കാത്ത് കാത്ത് നിന്നതല്ല ..
ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല ..
മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല ..
പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല ..
പെരുമഴ തോര്‍ച്ചയില്‍ പൂമരം
കാത്ത് വച്ച പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല ..
അവള്‍...
സ്നേഹത്തിന്റെ ചൂടുമായി
ഹൃദയവാതില്‍ പോലും മുട്ടാതെ
"നീ എനിക്ക് " എന്നോതി
കൊടുങ്കാറ്റിലൂടെ വന്നവള്‍ ..
ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ .....
No comments:
Post a Comment