സ്നേഹമെന്ന് പറഞ്ഞാൽ വേദനയാണോ .?
ഞാൻ കരുതിയത് ഏറ്റവും പാവനമായ വികാരമാണെന്നാ....
പക്ഷേ എനിക്ക് തെറ്റ് പറ്റിയോ ആവോ ??
ഇപ്പോൾ സ്നേഹമെന്നെ കരയിപ്പിക്കുകയാണ്...
ആരെയും വെറുക്കാൻ കഴിയില്ല.,
എല്ലാരെയും സ്നേഹിക്കാനെ അറിയുള്ളു ,
എന്റെ മനസ്സിലെ നിന്നെ പോലും...
എന്നിട്ടും,,,,,,,,,,,,,,,,,,
എന്റെ സ്നേഹം നിന്നെ മുറിപ്പെടുത്തുന്നെങ്കിൽ ,എന്റെ സ്നേഹം നിന്നെ ചുട്ടുപൊള്ളിക്കുന്നുവെങ്കിൽ ,
മറച്ചു വയ്ക്കാം എന്നെന്നേക്കുമായി
ഞാൻ എന്റെ ഉളളിൽ .....
നിറഞ്ഞൊഴുകുന്ന ഈ സ്നേഹ ചൂടിനാൽ എന്റെ മിഴികൾ നിറഞ്ഞൊഴുകിയാൽ.....
മൂടിവെയ്ക്കാം ഞാൻ എൻ മിഴികളെയും
എന്നെന്നേക്കുമായ് നിന്നിൽ നിന്നും..
"എന്റെ വേദന നിനക്കൊരിക്കലും ഒരു നൊമ്പരമാകരുത്."
No comments:
Post a Comment