Monday, 9 June 2014

പ്രണയം

പ്രണയം ഒരു കടലാണ് .. അതിന്റെ അരികില്‍ നിന്നും ചുമ്മാ വെറുതെ !! തിര എണ്‌ന്നവര്‍ ആണ് നമ്മള്‍.. പക്ഷെ , അതിന്റെ ഇടക്ക് ചുമ്മാ മണ്ണ് വാരി നമ്മളെ എറിയുന്നവര്‍ ആണ് ലവളുമാര്‍ !!!

1.ഒരു കാരണവശാലും ലെറ്റര്‍ കൊടുക്കരുത്..അതില്‍ വിളിച്ചിട്ടുള്ള പൊന്നെ , കരളേ , മുത്തെ , (പുതിയ ഐറ്റംസ് ആയ വാവാച്ചി , അചൂട്ടി , മുത്താച്ചി, തക്കുടു , ടുന്ടുടോ , മുത്താവ ) ഇങ്ങനെ ഉള്ള വര്ഷാനന്തരം അന്യം നിന്നും പോകാന്‍ സാധ്യതയുള്ളതും , സ്നേഹത്തോടെ ചക്ക പോത്തെ , മണകൂസേ , മക്കു . പൊട്ടി കൊച്ചെ , എന്നീ വിളികളില്‍ പ്രതിഷേധിച്ചു
നമ്മക്ക് പോലും ഓര്മ ഇല്ലാത്തതുമായ ലെറ്റെരുകള്‍ പൊക്കി പിടിച്ചോണ്ട് സ്നേഹമില്ല , എന്നും പറഞ്ഞു വരുമ്പോള്‍ , ധന നഷ്ടം , മന സമധാന കേടു എന്നിവ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ , ഇമ്മാതിരി ലെറ്റര്‍ ഒഴിവാക്കുക ..
അവര്‍ ഉണ്ടാക്കുന്ന സൌന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു ഉമ്മയില്‍ ( അതും ഫോണില്‍ കൂടി ) തന്നങ്ങു പരിഹരിക്കുമെങ്കിലും , നമ്മള്‍ക്ക് ഡ്രസ്സ്‌ , പിന്നെ ഐസ് ക്രീം സിനിമ എന്നീ വില കൂടിയ പ്രലോഭനങ്ങളില്‍ കൂടി മാത്രമേ അവരോടുള്ള connectivity പുന സ്ഥാപിക്കാന്‍ പറ്റുള്ളൂ

2 . ഫോണ്‍ വിളിച്ചു സമയം മുഴുവന്‍ തീരുന്നു എന്നാ പരാതിക്കാരന്‍ ആണോ നിങ്ങള്‍ ??
ഫോണ്‍ വിളിക്കുമ്പോള്‍ നിര്‍ത്താതെ ലാബ് അടിക്കുന്നത് അവര്‍ ആണല്ലോ
സമയം തക്കത്തില്‍ ഉപയോഗിക്കാന്‍ ..ഒരു മുഴം ചെറിയ കയര്‍ എടുക്കുക , എന്നിട്ട്‌ അതിന്റെ ഒരറ്റം ഫോണില്‍ കെട്ടുക ..മറ്റേ അറ്റം റൂമില്‍ എവിടെയെങ്കിലും കെട്ടുക .. എന്നിട്ട്‌ ഫോണിന്റെ വലതു വശത്തുള്ള , loud speaker അല്ലെങ്കില്‍ , "മള്‍ടി ടാസ്കിംഗ് enhancement ഫോര്‍ കാമുകന്മാര്സ്" (MTEK ) എന്നാ ബട്ടണില്‍ ഞെക്കുക..ഷേവ് ചെയ്യാനും , അത് പോലെ , lap topil ബ്രൌസിംഗ് , പിന്നെ മറ്റു എന്ത് പണിക്കും പോകാം .. ഇടക്ക് , ചുമ്മാ മം...മം എന്ന് മൂളിയാല്‍ മതിയാകും .. അവര്‍ സംസാരിക്കുന്നതിന്റെ പിച്ച് കൂടുവാണേല്‍ "മം" എന്നത് മാറ്റി "ആഹ !!! " എന്നും പറയാം .. റെക്കോര്‍ഡ്‌ ചെയ്തു കേള്‍പ്പിക്കുന്ന രീതിയും പ്രചാരത്തില്‍ ഉണ്ട് . അഥവാ , നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്ന് അവര്‍ക്ക് തോന്നിയാല്‍ , മൊബൈലിന്റെ കുഴപ്പം ആണ് ,.. അല്ലേല്ലും ഈ എയര്‍ ടെല്‍ (മറ്റു ഏതെങ്കിലും) ഇങ്ങനെ ആണല്ലോ.. കാറ്റു അടിക്കുമ്പോ റേഞ്ച് വരും മറ്റൊരു കാറ്റ് അടിക്കുമ്പോ പോകുകയും ചെയ്യും.. അതാണല്ലോ എയര്‍ ടെല്‍ എന്ന് പറയുന്നത് തന്നെ എന്നിങ്ങനെ ഉള്ള ചളുകള്‍ പറഞ്ഞു ഈ വിന്‍ടിന്റെ ഓരോ പ്രോബ്ലെംസേ.."എന്റെ കൊച്ചു സംസാരിക്കുമ്പോള്‍ , കാറ്റിന് അടിക്കാന്‍ കണ്ടത്" എന്നോകെക് പറഞ്ഞു കാറ്റിലേക്ക് കയറി , കറങ്ങി തരിഞ്ഞു അവര്‍ ഇട്ടിരുന്ന ചുരിദാര്‍ , അത് പോലെ , കണ്ണുകളുടെ ഭംഗിയെ പറ്റി പറഞ്ഞു വിഷയം മാറ്റി വിടാം ..
ചില പെണ്‍കുട്ടികള്‍ ( അപൂര്‍വത്തില്‍ അപൂര്‍വ്വം മാത്രം ) വീണ്ടും കോക്കനട്ട് ട്രീയെ പറ്റി തന്നെ പറഞ്ഞു കൊണ്ടിരിക്കും .. അപ്പോള്‍ "ഹല്ലോ ..മുത്തെ കേള്‍ക്കാവോട ..ഹല്ലോ " എന്ന് ഒരു മൂന്നാല് തവണ പറയുക .. ചെവി പൊട്ടി പോകും പോലെ മാത്രമേ പറയാവു.. എന്നിട്ട്‌ ആത്മ ഗതം പോലെ , " ശോ !! വല്ലപ്പോഴും ആണ് ആ പാവം ഒന്ന് വിളിക്കുന്നെ.. അതിന്റെ കൂടെ അല്‍പ്പം നേരം ഇരുന്നു ഒന്ന് സ്നേഹിക്കാം എന്ന് വക്കുമ്പോ ഈ ബ്ലൂട്യ്‌ നെറ്റ്‌വര്‍ക്ക്" എന്ന് ഒരു കാച്ചങ്ങു കാച്ചേണം .. ഏതു വലിയ കൊല കൊമ്പത്തി ആണെങ്കില്‍ പോലും അങ്ങ് അലിയും

3.കാള്‍ waiting പ്രശ്നം എങ്ങനെ സോള്‍വ്‌ ചെയ്യാം ??  പാവപെട്ട മിക്ക ആണ്‍കുട്ടികളുടെയും പ്രശ്നം ആണ് കാള്‍ waiting . ആരോടെങ്കിലും വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ അപ്പൊ വരും missed കാള്‍ . cal waiting ആണെന്ന് മനസിലായാല്‍ പിന്നെ ഒരു മിനുട്ടിലും രണ്ടു തവണ വച്ചു വിളിക്കും.. എനിക്ക് തോന്നുന്നു തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിക്കുന്ന option ഉള്ള മൊബൈല്‍ പോലും ഉണ്ടെന്നു .. നമ്മള്‍ വയ്ക്കുന്ന വരെ വിളിചോണ്ടേ ഇരിക്കും . പെട്ടന്ന് തന്നെ നമ്മള്‍ ഫോണ്‍ കട്ട്‌ ചെയ്തു അവരുടെ കാള്‍ എടുത്താല്‍ , അപ്പോള്‍ തുടങ്ങു " എത്ര നേരമ ഞാന്‍ വിളിക്കുന്നെ.. ആരോടെങ്കിലും വര്‍ത്തമാനം തുടങ്ങിയ പിന്നെ നിര്‍ത്തില്ല . എതവള്‍ ആരുന്നു ഫോണില്‍ (നോട്ട് ദി പോയിന്റ്‌ ഏതു അവന്‍ എന്നല്ല .. അവള്‍ ) നമ്മുക്ക് ഒരു ഗ്യാപ് തരാതെ ഇരിക്കും ..അങ്ങനെ ഒരു അര മണികൂര്‍ കഴിഞ്ഞേ നമ്മക്ക് മിണ്ടാന്‍ ഒരു അവസരം തരുല്ല് ..ഇങ്ങനെ വരുമ്പോള്‍ , എന്ത് ചെയ്യും ??  ഫോണ്‍ കട്ട്‌ ചെയ്തു നമ്മള്‍ അവരുടെ കാള്‍ എടുക്കുമെല്ലോ.. അപ്പോള്‍ തന്നെ , അവര്‍ക്ക് പറയാന്‍ അവസരം കൊടുക്കാതെ ചാടി കയറി അങ്ങ് പറയേണം , എടാ നമ്മുടെ കൂടെ പണ്ട് പഠിച്ച ലവന്‍ ആരുന്നു. അവന്‍ എന്നോട് ചോദിച്ചു നീ ഇപ്പോള്‍ എന്ത് ചെയുന്നു .. അവനു ബഹുമാനം ഉള്ള ഒരു relaton ആണ് നമ്മളുടെ.. ഒരു പാട് പക്വത ഉള്ള ഒരു പെണ്‍കുട്ടിയാണ് നീ , സാധാരണം പെണ്‍കുട്ടികളെ പോലെ അല്ല ( ബു ഹാ ഹാ) .. കുറെ പതപ്പിച്ചിട്ടു , ചോദിക്കേണം " എന്റെ മുത്തു നെതിനാ വിളിച്ചേ ? "
പിന്നെ ഒരു അക്ഷരം മിണ്ടാതെ അവള്‍ പറയും ,
ഇല്ലെട നിന്റെ ശബ്ദം കേള്കാതെ ഇരിക്കാന്‍ പറ്റുന്നില്ല .അതാ വിളിച്ചേ !!.. എന്റെ മുത്ത്‌ അവനോടു സംസാരിച്ചോ ..ഞാന്‍ പിന്നെ വിളിക്കാം എന്ന് ? .... യേത് ??

4.ഫോണ്‍ വിളിക്കുമ്പോ അറിയാതെ ഉറങ്ങി പോയാല്‍ എന്ത് ചെയ്യും ??
കൂര്‍ക്കം വലിക്കുന്നവര്‍ ആണെങ്കില്‍ ദയവായി ഇരുന്നു ഫോണ്‍ വിളിക്കുക .. അല്ലാത്ത കാമുകന്മാര്‍ , പ്രത്യേകമായി late night callers ഫോണ്‍ വിളിയ കൂടിയ സ്മാര്‍ട്ട്‌ ഫോണ്‍ ആണെങ്കില്‍ , അത് മാറ്റി മോളുവിനെ , യാരെ ?? മോളുവിനെ വിളിക്കാന്‍ പ്രത്യേകം ഒരു nokia 1100 കൂടി മേടിക്കുക ..അതാകുമ്പോ ടോര്‍ച് ഉണ്ടല്ലോ ?? എനിട്ട്‌ ആ ഫോണില്‍ കൂടി അവരെ വിളിക്കുക .. സംസാരിക്കുമ്പോള്‍ അറിയാതെ ഉറങ്ങി പോയാല്‍, ഒരു 10 മിനിറ്റ് കഴിഞ്ഞേ അവര്‍ എന്തായാലും മനസിലാക്കുക ഉള്ളു .. കാരെണം ഒരു ടോപ്പിക്ക് തുടങ്ങിയാല്‍ നമ്മള്‍ അത് കേള്‍ക്കുന്നുണ്ട് എന്നാ വിശ്വാസത്തില്‍ അത് തീര്‍ന്നിട്ടെ അവര്‍ അത് നിര്‍ത്തുക ഉള്ളു .അത് വരെ നോണ്‍ സ്റ്റോപ്പ്‌ ആയിരിക്കും.. നമ്മള്‍ മൂളുന്നുണ്ടോ എന്നത് പോലും പ്രശ്നമല്ല .. അപ്പോള്‍ , 10 മിനിറ്റ് കഴിഞ്ഞു അപ്പുറത്ത് നിന്നും അനക്കം ഒന്നുമില്ല എന്ന് മനസിലാക്കുന്ന അവര്‍ സ്നേഹം കൂടി തെറി പറയാന്‍ , കട്ട്‌ ചെയ്തു തിരിച്ചു വിളിക്കും..പെട്ടന്ന് റിങ്ങടിച്ചു ഞെട്ടി എഴുന്നെല്കുന്ന നമ്മുടെ ചെവിയില്‍ നിന്നും ഫോണ്‍ താഴെ വീണു പൊട്ടി പോകാന്‍ സാധ്യത ഉണ്ട് ..അതാണ്‌ മോനെ HTC പോലെ ഉള്ള ഫോണ്‍ ഒക്കെ വച്ചു വിളിക്കാന്‍ പോയാല്‍ , പൊടി വാരാനേ കിട്ടു പിന്നെ!!
ചീത്ത വിളി തുടങ്ങി കഴിഞ്ഞാല്‍ , ആഞ്ഞു അങ്ങ് ചുമക്കുക ..നിര്‍ത്താതെ ചുമക്കുക .. അപ്പോള്‍ അടിയുനാകുന്നത് നിര്‍ത്തി ഒന്ന് ശ്രദ്ധിക്കും .. പിന്നെ സെന്റി മെന്റ്സില്‍ കയറി പിടിച്ചങ്ങ് പോയി കിടന്നു ഉറങ്ങിയെക്കേണം ..( ഇതൊരു സ്ഥിരം ശീലം ആക്കരുത് .. TB ഉള്ളവനെ അല്ലാതെ വേറെ ഒരുത്തനെ കിട്ടുമോ എന്ന് പറഞ്ഞു പെങ്കൊച്ചു കടന്നു കളയും )

5.കൂടെ നടക്കുമ്പോള്‍ മറ്റുള്ള പെണ്‍കുട്ടികളെ എങ്ങനെ വായി നോക്കാം ?
അഖില ലോക കാമുക അസോസിയേഷന്‍ കണ്ടു പിടിച്ച ഒരു വഴി sprite കമ്പന്യ്കാര് കൊണ്ട് പോയി പരസ്യം ആക്കി .. പക്ഷെ അത് കൂടാതെ മറ്റൊരു വഴി കൂടയൂണ്ട് ..അതില്‍ ഒന്നാണ് സുന്ദരി മാരായ കുട്ടികളെ കാണുമ്പോള്‍ , ശെടാ !! ഇത് എന്റെ കൂടെ പഠിച്ച രാജിയല്ലേ .. എന്ത് മാറ്റം വന്നു ( ചുമ്മാ കാച്ചേണം ) ..പിന്നെ കുറച്ചു കഥകളും .
ഏതു പെണ്‍കുട്ടി പോകുമ്പോളും അവളുടെ പുറകെ ഒരു ആണ്‍കുട്ടി കാണും ( അമ്മച്ചിയാണേ ഉറപ്പു ) .. ആ അന്കുട്ടിയെ നോക്കി സ്വന്തം കൊച്ചിനോട് എന്തെങ്കിലും ഒരു കമ്മന്റ് അടിക്കേണം .. അവന്‍ കേള്‍ക്കരുത്‌ ..കേട്ടാ ലവന്‍ ഓടിച്ചിട്ട്‌ അടിക്കും!! ആ ആണ്‍കുട്ടിയെ കൊച്ചു നോക്കി ചിരിക്കുമ്പോള്‍ , മുന്‍പില്‍ പോകുന്ന കുട്ടിയെ നോക്കി നമ്മള്‍ ചിരിക്കും
വണ്ടി ഓടിച്ചോണ്ട് പോകുമ്പോള്‍ ഇടം കണ്ണിട്ടു നോക്കാന്‍ സാധിക്കും എന്നത് പ്രത്യേകിച്ചു പറഞ്ഞു തരണ്ടായല്ലോ ?? യേത്

6.അവരെ കാണാന്‍ പോകുമ്പോള്‍ , ഫോണ്‍ അവരുടെ കയ്യില്‍ കൊടുക്കാമോ ??

മോനെ , തല കൊണ്ട് ട്രെയിനിനു മുന്‍പില്‍ വച്ചാലും , laptop ഫോണ്‍ എന്നിവ കൊണ്ട് കൊടുത്തെച്ചു വരല്ല് !!
അവരുടെ മടിയില്‍ കിടക്കുമ്പോള്‍ ആയിരിക്കും ഫോണ്‍ അടിക്കുന്നെ . ലവല് ചാടി കയറി ഫോണ്‍ എടുക്കും
അങ്ങോട്ട്‌ ഹല്ലോ അവര്‍ പറയില്ല..കാരേണം ആരാണ് അപ്പുറത്ത് എന്ന് അറിയണമെല്ലോ.. അപ്പൊ ദാ വരുന്നു അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം

" പ്രിയനേ , നീ എവിടെയാണ് "

മതി തീര്‍ന്നു.മടിയ്ല്‍ കിടക്കുന്ന നമ്മളെ മുട്ട് കയറ്റി ശ്വാസം മുട്ടിച്ചു കൊന്നു കളയും  വോടഫോണില്‍ നിന്നും promotional calls വന്നതാണ് എന്ന് പോലും നോക്കാതെ മുട്ട് കയറ്റി ഉളുക്കിയ പിടിലിയുമായി നടക്കുന്ന
കാമുകന്മാരെ ഒരു നിമിഷം സ്മരിക്കട്ടെ !!!

No comments:

Post a Comment