Monday, 16 June 2014

വിവാഹപ്പൊരുത്തവും മുന്നാള്‍ ദോഷവും

വിവാഹപ്പൊരുത്തവും മുന്നാള്‍ ദോഷവും

mangalam malayalam online newspaperജാതകപ്പൊരുത്ത ചിന്തയിലെ പ്രധാനഘടകങ്ങള്‍ പലതുണ്ട്‌. വധൂവരന്മാരുടെ ഗ്രഹനിലകള്‍ സൂക്ഷ്‌മമായി ഗണിച്ചതായിരിക്കണം. നാളുകള്‍ തമ്മിലുള്ള ചേര്‍ച്ച, ഗ്രഹനിലയിലെ പാപത്വസാമ്യത, ദശാഘടനയുടെ യോജിപ്പ്‌ എന്നീ മൂന്നു ഘടകങ്ങളാണ്‌ പ്രധാനമായും നോക്കേണ്ടത്‌.
ദാമ്പത്യജീവിതം മനുഷ്യായുസ്സിലെ ഒരു സുപ്രധാന ഘട്ടമാണല്ലോ. ജീവിത ഭദ്രതയ്‌ക്കും ഭാവിവംശത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമുള്ള ഒരു വലിയ യത്നമാണ്‌ ദാമ്പത്യം. ഇങ്ങനെയൊരു സുദീര്‍ഘ ബന്ധത്തിലേര്‍പ്പെടുന്ന സ്‌ത്രീപുരുഷന്മാരുടെ പരസ്‌പര ചേര്‍ച്ചയാണ്‌ സന്തോഷത്തിനടിസ്‌ഥാനം. ദമ്പതിമാരുടെ രൂപം, ഗുണം, ആരോഗ്യം, ധനസ്‌ഥിതി, താല്‌പര്യങ്ങള്‍ എന്നിവയെല്ലാം പരസ്‌പര പൂരകമായിരുന്നാല്‍ ജീവിതം അതീവ സുഖകരമാകുന്നു.
രണ്ടു വ്യക്‌തികളുടെ ജനന സമയത്തെ ഗ്രഹസ്‌ഥിതികളെ അപഗ്രഥിച്ച്‌ അവരുടെ വൈവാഹിക-മാനസിക-ശാരീരികബന്ധത്തിലെ ഐക്യഭാവം എത്രത്തോളം എന്നു നിര്‍ണ്ണയിക്കുന്ന ഘടകമാണ്‌ ജാതകപ്പൊരുത്തചിന്ത എന്ന പേരില്‍ പ്രാധാന്യം കൈവരിച്ചിരിക്കുന്നത്‌.
ജാതകപ്പൊരുത്ത ചിന്തയിലെ പ്രധാനഘടകങ്ങള്‍ പലതുണ്ട്‌. വധൂവരന്മാരുടെ ഗ്രഹനിലകള്‍ സൂക്ഷ്‌മമായി ഗണിച്ചതായിരിക്കണം. നാളുകള്‍ തമ്മിലുള്ള ചേര്‍ച്ച, ഗ്രഹനിലയിലെ പാപത്വസാമ്യത, ദശാഘടനയുടെ യോജിപ്പ്‌ എന്നീ മൂന്നു ഘടകങ്ങളാണ്‌ പ്രധാനമായും നോക്കേണ്ടത്‌.
നാള്‍പ്പൊരുത്ത ചിന്തയില്‍ പ്രധാനമായും പത്തുപൊരുത്തങ്ങളാണ്‌ ചിന്തിക്കുന്നത്‌. ആദ്യമായി രാശിപ്പൊരുത്തമാണ്‌. സ്‌ത്രീയുടെ ജനനരാശിയില്‍ നിന്നും ആറു രാശികള്‍ക്കപ്പുറത്താവണം പുരുഷന്റെ ജനനരാശി. ഏഴാംരാശി മുതലുള്ളത്‌ ഉത്തമമാണ്‌. സ്‌ത്രീ രാശിയില്‍നിന്നും ആദ്യത്തെ ആറു രാശികള്‍ക്കകമാണ്‌ പുരുഷരാശിയെങ്കില്‍ രാശിപ്പൊരുത്തം ഇല്ല. അടുത്തത്‌ രാശ്യാധിപത്യം എന്ന പൊരുത്തമാണ്‌. രാശികളുടെ അധിപഗ്രഹങ്ങള്‍ ഒന്നാവുകയോ, ബന്ധുഗ്രഹങ്ങളോ മിത്രഗ്രഹങ്ങളോ ആവുകയോ ചെയ്‌താല്‍ രാശ്യാധിപത്യം ഉത്തമം. എതിര്‍ഗ്രഹങ്ങളായാല്‍ അധമം.
അടുത്തത്‌ വശ്യപ്പൊരുത്തമാണ്‌. ഓരോ കൂറിനും മറ്റേതെങ്കിലുമൊരു കൂറുമായി വശ്യതയുണ്ടാകും. ഇത്‌ പട്ടികനോക്കി കണ്ടെത്തുക. വശ്യപ്പൊരുത്തമുണ്ടെങ്കില്‍ വളരെ ഉത്തമമായിരിക്കും. തുടര്‍ന്ന്‌ ഗണപ്പൊരുത്തം. രണ്ടും ഒരേ ഗണമായാല്‍ ഉത്തമം. ദേവഗണവും മനുഷ്യഗണവുമായാല്‍ മധ്യമം. ദേവാസുരഗണങ്ങളോ, മനുഷ്യാസുരഗണങ്ങളോ ആയാല്‍ അധമം. തുടര്‍ന്ന്‌ യോനിപ്പൊരുത്തം. പുരുഷന്‍ പുരുഷയോനിനാളിലും സ്‌ത്രീ, സ്‌ത്രീയോനി നാളിലും ജനിച്ചാല്‍ ഉത്തമം. രണ്ടും ഒരേ യോനിയായാല്‍ മധ്യമം. വിപരീത ക്രമമായാല്‍ അധമം. തുടര്‍ന്നുള്ളത്‌ മാഹേന്ദ്രം.
സ്‌ത്രീ നാളിന്റെയോ, അനുജന്മ നാളുകളുടേയോ 4, 7, 10 സ്‌ഥാനങ്ങളില്‍ പുരുഷനക്ഷത്രം വന്നാല്‍ ഉത്തമം. തുടര്‍ന്ന്‌ ദീര്‍ഘപ്പൊരുത്തം. സ്‌ത്രീ നാളില്‍നിന്നും 14 നാളുകള്‍ക്കപ്പുറത്തുള്ള നാളുകളുമായി ദീര്‍ഘപ്പൊരുത്തമുണ്ടായിരിക്കും.
ദിനപ്പൊരുത്തമാണ്‌ അടുത്തത്‌. സ്‌ത്രീയുടെ നാളിന്റെ 3-ാം നാള്‍, 5-ാം നാള്‍, 7-ാം നാള്‍ എന്നിവ വര്‍ജിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ രജ്‌ജുദോഷം, വേധദോഷം എന്നിവയാണ്‌ ചിന്തിക്കുക. ഈ രണ്ടു ദോഷങ്ങള്‍ ഇല്ലെങ്കില്‍ ഉത്തമമാകുന്നു. ആകെയുള്ള പത്തുപൊരുത്തങ്ങളില്‍ അഞ്ചോ, അതിലധികമോ ഉണ്ടെങ്കില്‍ നക്ഷത്രപ്പൊരുത്തം അനുകൂലമായി കണക്കാക്കുന്നു. ഈ പൊരുത്തങ്ങളില്‍ തീവ്രദോഷമായി കണക്കാക്കുന്നത്‌ മധ്യമരജ്‌ജു, വേധം എന്നീ ദോഷങ്ങളെയാണ്‌. ഇവയേതെങ്കിലും ഉണ്ടെങ്കില്‍ മറ്റെല്ലാ പൊരുത്തവും ഉണ്ടെങ്കിലും വിവാഹത്തിനു യോജ്യമല്ല എന്നാണ്‌ കരുതപ്പെടുന്നത്‌.
നാള്‍പ്പൊരുത്ത ചിന്തയില്‍ അതിപ്രധാനമായി കണക്കാക്കുന്നത്‌, രജ്‌ജു, വേധദോഷങ്ങള്‍ ഇല്ലാതെയിരിക്കുക എന്നുള്ളതു തന്നെയാണ്‌. ബാക്കിയുള്ള പൊരുത്തങ്ങള്‍ക്ക്‌ ഓരോ സംഖ്യയുടെ പ്രാധാന്യമാണ്‌ ഉള്ളത്‌. നക്ഷത്രപ്പൊരുത്തംപോലെ അതിപ്രധാനമാണ്‌ പാപസാമ്യത. സ്‌ത്രീപുരുഷന്മാരുടെ ഗ്രഹനിലയിലെ ഏഴാം ഭാവസ്‌ഥിതി, ദാമ്പത്യഭാവസ്‌ഥിതി ഇവ പരസ്‌പരം സമാനതകളുള്ളതാണോ എന്നാണ്‌ പരിശോധിക്കുന്നത്‌. കൂടാതെ ദശാസന്ധിയാണ്‌ മറ്റൊന്ന്‌. ദമ്പതികള്‍ക്ക്‌ ഒരേ കാലത്ത്‌ ദശകള്‍ അവസാനിക്കുന്നത്‌ ദശാസന്ധി എന്ന പേരില്‍ അറിയപ്പെടുന്നു. ദശാസന്ധി ഒരേപോലെ വരുന്നത്‌ നന്നല്ല.
ഇപ്രകാരമുള്ള ജാതകപ്പൊരുത്ത ചിന്തയില്‍ ദിനപ്പൊരുത്ത വിഭാഗത്തിലാണ്‌ മുന്നാള്‍ ദോഷം വരുന്നത്‌. മൂന്ന്‌, അഞ്ച്‌, ഏഴ്‌ നാളുകള്‍ ഒഴിവാക്കുന്നത്‌ ഉത്തമം എന്ന്‌ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നു. കഴിയുമെങ്കില്‍ സ്‌ത്രീയുടെ മുന്നാള്‍ പുരുഷനെ ഒഴിവാക്കുന്നത്‌ നന്നായിരിക്കും എന്നുള്ളത്‌ വസ്‌തുതയാണ്‌. എങ്കിലും മറ്റുള്ള ചില ദോഷങ്ങള്‍പോലെയുള്ള കാഠിന്യം മുന്നാള്‍ ദോഷത്തിന്‌ പറയുന്നില്ല. നക്ഷത്രദിനക്രമത്തില്‍ ചേര്‍ച്ചയില്ലാതെവരുന്ന ചില ഭാവങ്ങള്‍ എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നിരന്തരമായി ചില കാര്യങ്ങളില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം എന്നതാണ്‌ ഇത്‌ ദമ്പതിമാരില്‍ സൃഷ്‌ടിക്കാവുന്ന പ്രതികരണം.
ഒരു വിധത്തില്‍ ചിന്തച്ചാല്‍ ഇത്‌ ഒരു പരിധിവരെ അസ്വസ്‌ഥതയുണ്ടാകുന്ന കാര്യമാണ്‌. എങ്കിലും പരിശ്രമിച്ചാല്‍ തരണം ചെയ്യാവുന്നതേയുള്ളൂ. കൂടുതല്‍ അവബോധമുണ്ടായിരിക്കുക, ജീവിത യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി നന്നായി അറിവുണ്ടായിരിക്കുക, ക്ഷമാശീലം, നല്ല സംഭാഷണരീതി ഉണ്ടായിരിക്കുക തുടങ്ങിയ ഗുണങ്ങള്‍ സ്വതവേ ഉള്ളവര്‍ക്ക്‌ മുന്നാള്‍ ദോഷഫലങ്ങളെ അതിജീവിക്കാനാകും. മുന്നാള്‍ പറ്റുമെങ്കില്‍ വര്‍ജിക്കേണ്ടതാണ്‌.
എങ്കിലും ഒഴിവാക്കുവാന്‍ പറ്റാതെ വന്നാല്‍ ചില പ്രതിവിധികളോടെ സ്വീകരിക്കുകയെന്ന്‌ ആചാര്യഗ്രന്ഥങ്ങളും പറയുന്നു. വെള്ളിയില്‍ ഒരു സൂര്യക്ഷേത്ര സമര്‍പ്പണം നടത്തുക. ഇത്‌ വൈദികവിധിപ്രകാരമുള്ള ഒരു പ്രതിവിധിയാണ്‌. മുമ്പ്‌ പറഞ്ഞ കാര്യങ്ങളില്‍ നല്ല അവബോധമുണ്ടെങ്കില്‍ മുന്നാള്‍ ദോഷത്തിനെ മറികടക്കാനാവും.
വിവാഹബന്ധത്തിന്റെ നിലനില്‍പ്പിനെവരെ ബാധിക്കുന്ന ഗൗരവമേറിയ ദോഷങ്ങള്‍ നാം കണക്കിലെടുക്കണം. എന്നാല്‍ ലഘുവായ ദോഷങ്ങള്‍, ശരിയായ അറിവും മാനസികാവസ്‌ഥയുംകൊണ്ട്‌ തരണം ചെയ്യാവുന്ന ദോഷങ്ങളെ കാര്യമാക്കേണ്ടതില്ല. ഇതാണ്‌ ഇങ്ങനെയുള്ള വിഷയങ്ങളില്‍ പൊതുവേ ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ള ഒരു സാമാന്യപ്രമാണം. നമ്മുടെ നാട്ടില്‍ സാധാരണയായി 'ഗണമൊന്നായാല്‍ ഗുണം പത്ത്‌', 'മുന്നാളിനു മനമില്ല' തുടങ്ങിയ പഴഞ്ചൊല്ലുകളെവച്ച്‌ പൊരുത്തനിര്‍ണ്ണയം നടത്തുന്നവരുമുണ്ടായിരുന്നു.
ഇതൊക്കെ ചില കൗതുക വിവരങ്ങളെ, പ്രാസമൊപ്പിച്ച്‌ ഒരു ചൊല്ലായി അവതരിപ്പിക്കുന്നു എന്നതിനപ്പുറം അടിസ്‌ഥാനപരമായ ഒരു സിദ്ധാന്തമായി സ്വീകരിക്കാനാവില്ല.
മുന്നാളുകള്‍ തമ്മില്‍ മാനസിക ഐക്യമുണ്ടാവില്ല എന്ന ഒരു പൊതുധാരണ ഇതില്‍നിന്നും ഉളവാകുന്നുണ്ട്‌. പക്ഷേ, അങ്ങനെ കൃത്യമായ ഒരു ഭാവതലം, ജാതകപ്പൊരുത്ത വിഷയത്തില്‍ സ്വീകരിക്കാനാവില്ല എന്നുള്ളതാണ്‌ വസ്‌തുത.
ഐക്യബോധത്തോടെ ദീര്‍ഘനാള്‍ കഴിഞ്ഞ മുന്നാള്‍ ദമ്പതികള്‍ അനുഭവത്തില്‍ തന്നെയുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെ അമിതപ്രാധാന്യത്തോടെ മുന്നാള്‍ ദോഷത്തെ കണക്കിലെടുക്കാനാവില്ല എന്നതാണ്‌ വസ്‌തുത. പത്തു പൊരുത്തങ്ങളില്‍ ഒന്ന്‌, അഥവാ പൊരുത്ത സംഖ്യയില്‍ ഒരെണ്ണം നിശ്‌ചയിക്കുന്ന ഒരു ഘടകം എന്നല്ലാതെ മറ്റുള്ള ഒരു വ്യാഖ്യാനം മുന്നാള്‍ ദോഷമെന്ന പേരില്‍ പറയാനാവില്ല.
അങ്ങനെ ജാതകപ്പൊരുത്ത ചിന്തയില്‍ നക്ഷത്രപ്പൊരുത്തങ്ങള്‍ പത്തെണ്ണം, ഗ്രഹനിലയിലെ പാപത്വസാമ്യത, ദശാഘടന എന്നീ മൂന്നു സമഗ്രമായ വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന്റെ ഒരു അശംമാത്രമാണ്‌ മുന്നാള്‍ എന്ന ഒരു വിഷയത്തില്‍ അടങ്ങിയിരിക്കുന്നത്‌. അതിനാല്‍ നാം ഇനിയുള്ള കാലങ്ങളിലും വിവാഹപ്പൊരുത്ത നിര്‍ണ്ണയത്തില്‍ മുന്നാള്‍ എന്ന ഘടകത്തിന്‌ അതീവ പ്രാധാന്യം നല്‍കേണ്ടതില്ല.   
വിവാഹം കഴിക്കുവാന്‍ പോകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും നാമസംഖ്യ നമ്പര്‍ 1 ആണെങ്കില്‍ അവരുടെ ജീവിതത്തില്‍ എന്നും മത്സരങ്ങളായിരിക്കും. വിട്ടുവീഴ്‌ചാ മനോഭാവം തീരെ കാണുകയില്ല. ആത്മസംയമനം കുറയും. രണ്ടുപേര്‍ക്കും ജയം വേണം. തോല്‍വി സമ്മതിക്കുകയില്ല. അത്‌ കുടുംബവഴക്കുകള്‍ക്ക്‌ കാരണമാകും.
വിവാഹം എന്നത്‌ വ്യക്‌തികളുടെയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രകൃതിയുടെയും ആവശ്യമാണ്‌. നല്ല കെട്ടുറപ്പുള്ള വിവാഹബന്ധങ്ങള്‍ നല്ല സമൂഹത്തെ വാര്‍ത്തെടുക്കും. വിവാഹമോചനക്കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ശാസ്‌ത്രീയവും പരമ്പരാഗതവുമായ രീതിയില്‍ ദാമ്പത്യപ്പൊരുത്തം നോക്കി വിവാഹം കഴിക്കേണ്ടത്‌ അനിവാര്യമായിരിക്കുന്നു.
ഒരു വ്യക്‌തിയുടെ ജീവിതത്തില്‍ ഉണ്ടാകാവുന്ന ദുഃഖകരമായ അനുഭവങ്ങളില്‍ ഏറ്റവും കഠിനമായത്‌ വിവാഹമോചനം തന്നെയാണ്‌. ദാമ്പത്യപ്പൊരുത്തത്തിലെ തകരാറുകള്‍ മൂലം യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെയും പലവിധ കാരണങ്ങളാല്‍ ബന്ധം വേര്‍പെടുത്താനാകാതെ ചെകുത്താനും നടുക്കടലിനുമിടയില്‍ കഴിയുന്നവരുടെയും അനുഭവങ്ങളാണെങ്കില്‍ അതിനെക്കാളേറെ കഷ്‌ടമാണ്‌.
വിവാഹത്തിനു മുമ്പ്‌ ജാതകപ്പൊരുത്തം നോക്കുന്നത്‌ ഇന്ന്‌ സര്‍വ്വസാധാരണമാണ്‌. അഹിന്ദുക്കള്‍ക്കും ഇതില്‍ താല്‌പര്യവും വിശ്വാസവും വര്‍ദ്ധിച്ചിട്ടുണ്ട്‌. ജാതകപ്പൊരുത്തം നോക്കി കഴിച്ച വിവാഹബന്ധത്തിലും വിള്ളലുകള്‍ സംഭവിച്ചത്‌ കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.
അതിന്‌ കാരണങ്ങള്‍ പലതുമുണ്ടെങ്കിലും ജ്യോതിഷത്തിന്റെ കുറവുകള്‍ കൊണ്ടല്ല; അങ്ങനെ സംഭവിക്കുന്നത്‌. ജാതകപ്പൊരുത്തം നോക്കുമ്പോള്‍ ചുരുങ്ങിയപക്ഷം നക്ഷത്രപ്പൊരുത്തം, ഗ്രഹപ്പൊരുത്തം, രാശിസന്ധി ഇവയെങ്കിലും കണക്കിലെടുക്കേണ്ടതുണ്ട്‌. എന്നാല്‍ ഇതിന്ന്‌ നക്ഷത്രപ്പൊരുത്തത്തിലേക്ക്‌ മാത്രം ചുരുങ്ങിയിരിക്കുന്നു. നക്ഷത്രപ്പൊരുത്തം മാത്രം നോക്കി ഉത്തമവും ഉല്‍ക്കൃഷ്‌ടവുമാണെങ്കില്‍ ചേര്‍ക്കുന്നത്‌ ശരിയായ സമ്പ്രദായമല്ല.
ഇതിന്‌ പുറമേ ചെറിയ സമയപ്പിശക്‌ മൂലവും ജാതകത്തില്‍ പിഴവുകള്‍ സംഭവിക്കാം. അതിനാല്‍ വിവാഹത്തിന്‌ മുമ്പ്‌ വധൂവരന്മാരുടെ ചേര്‍ച്ചയും പൊരുത്തവും മനസ്സിലാക്കുന്നതിന്‌ ജാതകം പരിശോധിക്കുന്നതോടൊപ്പം സംഖ്യാശാസ്‌ത്രപ്പൊരുത്തംകൂടി പരിശോധിക്കുന്നത്‌ വളരെ ഗുണകരമായിരിക്കും. അതിന്റെ ശാസ്‌ത്രീയ വശം താഴെക്കൊടുക്കുന്നു.
രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള ബന്ധം അതായത്‌ അവര്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും അവരുടെ വ്യക്‌തിഗത സംഖ്യകളുടെ ബന്ധംപോലെയിരിക്കും. ഉദാഹരണത്തിന്‌ എനിക്ക്‌ 'എക്‌സ്' എന്ന വ്യക്‌തിയെ നല്ല ഇഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ പല സ്വഭാവഗുണങ്ങളും ഞാന്‍ ഇഷ്‌ടപ്പെടുന്നു. എന്നാല്‍ എന്റെ സുഹൃത്ത്‌ 'വൈ' എന്നയാള്‍ക്ക്‌ 'എക്‌സ്' എന്ന വ്യക്‌തിയെ കേവലം മോശമല്ലാത്ത ഒരാളായി കാണുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്നാല്‍ 'ഇസഡ്‌' എന്ന വ്യക്‌തിക്ക്‌ 'എക്‌സി'നെ തീരെ ഇഷ്‌ടമല്ല.
ഇങ്ങനെയെല്ലാം സംഭവിക്കുന്നത്‌ സംഖ്യകളുടെ സ്വാധീനംകൊണ്ടാണ്‌. സംഖ്യാശാസ്‌ത്രത്തിലൂടെ ഒരു വ്യക്‌തിയെ നേരില്‍ക്കാണാതെ തന്നെ അയാളുടെ ഏകദേശ സ്വഭാവ ഗുണദോഷങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ കഴിയും. അതിനാല്‍ വിവാഹത്തിനുമുമ്പ്‌ വധൂവരന്മാരുടെ സ്വഭാവഗുണദോഷങ്ങള്‍ സംഖ്യാശാസ്‌ത്രത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയും.
ജന്മസംഖ്യ, നാമസംഖ്യ ഇവയെ ആസ്‌പദമാക്കിയാണ്‌ സാധാരണയായി പൊരുത്തം നോക്കാറുള്ളത്‌. ഇവ രണ്ടും ഒരു ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. നാമസംഖ്യയെ ആസ്‌പദമാക്കി എങ്ങനെ പൊരുത്തം കാണാമെന്നതിനെക്കുറിച്ച്‌ താഴെ വിശദീകരിക്കുന്നു.
വിവാഹം കഴിക്കുവാന്‍ പോകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും നാമസംഖ്യ നമ്പര്‍ 1 ആണെങ്കില്‍ അവരുടെ ജീവിതത്തില്‍ എന്നും മത്സരങ്ങളായിരിക്കും. വിട്ടുവീഴ്‌ചാ മനോഭാവം തീരെ കാണുകയില്ല. ആത്മസംയമനം കുറയും. രണ്ടുപേര്‍ക്കും ജയം വേണം. തോല്‍വി സമ്മതിക്കുകയില്ല. അത്‌ കുടുംബവഴക്കുകള്‍ക്ക്‌ കാരണമാകും.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത്‌ 2 ഉം ആണെങ്കില്‍ രണ്ടുപേരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാലും ഭര്‍ത്താവിന്‌ അടങ്ങുന്ന സ്‌ത്രീയായിരിക്കും. വിവാഹപ്പൊരുത്തം മദ്ധ്യമം. ദാമ്പത്യബന്ധത്തില്‍ വിള്ളലുകളുണ്ടാകുവാനുള്ള സാധ്യതകള്‍ കുറവാണ്‌.
- See more at: http://www.mangalam.com/astrology/news/193430#sthash.k4BIJW8z.dpuf

No comments:

Post a Comment