Sunday, 8 June 2014

വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും മുൻപ്

തന്റെ ജീവിതം ഒരു പുരുഷനുമായി പങ്കിടണോ എന്നത് സ്ത്രീയുടെ മാത്രം തീരുമാനമായിരിക്കണം. ഒരിക്കലും മാതാപിതാക്കളുടേയോ മറ്റുള്ളവരുടെയോ നിർബന്ധം മൂലമാവരുത് എന്നാൽ ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് അവരുടെ ഉപദേശം തേടണം

വിവാഹിതരായ  മറ്റുള്ളവരുടെ ജീവിതം കണ്ട് കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ഒരിക്കലും തീരുമാനിക്കരുത്  ചില വിവാഹ ജീവിതങ്ങൾ നമ്മെ മോഹിപ്പിക്കും ചില ജീവിതങ്ങൾ കണ്ടാൽ ഈ ജന്മത്തിൽ അല്ല ഇനിയൊരു ജന്മത്തിലും വിവാഹം കഴിക്കണ്ടാ എന്ന് തോന്നിപ്പിക്കും അത് കൊണ്ട് മറ്റുള്ള ജീവിതങ്ങൾ കണ്ട് നമ്മൾ തീരുമാനം എടുക്കരുത്

വിവാഹം വേണ്ട എന്ന തീരുമാനത്തിനു തന്റെ ചുറ്റുപാടുകൾ ഒരു മാനദണ്ഡമായിരിക്കരുതു  അച്ഛനും അമ്മയും  തൊഴിൽ സുരക്ഷിതത്വവും ഒന്നും എന്നും ഉണ്ടാകില്ല (ഭർത്താവോ മക്കളോ ഉണ്ടാകും എന്നല്ല) സ്നേഹ നിധികളായ അച്ഛനും അമ്മക്കും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത മകൾ ഒരു പക്ഷെ ബാധ്യതയായിരിക്കില്ല , വേദനയായിരിക്കും അതുറപ്പ്‌ . എന്നു കരുതി വിവാഹം കഴിക്കണം എന്നല്ല തീരുമാനം എടുക്കുമ്പോൾ ഇതൊക്കെ ചിന്തിക്കണം എന്ന് മാത്രം
വീട്ടുകാരുടെ കയ്യിൽ വിവാഹം നടത്താൻ പണം ഇല്ല അതൊകൊണ്ട് തനിക്കു വിവാഹം വേണ്ട എന്നു പറയുന്ന ചിലരുണ്ട് വിവാഹം നടത്താൻ നല്ല മനസുള്ള ഒരാണും ഒരു രെജിസ്ട്രാർ ഓഫീസും മാത്രം മതിയെന്ന് ഇത്തരക്കാർ മറന്നു പോകുന്നു.

ഒരു പക്ഷെ മാതാപിതാക്കൾ വളെരെ നിയന്ത്രണത്തോടെ ആയിരിക്കും നിങ്ങളെ വളർത്തുന്നത് ആ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതി വിവാഹം കഴിക്കരുത്

ജീവിതം ഒറ്റക്കു ബോറടിച്ചു ഇനിയൊരു വിവാഹം കഴിച്ചു ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാം  എന്നു കരുതിയും വിവാഹത്തിലേക്ക് നീങ്ങരുതു

ലൈംഗിക സുഖത്തിനോ സ്വപ്ന സാക്ഷാത്കാരത്തിനോ വേണ്ടി വിവാഹം വിവാഹം കഴിക്കരുത്

എല്ലാവരും ചോദിക്കുന്നു 'എന്താ കല്യാണം ഒന്നും ആയില്ലേ ' ഈ ചോദ്യം ഒഴിവാക്കാൻ വേണ്ടി മാത്രം വിവാഹം കഴിക്കരുത്

മറ്റൊരാളെ രക്ഷിക്കാനോ മറ്റൊരാളോടു പ്രതികാരം ചെയ്യാനോ വേണ്ടി വിവാഹം കഴിക്കരുത്

പണക്കാരനെ കെട്ടിയാൽ ജീവിതം അടിച്ചു പൊളിക്കാം എന്നു കരുതിയും കല്യാണം കഴിക്കരുത്

No comments:

Post a Comment