എന്നാലും
പഞ്ചാബി
എന്തിനായിരിക്കും
അത് ചെയ്തത് ?
അവർ മൂന്നു പേരും ഇണപിരിയാത്ത ചെങ്ങാതിമാരായിരുന്നു. അവർ എന്ന് പറയുമ്പോ ഒരു ഒരു മലയാളി , ഒരു തമിളൻ പിന്നെരു പഞ്ചാബി(സിംഗ്)യും. നഗരത്തിലെ പ്രശസ്ഥമായ ഒരു നിർമാണ കമ്പനിയിലെ തൊഴിലാളികളാണ് ഇവർ മൂന്നു പേരും. എല്ലാ ദിവസവും ഉച്ച ഭക്ഷണ നേരത്ത്, വീട്ടിൽ നിന്നും കൊണ്ടുവന്നിരിക്കുന്ന ഭക്ഷണം ഇവർ ഒന്നിച്ചിരുന്നുകഴിക്കും.
ഒരു ദിവസം ഉച്ച നേരം മൂന്നു പേരും ഒന്നിച്ചിരുന്നുഭക്ഷണ പൊതിയഴിച്ചു
തന്റെ ചോറ്റു പാത്രം തുറന്നു നോക്കിയ മലയാളി പറഞ്ഞു:
"ഹും, എല്ലാ ദിവസവും മത്തിക്കറിയും ചോറും, നാളെയും എന്റെ ഭാര്യ ഇതേ പോലെ ഉണ്ടാക്കുകയാണെങ്കിൽ, ദൈവത്താണേ സത്യം ഈ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ഞാൻ ആത്മഹത്യ ചെയ്യും"
അടുത്തത് തമിളൻ

"അട കടവുളേ , ഇന്നും തൈർ സാദം തന്നെ, നാളെയും എന്റെ ഭാര്യ ഇതേ ഫുഡ് തന്നെ ഉണ്ടാക്കുകയാണെങ്കിൽ , അന്ത ആണ്ടവൻ സത്യം. ഞാനും നാളെ ആത്മഹത്യ ചെയ്യും"
പാത്രം തുറന്നു നോക്കി അതിൽ ദാലും ചപ്പാത്തിയും കണ്ട പഞ്ചാബി, കോപം കൊണ്ട് ജ്വലിച്ചു. മലയാളിയും തമിളനും ചെയ്ത അതേ ശപഥം പഞ്ചാബിയും ചെയ്തു.
പിറ്റേന്ന് ഉച്ചനേരം:-
യാതൊരു മാറ്റവും ഇല്ല, എന്നത്തേയും പോലെ മലയാളിയുടെ ചോറ് പാത്രത്തിൽ മത്തികറിയും ചോറും, തമിളന്റേത് തൈർ സാദം, പഞ്ചാബിയുടേതിൽ ചപ്പാത്തിയും ദാലും. ഒട്ടും സമയം പാഴാക്കിയില്ല,
"ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചു, മനം മടുത്തത്തിൽ ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു"
എന്നൊരു കുറിപ്പ് എഴുതി വെച്ച് മൂന്നു പേരും ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
കമ്പനിയുടെ തൊഴിലാളികളുടെ മരണത്തിൽ അനുശോചിക്കാനായി, മുതലാളി അവരുടെ വീടുകൾ സന്ദർശിച്ചു.
ആദ്യം മലയാളിയുടേത്. കമ്പനി മുതലാളിയെ കണ്ട മലയാളിയുടെ ഭാര്യ കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു
"അതിയാനു ആ ഭക്ഷണം ഇഷ്ടമില്ലെങ്കിൽ, എന്നോടൊരു ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു, പിന്നെ ഒരിക്കലും ഞാൻ അത്തരം ഭക്ഷണം ഉണ്ടാക്കിലായിരുന്നു"
മലയാളിയുടെ ഭാര്യയെ സ്വാന്തനിപ്പിച്ച ശേഷം മുതലാളി തമിളന്റെ വീട്ടിലെത്തി.
തമിളന്റെ ഭാര്യക്കും പറയാനുണ്ടായിരുന്നത് മലയാളിയുടെ ഭാര്യയുടെ അതേ വാക്കുകൾ തന്നെ. അവരെയും ആശ്വസിപ്പിച്ചത്തിനു ശേഷം മുതലാളി പഞ്ചാബിയുടെ വീട്ടിലെത്തി.
കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന പഞ്ചാബിയുടെ ഭാര്യയോടു മുതലാളി പറഞ്ഞു
"എല്ലാം ദൈവ വിധി എന്നു കരുതി സമാധാനിക്കുക"
മുതലാളിയെ നോക്കി ആ സ്ത്രീ പറഞ്ഞു
"ഇപ്പോഴും അങ്ങേരെന്തിനാ ആത്മഹത്യ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല, കാരണം അങ്ങേരുടെ ഉച്ച ഭക്ഷണം അങ്ങേരു തന്നെയാണ് പാചകം ചെയ്യാറ്"
No comments:
Post a Comment