ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:
"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട് സ്ട്രെസ്സും കൂടുതലാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്‌താൽ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം
ഡോക്ടര്‍ തുടര്‍ന്നു:
"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.
ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി. വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.
നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത് അത് സ്ഥിതി വഷളാക്കും. മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക. ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.
ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ. പിന്നെ പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത് ഇങ്ങനെ ഒരു ആറു മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."
തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:
"ഡോക്ടര്‍ എന്താ പറഞ്ഞത്?"
"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."
No comments:
Post a Comment