Saturday, 5 November 2016

അവിശ്വസനീയമായ ഒരു ഇന്‍ഡോ - റഷ്യന്‍ പ്രണയം.

അവിശ്വസനീയമായ ഒരു ഇന്‍ഡോ - റഷ്യന്‍ പ്രണയം.

സമ്പന്നയും,റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറുമായ 'അനസ്തറ്റ' ( Anasthasta ) എന്ന 25 കാരിയായ റഷ്യന്‍ സുന്ദരിക്ക് , ഗോവയിലെ ഒരു ബീയര്‍ പാര്‍ലര്‍ ജോലിക്കാരനും , മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനുമായ നരേന്ദ്രയോട് തോന്നിയ പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു.

നരേന്ദ്രയുടെ അച്ഛനുമമ്മയും ഇപ്പോഴും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്.സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃ ത്തുവഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. നരേന്ദ്ര വെറും പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ.6 മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ നരേന്ദ്രക്ക് ബിയര്‍ പാര്‍ലറിലെ ബാര്‍ മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ആ സ്ഥാനക്കയറ്റമാണ് നരേന്ദ്രയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്..

'അനസ്തറ്റ വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ വരുമായിരുന്നു. ഒരുനാള്‍ യാദൃശ്ചികമായി അവര്‍ പാര്‍ലറില്‍ നരേന്ദ്രയെ കാണുന്നു..ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെ ങ്കിലും അവര്‍ ആദ്യമായി എന്തൊക്കെയോ ,എങ്ങനെ യൊക്കെയോ ആശയവിനിമയം നടത്തി.അതായിരുന്നു തുടക്കം.

നരേന്ദ്രയോടു മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അവര്‍ക്ക് റഷ്യക്ക് മടങ്ങേണ്ടി വന്നു.

ഭാഷ പരസ്പ്പരം ഇരുവര്‍ക്കുമറിയില്ല എങ്കിലും അവര്‍ കണ്ണുകളിലൂടെ ആശയവിനിമയം നടത്തി.മനസ്സുകൊണ്ട് കൂടുതലടുത്തു. അനസ്തറ്റ അന്ന് റഷ്യക്ക് പറക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു . ' നരേന്ദ്രയെ തന്‍റെ ജീവിത പങ്കാളിയാക്കണം.'..

റഷ്യയില്‍ നിന്ന് അനസ്തറ്റ ഫോണ്‍ ചെയ്തത് നരേന്ദ്രക്കും നരേന്ദ്രയുടെ മറുപടി അനസ്തറ്റക്കും മനസ്സിലായിരുന്നി ല്ലെങ്കിലും ഒരു കാര്യം നരേന്ദ്രക്കും മനസ്സിലായി. അനസ്തറ്റ തന്നെ അളവറ്റു സ്നേഹിക്കുന്നു.

റഷ്യയില്‍ എത്തിയ അനസ്തറ്റ യുടെ മനസ്സ് മുഴുവന്‍ ഗോവയിലായിരുന്നു..ഓരോ മൂന്നുമാസം കഴിയു മ്പോഴും അവര്‍ ഗോവയില്‍ പറന്നെത്തി. വരുമ്പോ ഴൊക്കെ നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ട് വരുമായിരുന്നു..ഇവരുടെ പ്രണയം മൂന്നു വര്‍ഷം നീണ്ടുനിന്നു.

ഈ കാലയളവിനുള്ളില്‍ മറ്റുള്ളവരുടെ സഹായ ത്തോടെയും ,സ്വന്തമായും പരസ്പ്പരം ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടി യെടുത്തു.സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂ ടെയും അവര്‍ എന്നും ബന്ധപ്പെട്ടിരുന്നു.മനസ്സുകൊണ്ട് അവര്‍ പരസ്പ്പരം കൂടുതല്‍ മനസ്സിലാക്കി. നരേന്ദ്രയുടെ ദാരിദ്ര്യവും, എളിമയും, അധികം വാചാലമാക്കാത്ത പ്രകൃതവും അനസ്തറ്റക്ക് ഏറെ ഇഷ്ടമായി.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അനസ്തറ്റ വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്. അവര്‍ മദ്ധ്യപ്രദേശ് ലെ ഗ്രാമത്തില്‍പ്പോയി നരേന്ദ്രയുടെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി.

ഗ്രാമത്തിലെത്തിയ അനസ്തറ്റ അവിടെ താരമായി.
ഗ്രാമമാകെ ഇളകിമറിഞ്ഞു. ഒരു വെളുത്ത സുന്ദരി മാലാഖയെപ്പോലെ തങ്ങളുടെ ഗ്രാമത്തില്‍ വന്നത് കാണാന്‍ നാടെല്ലാം ഓടിയെത്തി. ഒരു റഷ്യന്‍ സുന്ദരിയെ ആദ്യമായി അവര്‍ അടുത്തുകാണുകയാ യിരുന്നു.ഏവര്‍ക്കും കൌതുകം. ചിലര്‍ക്കൊക്കെ നരേന്ദ്രയോട് അസൂയയും തോന്നാതിരുന്നില്ല.

നരേന്ദ്രയുടെ അച്ഛനുമമ്മയ്ക്കും ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അനസ്തറ്റ ഒരു രാത്രി ആ വീട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം മാതാപിതാക്കളുടെ കാല്‍ തൊട്ടു വന്ദിച്ചാണ് അവര്‍ മടങ്ങിയത്..

അനസ്തറ്റ നരേന്ദ്രയുമായി മോസ്ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി.രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം.

കഴിഞ്ഞ ഞായറാഴ്ച അവര്‍ ഇന്ത്യയിലെത്തി.
ഇപ്പോള്‍ ഇരുവരും ഇന്ത്യയിലാണുള്ളത്. ഒരു മാസം ഇരുവരും ഇന്ത്യയിലുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് നേരെ മദ്ധ്യപ്രദേശിലെ ഗ്രാമത്തിലെത്തി.ഇന്നലെ അവര്‍ സാഗര്‍ ജില്ല അപ്പര്‍ കളക്ടര്‍ ഓഫീസിലെത്തി തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സമര്‍പ്പിച്ചു.

അവിടെ മറ്റൊരു സംഭവം അരങ്ങേറി.രജിസ്റ്റാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റ ക്കും ഇരിക്കാന്‍ കസേര നല്‍കിയില്ല. ഇത് നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരു തരം Complex ആണ്..അതോ മറ്റുള്ളവരോടുള്ള അസൂയയോ ? ഏതായാലും അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവി യിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ കസേര വരുത്തി നല്‍കി.( കാണുക ചിത്രങ്ങള്‍ )

വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയശേഷം രണ്ടാളും റഷ്യക്ക് പോകും..അവിടെ നരേന്ദ്ര ,അനസ്തറ്റ യുടെ കുടുംബ പരമായ ബിസ്സിനസിന്‍റെ ഭാഗമാകും.

ഇന്ത്യ യില്‍ അടിക്കടി വരുമെന്നും നരേന്ദ്രയുടെ കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും അനസ്തറ്റ പറഞ്ഞു. യാത്രയെല്ലാം നരേന്ദ്രക്കൊപ്പം ബൈക്കിലാണ്.ബജാജ് ഡിസ്കവര്‍. നരേന്ദ്രയ്ക്ക് ഗോവയില്‍ വച്ച് സമ്മാനമായി വാങ്ങി നല്‍കിയതാണ്.

അനസ്തറ്റ ഇപ്പോള്‍ നരേന്ദ്ര ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളെ പ്പറ്റി പഠിക്കുകയാണ്..നരേന്ദ്രക്കൊപ്പം അവര്‍ ബൈക്കില്‍ മിക്കപ്പോഴും ഊരുചുറ്റലാണ്.തലയില്‍ തട്ടമിടാതെ , ആണുങ്ങളെ പ്പോലെ വസ്ത്രധാരണം ചെയ്തു ഇരുകാലുകളും രണ്ടു വശത്തിട്ട് ആരെയും കൂസാതെ ബൈക്കിന്‍റെ പിന്നിലിരുന്നു യാത്രചെയ്യുന്ന റഷ്യന്‍ സുന്ദരി ഗ്രാമക്കാര്‍ക്ക് ഇന്ന് പുതുമയുള്ള കാഴ്ചയാണ്.
( BN.)
കാണുക ചിത്രങ്ങള്‍.( സാഗര്‍ അപ്പര്‍ കളക്ടര്‍ ഓഫീസില്‍ വിവാഹം രെജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയുമായി ഇരുവരും എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം )
കടപ്പാട് : - പ്രകാശ്‌ നായര്‍
കടപ്പാട് .. ഞാൻ നിന്റെ ചങ്ങാതി

No comments:

Post a Comment