Saturday, 7 June 2014

അവളെ വെറുതെ വിടുക

പണ്ട് കൈമള്‍ മുംബൈയില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കാലം .....

അടുത്ത ഫ്ലാറ്റില്‍ ഒരു ഹിന്ദിക്കാരനും ഭാര്യയും ...
ഒരു ദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് ഒരു ഡോര്‍ ബെല്‍ ...
കതകു പാതി തുറന്നു ചോദിച്ചു .....ആരാണ് ? എന്ത് വേണം ?
കാഴ്ചയില്‍ വളരെ മാന്യനായ മനുഷ്യന്‍ ....... വളരെ ഭവ്യതയോടെ മറുപടി .
മാഡം ... ഒരു കാര്യം അറിയാന്‍ വന്നതാണ് ..... നിങ്ങള്‍ക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ടോ ??
പകച്ചു പോയ ആ പാവം ലേഡി വാതില്‍ വലിച്ചടച്ചു അകത്തേക്ക് പോയി ...
അടുത്ത ദിവസവും ഡോര്‍ ബെല്‍ ...
കതകു പാതി തുറന്നപ്പോള്‍ അയ്യാള്‍ തന്നെ ....
മാഡം ... ഒരു കാര്യം അറിയാന്‍ വന്നതാണ് ..... മാഡത്തിന്റെ ലൈന്ഗിക അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണോ ??
ദേഷ്യത്തില്‍ വാതില്‍ വലിച്ചടച്ചു അവര്‍ അകത്തേക്ക് പോയി ...
രാത്രി ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു ....
ഭര്‍ത്താവ് വളരെ ശാന്തനായി പ്രതികരിച്ചു ....
നീ ഒരു കാര്യം ചെയ്യു... നാളെ അവന്‍ വരുമോ എന്ന് നോക്കാം ... ഞാന്‍ ലീവ് എടുക്കാം ...
വന്നവന്‍ ചോദിക്കുമ്പോള്‍ ..  ശേഷിയുണ്ടെന്നും അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണെന്നും പറയൂ...
നമുക്കൊന്നു നോക്കാം ..എന്തായിരിക്കും അവന്റെ പ്രതികരണം ...
അല്പം ഭയത്തോടെയെങ്കിലും ഭാര്യ സമ്മതം മൂളി .........
പിറ്റേന്നും ഡോര്‍ ബെല്‍ ... ഭര്‍ത്താവ് കതകിനോടടുത്തു ഒരു വടിയുമായി ഒളിഞ്ഞു നില്‍ക്കുന്നു ...
അയ്യാള്‍ ചോദിച്ചു ..മാഡം ...ഒരു കാര്യം അറിയാന്‍ വന്നതാണ് ..... നിങ്ങള്‍ക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ടോ ??
മാഡത്തിന്റെ ലൈന്ഗിക അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണോ ??
അവള്‍ ഉത്തരം നല്‍കി ...എനിക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ട് ..... എന്റെ എല്ലാ അവയവും പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണ് ...നിങ്ങള്‍ക്ക് എന്ത് വേണം ??
വീണ്ടും വളരെ മാന്യമായ മറുപടി ....
മാഡം അത് അറിഞ്ഞതില്‍ വളരെ സന്തോഷം ...

എങ്കില്‍ നിങ്ങളുടെ ഭര്‍ത്താവിനോട് അത് ഉപയോഗിക്കാന്‍ ദയവായി പറയുക ... എന്റെ ഭാര്യയുടെ പുറകെ ചുറ്റി കറങ്ങാതെ അവളെ വെറുതെ വിടുക .... എങ്കില്‍ ഞാന്‍ ഇറങ്ങട്ടെ ...
ഭര്‍ത്താവ് വടിയുമായി വടികണക്കെ കതകിനു പിന്നില്‍ ...

No comments:

Post a Comment