുന്നു. സ്ത്രീക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി
കുടുംബത്തിനായി ജീവിക്കേണ്ടി വരും. എന്നാലിവിടെ സ്ത്രീ സ്വതന്ത്രയാണ്.
പുരുഷനും സ്ത്രീക്കും തുല്യാവകാശവും ചുമതലയുമാണ്. വീട്ടുജോലി മുതല്
മക്കളുടെ വിദ്യാഭ്യാസ ചുമതല വരെ സ്ത്രീയും പുരുഷനും തുല്യമായി
പങ്കിടുന്നു.

വിവാഹമെന്ന ചട്ടക്കൂടിലേക്ക് കടന്നാല് അഡ്ജസറ്റ്മെന്റുകളുടെ വാതിലാവും
തുറുക്കുകയെന്ന് ലിവിങ് ടുഗദര് വക്താവ് അനില് ജോസ് പറയുന്നു. ചെലവുകള്
പങ്കിടാനായി ജോയിന്റ് അക്കൗണ്ട് വരെ തുറന്ന ലിവിങ് ടുഗദര്
ദമ്പതിമാരുമുണ്ട്.

വിവാഹമെന്ന ചട്ടക്കൂടിന്റെ ആവശ്യമില്ല -അനില് ജോസ്

അഞ്ച് വര്ഷമായി ലിവിങ് ടുഗദര് ബന്ധത്തിലാണ് അനില് ജോസ്. സ്ത്രീക്കും
പുരുഷനും പരസ്പര വിശ്വാസത്തോടെ താമസിക്കാന് വിവാഹമെന്ന ചട്ടക്കൂടിന്റെ
ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. സ്ത്രീക്ക് വിവാഹബന്ധത്തില്
ലഭിക്കുന്നതിനേക്കാള് സ്വാതന്ത്ര്യം ലിവിങ് ടുഗദറില്
ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂട്ടായ്മകള്
സംഘടിപ്പിക്കുമ്പോഴും വളരെ കുറഞ്ഞ പങ്കാളിത്തമാണുണ്ടാകുന്നത്. സമൂഹത്തിന്
മുന്നില് ലിവിങ് ടുഗദര് ബന്ധത്തിലാണെന്ന് പറയാനുള്ള വിമുഖതയാണ് ഇതിന്
കാരണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹിതര്ക്ക് സമാനര്

ലിവിങ് ടുഗദറിന്റെ ആദ്യ ഘട്ടത്തില് മാത്രമേ വിധേയത്വമില്ലാത്ത ബന്ധങ്ങള്
സാധ്യമാകുകയുള്ളൂവെന്ന് 'ഫാമിലി സൈക്കോളജി' മാസികയുടെ പഠനം
വ്യക്തമാക്കുന്നു. ഒരു മാസം മുതല് ഒരു വര്ഷം വരെയാണ് ഒന്നാം ഘട്ടം. ഇത്
കഴിഞ്ഞും ബന്ധം മുന്നോട്ട് പോവുകയാണെങ്കില് വിവാഹിതരുടേതിന് സമാനമായ
മാനസിക- ശാരീരിക ബന്ധങ്ങളും സംഘര്ഷങ്ങളും ഉടലെടുക്കുമെന്ന് പഠനം
വ്യക്തമാക്കുന്നു. ഒപ്പം പരസ്പര വിശ്വാസത്തോടെയുള്ള വിധേയത്വവും
വളര്ന്നുവരും. പിന്നീട് ഈ വിധേയത്വം നഷ്ടപ്പെടുകയാണെങ്കില് പരസ്പരം
വഴിപിരിഞ്ഞവരാണേറെ എന്നും പഠനം വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ലിവിങ് ടുഗദര്?

സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം നല്കുന്നവരും ബന്ധങ്ങളുടെ
ചങ്ങലക്കെട്ടില് മുറിവേല്ക്കാന് ആഗ്രഹിക്കാത്തവരുമാണ് പൊതുവെ ലിവിങ്
ടുഗദര് ബന്ധത്തിലേര്പ്പെടുന്നത്. പ്രണയവും കാമവും നിലനില്ക്കുമ്പോഴും
അഡ്ജസ്റ്റ്മെന്റ് ചേര്ന്നൊരു സൂത്രവാക്യം ഇവര്ക്ക് ആവശ്യമില്ല.

ലേബല് -വിവാഹിതര് ലിവിങ് ടുഗദര് ബന്ധത്തില് കഴിയുമ്പോഴും പലപ്പോഴും
വിവാഹിതരെന്ന ലേബലാവും സമൂഹത്തിന് ഇവര് നല്കുക. ഇതിന് കാരണവുമുണ്ട്.
ഒരുമിച്ച് ജീവിക്കാന് താമസ സൗകര്യം അന്വേഷിക്കുമ്പോള് വിവാഹിതര്ക്ക്
മാത്രമേ വീട് നല്കുകയുള്ളൂവെന്ന ഉടമ്പടി ഉടമസ്ഥര് മുന്നോട്ട് വയ്ക്കും.
കൂടാതെ ബന്ധം വെളിപ്പെടുത്തല് വിഹിതമെന്ന രീതിയിലുള്ള തുറിച്ച്
നോട്ടങ്ങളും ഉണ്ടാകും. ഇത്തരം തുറിച്ചുനോട്ടങ്ങളില് നിന്ന് രക്ഷപ്പെടാനാണ്
'വിവാഹിതര്' എന്ന ലേബല് നല്കുന്നത്.

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com1tag:blogger.com,1999:blog-9150659787040507959.post-64841220990986050162016-02-22T13:35:00.003-08:002016-02-22T13:35:56.451-08:00നിന്റെ സാനിധ്യമാണ് ഇന്ന് എന്റെ ജീവ സ്പന്ദനം

നോവുന്ന മനസ്സുമായി ഉറങ്ങാൻ
പോവുമ്പോഴാണ് പലപ്പോഴും

നിന്നെ കുറിച്ചുയുള്ള ഓർമ്മകൾ പിറക്കുന്നത്,

എഴുതാന് തുടങ്ങുമ്പോൾ പക്ഷേ വാക്കുകൾ പിടിതരാതെ

ഒഴിഞ്ഞു മാറുന്നു
നിന്നോടുള്ള ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള

വാക്കുകളുടെ ശേഖരം എന്റെ
പക്കലില്ലെന്ന്തിരിച്ചറിയുമ്പോൾ

നിനക്കു മുന്നിൽ ഞാനൊരുപാട് ചെറുതാകുന്നു,
ആര്ക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി
പോലും

എത്രപെട്ടന്നാണ് നിന്റെ നിയന്ത്രണതിലായത്,

നിന്റെ സാനിധ്യമാണ്
ഇന്ന് എന്റെ ജീവ സ്പന്ദനം

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-47799107109623063282016-02-22T13:34:00.001-08:002016-02-22T13:34:33.483-08:00സ്നേഹം

സ്നേഹം

ഒരാളെ ഇഷ്ടപ്പെടുന്നതു ബാഹ്യമായ
ആകർഷണത്താലാണ്.

അതിൽ അയാളുടെ തലയെടുപ്പും സമ്പത്തും ജോലിയും പദവിയും പഠനവും
ഉൾപ്പെടും. സുന്ദരനായ യുവാവ്, ആസിഡ് ആക്രമണത്തിൽ വിരൂപിയായിപ്പോയ
കമിതാവിനെ വിവാഹം കഴിച്ചാൽ അത് ഇഷ്ടമല്ല, സ്നേഹം.

ഉപാധികളുടെ ലോകത്താണ്
ഇഷ്ടം. എനിക്കു ഹിതമെങ്കിൽ അത് ഇഷ്ടം. എന്നാൽ സ്നേഹം അതിനപ്പുറത്താണ്.
അഹങ്കാരത്തിന്റെ സകല ഭാവങ്ങളും സ്നേഹമുളളിടത്ത് അപ്രത്യക്ഷമാകും. വിനയവും
എളിമയും വിധേയത്വവുമെല്ലാം അവിടെ നിറഞ്ഞു നിൽക്കും. മുറിപ്പെടുത്തുന്ന
വാക്കുകൾക്ക് അവിടെ സ്ഥാനമില്ല. സ്നേഹം സകലതും ക്ഷമിക്കും.
പരസ്പരവിശ്വാസവും വളരും. ഏതു കാറ്റും കോളും അവരിൽ ഒരു ചലനവുമുണ്ടാക്കില്ല.

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-71246410645808119232016-02-21T10:10:00.001-08:002016-02-21T10:10:42.819-08:00പരിഭവ കിലുക്കങ്ങൾ

അന്ന് നീ എന്നോട് പറഞ്ഞു കിലുങ്ങുന്ന കൊലുസിന് പകരം എനിക്ക് നിന്റെ പരിഭവ കിലുക്കങ്ങൾ മതി എന്ന്

അപ്പോൾ നിന്റെ പ്രണയത്തെ  ഞാൻ മുറുകെ പിടിച്ചു  എന്റെ കൊലുസ് കൊണ്ട് നീ  അവൾക്കു താലി പണിതു

അപ്പോഴും നീ  എന്നോട് പറഞ്ഞു നിന്റെ പരിഭവ കിലുക്കങ്ങൾ മതി എന്ന്

ആ  താലിയിൽ കൂടി ഞാൻ അറിയും എന്ന്

ഹൃദയം തകര്ന്ന വേദനയോടെ എന്റെ പ്രണയം അവളുട നെഞ്ചിൽ ഏറ്റുന്നത് കണ്ണീരിനിടയിലും ഞാൻ വ്യക്തമായി കണ്ടു

അപ്പോഴും നിന്റെ പ്രണയത്തെ ഞാൻ മുറുകെ പിടിച്ചു

ആ താലി  മറ്റൊരുവൾക്ക്

അരഞ്ഞാണമായി മാറിയപ്പോഴാണ്

ഞാൻ ആ പ്രണയത്തിൻ ചതി അറിഞ്ഞത്

അപ്പോഴേക്കും ആ അരഞ്ഞാണം

എനിക്കുള്ള  റീത്തായ് കഴിഞ്ഞിരുന്നു

എന്റെ പരിഭവ കിലുക്കത്തിൻ റീത്തുമായു

നീ വരുമ്പോഴേക്കും എന്റെ കബറിൻ

മുകളിൽ മൈലാഞ്ചി ചെടി കുത്തിയെങ്കിൽ

മാത്രമേ എന്റെ പ്രണയം പൂവണിയു ....

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-68329270658937998462016-02-20T09:04:00.000-08:002016-02-20T09:04:00.898-08:00നീ

ഞാൻ ഇങ്ങനെ ആവാൻ കാരണം നീ ഒറ്റ ഒരുത്തിയാണ്...

ഇന്നെനിക് സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാൻ കഴിയുന്നില്ല...

മറ്റൊരാളെ മനസ്സിൽ കുടിയിരുത്താനും കഴിയുന്നില്ല..

നീ ഇതൊന്നുമറിയാതെ നിന്റെ മാരന്റെ.. വിരിമാറിൽ മയങ്ങിക്കോ...

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-71646815302159037142016-02-19T13:05:00.001-08:002016-02-19T13:05:41.043-08:00പണ്ടാരമടങ്ങിയ പ്രണയം
പണ്ടാരമടങ്ങിയ പ്രണയം

ഒരു നിമിത്തം പോലെ ജീവിത വഴിയില്

എവിടെയോ നിന്ന് അവളെ ഞാന്

കണ്ടുമുട്ടി...

ചിരിക്കാനും കരയാനും മനസ്സുമായി

കൂടെനിന്നവള്...

ഒടുവില് വേദനിപ്പിച്ചു കൊണ്ട് അവള്

അകന്നു പോയപ്പോള് അവള് അറിഞ്ഞില്ല...

ഈ ജന്മം മുഴുവന് ഓര്ക്കാനുള്ള

നിമിഷങ്ങളാണ് അവള്

സമ്മാനിച്ചതെന്ന്.....

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-6018863170604992762016-02-18T23:45:00.001-08:002016-02-18T23:45:03.542-08:00കോമാളി വേഷക്കാരല്ല ഇവർ...
വെറും കോമാളി വേഷക്കാരല്ല ഇവർ...

കാൻസർ വന്ന കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടർമാരാണ്..ഈ കുഞ്ഞുങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും അസുഖങ്ങളെല്ലാം മറന്ന് ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഇവർക്ക് കൊടുക്കാം ഒരു ബിഗ്‌ സല്യൂട്ട്..

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-42754237230320628912016-02-18T23:03:00.001-08:002016-02-18T23:04:16.260-08:00പുലർകാലം
പുലര്‍കാല സ്വപ്നങ്ങള്‍ക്ക്

ഇപ്പോള്‍ മരണത്തിന്‍റെ

തണുപ്പും ചുടലയുടെ തീ ഗന്ധവും..

എന്‍റെ ചിന്തകളുടെ

ആഴം അളന്നു ഇല്ലാതാവാന്‍

ഇന്നലെയും

എനിക്കു കൂട്ടായ് വന്നിരുന്നു

ഒരു നനുത്ത മഞ്ഞുകണം പോലെ.

നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-9461144460034234172016-02-17T21:11:00.001-08:002016-02-17T21:11:47.078-08:00കാത്തിരുപ്പ്
സ്നേഹമെന്ന് പറഞ്ഞാൽ വേദനയാണോ .?

ഞാൻ കരുതിയത് ഏറ്റവും പാവനമായ വികാരമാണെന്നാ....

പക്ഷേ എനിക്ക് തെറ്റ് പറ്റിയോ ആവോ ??

ഇപ്പോൾ സ്നേഹമെന്നെ കരയിപ്പിക്കുകയാണ്...

ആരെയും വെറുക്കാൻ കഴിയില്ല.,

എല്ലാരെയും സ്നേഹിക്കാനെ അറിയുള്ളു ,

എന്റെ മനസ്സിലെ നിന്നെ പോലും...

എന്നിട്ടും,,,,,,,,,,,,,,,,,,

എന്റെ സ്നേഹം നിന്നെ മുറിപ്പെടുത്തുന്നെങ്കിൽ ,എന്റെ സ്നേഹം നിന്നെ ചുട്ടുപൊള്ളിക്കുന്നുവെങ്കിൽ ,

മറച്ചു വയ്ക്കാം എന്നെന്നേക്കുമായി

ഞാൻ എന്റെ ഉളളിൽ .....

നിറഞ്ഞൊഴുകുന്ന ഈ സ്നേഹ ചൂടിനാൽ എന്റെ മിഴികൾ നിറഞ്ഞൊഴുകിയാൽ.....

മൂടിവെയ്ക്കാം ഞാൻ എൻ മിഴികളെയും

എന്നെന്നേക്കുമായ് നിന്നിൽ നിന്നും..

"എന്റെ വേദന നിനക്കൊരിക്കലും ഒരു നൊമ്പരമാകരുത്."

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-35139387283768597032016-02-17T20:55:00.001-08:002016-02-17T20:57:20.467-08:00പ്രണയനോവ്

നീയെന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു

കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ .

എന്നാൽ നീ എന്നെ സ്നേഹിച്ചത് ശിലയിൽ എഴുതണം ..

അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും.....

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-43958105605162847572016-02-17T20:36:00.001-08:002016-02-17T20:36:34.148-08:00യുവത്വമേ ഒരു നിമിഷം.....

യുവത്വമേ ഒരു നിമിഷം.....

ഒരുനിമിഷം....സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കൂ......ചിന്തിക്കൂ.....!

ഇന്നത്തെ യുവ തലമു റ എങ്ങോട്ടേക്ക്‌..? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹികപ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാനുള്ള കാരണക്കാർ ആര്‌..?? മാതാപിതാക്കളോ അതോ...ആധുനികതയുടെ കൊഴുപ്പോ,,? അതോ ആരേയും ഭയേപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ..??..!!!

ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ്‌ മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന്‌ വിരളം..!!! ഇവരെയൊക്കെ വിഡ്ഢിവേഷം കെട്ടിച്ച്‌ വെറും വിഡ്ഢികളാക്കി വീട്ടിനും, നാട്ടിനും,സമൂഹത്തിനുംഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌ എന്ത്‌ നേട്ടം...!!!

ഹേയ്‌ ഒരുപറ്റം കൊച്ചനുജന്‍മാരെ...നിങ്ങള്‍ മൂന്നോ..നാലോ..അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ ഒത്ത്‌ ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ അതല്ല യഥാർത്ഥലോകം..

മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ അത്‌വെറും വിഡ്ഢിലോകം മാത്രം...

നിങ്ങള്‍ വിഡ്ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുള്ള തിരിച്ചറിവ്‌ ഇനി എന്നാണുണ്ടാകുക...??!!!

നിങ്ങള്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടന്ന ബൈക്ക്‌ അഭ്യാസങ്ങള്‍ നിങ്ങളുടെ കഴിവായ്‌ ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ല...അതൊരു സാമൂഹിക വിപത്താണ്‌ എന്ന്‌ എന്തേ നിങ്ങള്‍ തിരിച്ചറിയുന്നില്ല...!!!

നിങ്ങള്‍പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകംമ്പനം കൊള്ളിച്ചുകൊണ്ട്‌ ബൈക്ക്‌ പറപ്പിക്കുന്ന ശബ്‌ദം ഒരുപൗരന്‍െറയും ചെവിക്ക്‌ അലോസരമല്ലാതെ ഇമ്പം നല്‌കുന്നില്ല ..!!! അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ..!!!

തിരക്കുള്ളറോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ എല്ലാട്രാഫിക്‌ നിയമങ്ങളും കാറ്റില്‍ പറത്തി, ഭ്രാന്തമായ ആവേശത്തില്‍ നിങ്ങള്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍ നിങ്ങള്‍ പലപ്പോഴും രക്ഷപെടുന്നത്‌ നിങ്ങളുടെ കഴിവായ്‌ തോന്നുന്നൂ എങ്കില്‍ നീയാണ്‌ ഈ നൂറ്റാണ്ടിലെ പമ്പരവിഡ്ഢി എന്നുള്ളതിന്ന്‌ സംശയമുണ്ടോ...!!!

എതിരെ വരുന്ന വലിയ വാഹനക്കാരന്‍, അല്ലെങ്കില്‍ , അലക്ഷ്യമായുംനിയമം ലംഘിച്ചും നീ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍ നിന്നെപ്പോലെ ഒരു മാനസികരോഗിയാണെങ്കില്‍, അവനൊന്നു ബലം പിടിച്ചാല്‍ അവിടെ ഒടുങ്ങാഌള്ളതേയുള്ളൂ നിന്‍റെ എല്ലാ ശൗര്യവും..!!!

നിന്‍റെ കൂടെ എല്ലാ തോന്നിവാസത്തിനും, എല്ലാ കൊള്ളരുതായ്‌മയ്‌ക്കും,നിനക്ക്‌ കൂട്ടുനിന്ന, നിന്നെ പ്രോത്‌സാഹിപ്പിച്ച നിന്‍റെ മാതാപിതാക്കളെക്കാള്‍, കൂടപിറപ്പുകളേക്കാള്‍ ഒരുപക്ഷെ നീ സ്‌നേഹിച്ച, കോലംതിരിഞ്ഞ, ആണാണോ..പെണ്ണാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള നിന്‍ റോള്‍മോഡല്‍ ഫ്രീക്കന്‍ ഫ്രണ്ട്‌സ്‌ ഉണ്ടല്ലോ അവർ കരയും നിന്‍റെ വിയോഗത്തില്‍..!!!

എത്ര ദിവസം എന്ന്‌ നിനക്കറിയണോ...!!!

അങ്ങേ അറ്റം മൂന്നേമൂന്ന്‌ ദിവസം...!!!

പിന്നെ അവർ നിനക്കുവേണ്ടി ഒരു വലിയ കാര്യം കൂടിചെയ്യും.. നീ തെരുവീധിയില്‍ മരണം ഇരന്ന്‌ വാങ്ങാന്‍ പോകയല്ലെ അതിന്ന്‌ മുന്‍പേ നീ അത്‌കൂടി അറിഞ്ഞിട്ട്‌പൊയ്‌ക്കോ..നിന്‍റെ ചിരിക്കുന്ന ഒരു സുന്ദര ഫോട്ടോ അവന്‍മാർ ഫേസ്‌ബുക്കിലും , വാട്ട്‌സപ്പിലും ഇടും എന്നിട്ട്‌ ഒരടിക്കുറിപ്പും "" പ്രിയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കില്ലാ...ഞങ്ങളുടെ ഓർമ്മകളില്‍ നീ എന്നും ജീവിക്കും...'' അതോടെ അവന്‍മാരുടെ പണി തീർന്നൂ ...!!!

നിനക്ക്‌ ചിരിവരുന്നില്ലേ അവന്‍മാരുടെ ഓർമ്മയില്‍ നീ ജീവിക്കും എന്ന്‌കേട്ടിട്ട്‌....!!!

ലഹരിക്ക്‌ അടിമപ്പെട്ട്‌ മസ്‌തിഷ്‌കം മരവിച്ച്‌ കഴിയുന്ന അവന്‍മാർക്ക്‌ ഓർമ്മപോയിട്ട്‌ പൊക്കണം പോലുമില്ലന്നുള്ളത്‌ മറ്റുള്ളവരേക്കാള്‍ നന്നായി, അവരുടെ സന്തത സഹചാരി എന്നനിലയ്‌ക്ക്‌ നിനക്കല്ലേ കൂടുതല്‍ അറിവ്‌...!!!!

സോഷ്യല്‍ മീഡിയകളില്‍ നിന്‍റെ ചരമ വാർത്ത ഫോട്ടോസഹിതം വൈറലാകുമ്പോഴും നീ ഒരു പക്ഷേ മുള്‍മുനയില്‍ നിർത്തിയും, നിരാഹാരംകിടന്നും,ഭീഷണിപ്പെടുത്തിയും, അവസാനം ഗതികേട്‌കൊണ്ട്‌ വകതിരിവാകാത്ത നിന്‍റെ ചെറുപ്രായത്തില്‍ നിനക്ക്‌ ബൈക്ക്‌വാങ്ങിത്തരാന്‍ നിർബന്ധിതരായ നിമിശത്തെ,,

അല്ലെങ്കില്‍ കൂട്ടുകാരന്‍റെ ബൈക്ക്‌ ഒരുവേള കടമെടുക്കാന്‍ നിനക്ക്‌ തോന്നിയ നിമിശത്തെ ശപിച്ചുകൊണ്ട്‌ നിന്‍റെ മാതാപിതാക്കളും,നിന്‍റെ ഉടപ്പിറപ്പുകളും തലതല്ലിക്കരയുന്നുണ്ടാകും നിന്‍റെ വീട്ടിനുള്ളിലെ ഏതേലുംകോണുകളില്‍...!

സങ്കടത്താല്‍ കണ്ണീരിനു പകരം ചങ്കുപൊട്ടിയൊലിച്ച രക്‌തം അവരുടെ കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നത്‌ കാണാന്‍ കഴിയാതെ നീ അകലെയുള്ള ഏതേലും ഹോസ്‌പിറ്റലിന്‍റെ മോർച്ചറിയില്‍,പോസ്‌റ്റ്‌മോർട്ടം ടേബിളില്‍, വിജയശ്രീലാളിതനായ്‌ നെഞ്ചുംവിരിച്ച്‌, തലപൊട്ടിത്തകർന്ന്‌ ചെവിയിലൂടെയും,മൂക്കിലൂടെയും,വായിലൂടെയും ചോരവാർന്നിറങ്ങി കണ്ണ്‌ പുറത്തേക്കുന്തിയവനായ്‌ വീണ്ടുമൊരു അറുത്ത്‌മുറിക്കലും പ്രതീക്ഷിച്ച്‌ ""ധിക്കാരിയായിരുന്ന നീ നിസ്സഹായനായ്‌ മലർന്നങ്ങനെ കിടക്കുന്നുണ്ടാകും"".....

ജീവിതത്തിന്റെ സൗരഭ്യത്തിലേക്ക്‌, ഉത്തരവാദിത്വങ്ങളിലേക്ക്‌ , വിവാഹകുടുംബജീവിതത്തിലേക്ക്‌..ജീവിതം എന്തെന്ന്‌ ആസ്വദിച്ചറിയാന്‍ തുടങ്ങുന്നതിന്ന്‌ നാഴികകള്‍ മാത്രം ബാക്കി ആയിരിക്കെ...നിന്‍റെ അഹങ്കാരവും, അഹംഭാവവും, നിന്‍റെ നിഷേധഭാവവും, ഈഗോയും കാരണം അകാലത്തില്‍ മരണം ഇരന്നുവാങ്ങിയ പമ്പരവിഡ്ഢിയായ്‌ നീ അങ്ങനെ കിടക്കുന്നുണ്ടാകും....!!!!

പൊന്നനുജന്‍മാരെ നിങ്ങള്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നൂ....നിങ്ങള്‍ നിങ്ങളുടെ വീടിന്‍റെ പ്രതീക്ഷകളാകുന്നൂ....വാർധക്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക്‌ താങ്ങും,തണലുമാകേണ്ടവരാണ്‌ നിങ്ങള്‍...!!!

അവരെ തീരാദു:ഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ടവർ അല്ല നിങ്ങള്‍...!!!

ഭ്രാന്തമായ ആവേശത്തില്‍ മുന്‍പിന്‍നോക്കാതെ നിങ്ങള്‍ പായുമ്പോള്‍ അപ്പോഴും രണ്ട്‌ ചക്രങ്ങളേ ബൈക്കിഌണ്ടാകൂ എന്നോർക്കുക...!!!

ശ്രദ്ധയില്‍പെടാത്ത ഒരു ചെറ്‌ കല്ല്‌മതി നിങ്ങളുടെ അവസ്‌ഥ എന്നേക്കുമായ്‌ മാറ്റിമറിക്കാന്‍...!!!

ട്രാഫിക്‌ നിയമങ്ങള്‍ കർശനമായും പാലിക്കുക, നിരത്തില്‍ അഹംഭാവവും, അമിതവേഗവും അവഗണിക്കുക.........

വിധിയെ പഴിക്കാന്‍ വരട്ടെ...!!! അതിന്ന്‌ മുന്‍പ്‌ ഒന്നോർക്കുക.!!!. നിങ്ങളുടെ ജീവന്‍റെ സൂക്ഷിപ്പുകാർ നിങ്ങള്‍ മാത്രം....!!! മറ്റുള്ളവർക്ക്‌ പരിമിധികളുണ്ട്

പലനേർകാഴ്‌ചകളുടെയും അനുഭവങ്ങള്‍ മനസസില്‍ ഉറങ്ങുന്നതിന്‍റെ അടിസ്‌ഥാനത്തില്‍ എഴുത്തില്‍ അല്‌പമെങ്കിലും അമർഷവും,രോഷവും വന്നിട്ടുണ്ടെങ്കില്‍ അത്‌ സ്വാഭാവികം മാത്രം...!!!!!

ഈ എഴുത്തിനോട്‌ യോജിക്കുന്നവർ ഉണ്ടെങ്കില്‍ ഒന്ന്‌ ഷെയർ ചെയ്യാഌള്ള സന്നദ്ധത കാണിക്കുക...അത്‌ ചിലപ്പോള്‍ കുറച്ച്‌ അനുജന്‍മാർക്കെങ്കിലും ഒരു പരിവർത്തനം ഉണ്ടാക്കാന്‍ സഹായിച്ചെങ്കിലോ...

"കേരളാ പോലീസ് പൊതു ജന താല്പര്യർത്ഥ്യം"

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-62994076771977536202016-02-17T20:29:00.001-08:002016-02-17T20:38:10.811-08:00പ്രണയം
അന്നും ഇന്നും എനിക്കേറെയിഷ്ടം

നിന്റെ പ്രണയത്തോടാണ് ,

നീ എന്നും എന്നില് നിന്നൊളിക്കുന്ന,

നീ ആര്ക്കും കൊടുക്കാതെ മനസ്സില്

സൂക്ഷിക്കുന്ന നിന്റെ പരിശുദ്ധപ്രണയം

എനിക്ക് നിന്നോടുള്ളതും അത് മാത്രമാണ്

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0tag:blogger.com,1999:blog-9150659787040507959.post-24583545643053876192016-02-17T12:28:00.001-08:002016-02-17T20:37:27.604-08:00പനിനീർപ്പൂക്കൾ
നിനക്കായി ഞാനും എനിക്കായി നീയും

ഹൃദയത്തിൽ ഒരു തിരിനാളം

ഏതു കൊടുംകാറ്റിലും കെടാതെ

കൊളുത്തി വെച്ചു .

ഒരുനാൾ ആ പ്രകാശ രശ്മികൾ

എനിക്കോ നിനക്കോ

കാണുവാൻ കഴിയാതെ വന്നാൽ

നമ്മളിൽ ആരായാലും

ബാക്കിയാവുന്നയാൾ നമ്മൾ

ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പിടി

പനിനീർപ്പൂക്കൾ ആരും കാണുവാനിടയില്ലാത്ത മണ്ണിൽ കുഴിച്ചുമൂടണം എവിടെയോ അഴുകിമണ്ണിനോട് ചേരുന്ന മാംസത്തിനു സുഗന്ധം ചേർക്കുവാൻ.

പിന്നെ ഒരു പിടി പനിനീർപ്പൂക്കൾ

ഒഴുകുന്നൊരു ജലത്തിലും നിക്ഷേപിക്കുക

ജലമെവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ

വീശുന്ന ഈറൻ കാറ്റിൽ അത്മാവിനോടു ചേർന്ന

നറുമണമായി നീ വരും വരെ ഞാനിവിടെയുണ്ട്

എന്നു പിൻ ചെല്ലുന്ന ആത്മാവിനു വഴികാണിക്കുവാൻ

Anonymoushttp://www.blogger.com/profile/01286339235128455235noreply@blogger.com0