ലൈന്‍
അടിക്കണം ലൈന്‍ അടിക്കണം എന്ന് തീവ്രമായി ആഗ്രഹിച്ചിരുന്ന കോളേജ് ലൈഫിലെ
ഒരു ദിവസം… ഞാന്‍ അന്നും പതിവ് പോലെ നേരത്തെ എഴുന്നേറ്റു മുടിയൊരു പത്തു
പതിനഞ്ചു തവണ ചീവി എന്നിട്ടും തൃപ്തി വരാതെ വീണ്ടും വീണ്ടും ചീവിയിട്ടു
വീട്ടില്‍ നിന്നും ഇറങ്ങി.. പതിവ് പോലെ ബസ്സ് വരുന്നതിലും ഒരു മുക്കാ
മണിക്കൂര്‍ നേരത്തെ ഞാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തി, എന്നും രാവിലെ
കാണാറുള്ള പെണ്‍പിള്ളേര്‍ എല്ലാവരും അവിടെ ഉണ്ടോ എന്നൊക്കെ
ഒരു കള്ള നോട്ടവും നോക്കി, ദൈവമേ ഒരുത്തിയെങ്കിലും എന്നെയൊന്നു
നോക്കിയിരുന്നേല്‍ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ ചുറ്റും കണ്ണോടിച്ചു……
ഒരു മൂന്നു നാല് തവണ ചുറ്റും നോക്കി പിടലി വേദന എടുത്തു തുടങ്ങിയ സമയത്താണ് ഞാന്‍ ആ കാഴ്ച കണ്ടത്….. അതെന്നെ പ്രണയ പരവശനാക്കി, ഞാന്‍ കോളേജില്‍ ലൈന്‍ അടിക്കണം, (ലൈന്‍ അടിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ കുട്ടിയുടെ മുന്‍പില്‍ ഒന്ന് ഷൈന്‍ ചെയ്യണം ) എന്ന് അതിയായി ആഗ്രഹിച്ച എന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി അതാ അവിടെ ക്ലാസ്സിലെ മറ്റു കൂട്ടുകാരികളുടെ കൂടെ അവിടെ നില്‍ക്കുന്നു …. പക്ഷെ ഈ പെണ്‍കുട്ടിയുടെ വീട് ഈ വഴിക്കല്ല എന്ന് എനിക്കറിയാം , ഇനി എന്നെയെങ്ങാന്‍ കാണാന്‍ വേണ്ടി ഈ വഴിക്ക് വന്നതാണോ?? ഛെ ! ഒരിക്കലും ഇല്ലാ എന്നെനിക്കറിയാം കാരണം ഞാന്‍ ലൈന്‍ അടിക്കാന്‍ ശ്രേമിച്ചേക്കും എന്ന് ഉറപ്പാക്കിയ ആ കുട്ടി എന്നോട് മിണ്ടാറില്ലായിരുന്നു ,, കൂടാതെ എന്നെ കണ്ടാല്‍ അപ്പോള്‍ തന്നെ മുഖം തിരിക്കുമായിരുന്നു,, ആ പെണ്‍കുട്ടിയുടെ മുഖത്ത് ഒരു വിഷാദം ഞാന്‍ ദൂരെ നിന്നേ കണ്ടു , ഞാന്‍ അവളുടെ ഒരു കൂട്ടുകാരിയെ അരികെ വിളിച്ചു എന്നിട്ട് അവള്‍ ഈ വഴിക്ക് വന്നതിന്‍റെയും അവളുടെ ദുഖത്തിന്‍റെയും കാരണം അന്വോഷിച്ചു , കൂട്ടുകാരി പറഞ്ഞു അവള്‍ ഇന്നേതോ ബന്ധു വീട്ടില്‍ പോയിട്ട് ഈ വഴി വന്നതാ , ദുഖത്തിന്‍റെ കാരണം വേറൊന്നുമല്ല നമ്മള്‍ രാവിലെ പതിവായി പോവുന്ന ബസ്സിലെ കണ്ടാല്‍ ക്രൂരനെന്നു തോന്നുന്ന കണ്ടക്ടര്‍ക്കു അറിയാം അവളുടെ വീട് ഈ വഴിക്കല്ലെന്നു , അത് കൊണ്ട് അവള്‍ക്ക് ഇന്ന് എസ് റ്റി കിട്ടില്ലാ അതിന്‍റെ സങ്കടമാണെന്ന്…
ഞാന്‍ വളരെ കൂള്‍ ആയി അവളുടെ അടുക്കലേക്ക് നടന്നു ചെന്നു എന്നിട്ട് പറഞ്ഞു ഇയാള്‍ പേടിക്കേണ്ടാ ഞാന്‍ പുള്ളിയോട് പറഞ്ഞേക്കാം നമ്മുടെ കോളേജിലെ എല്ലാര്‍ക്കും എസ് റ്റി കൊടുക്കണം എന്ന് ,,
അവളുടെ കൂട്ടുകാരികള്‍ എന്നെ ഉമ്മറിനെ കണ്ട ഷീലയെപ്പോലെ നോക്കുന്നുണ്ടായിരുന്നു എന്നിട്ട് ആ കൂട്ടുകാരി പരിഷകള്‍ പിറുപിറുപിറുത്തു “പിന്നേ ഈ ഊളന്‍ വിചാരിച്ചാല്‍ കോപ്പ് കിട്ടും……”
അങ്ങനെ ബസ്സ് യാത്ര ആരംഭിച്ചു, കണ്ടക്ടര്‍ അവളുടെ അരികിലെത്തി അവള്‍ ഒരു രൂപ എടുത്തു കൊടുത്തു പുള്ളി ഒരു കള്ള ചിരിയൊക്കെ ചിരിച്ചിട്ട് അവള്‍ക്ക് എസ് റ്റി കൊടുത്തു….., ഹോ അവള്‍ അന്നേരം പുറകോട്ടു തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കി…… ഹാ അതില്‍ മയങ്ങി ഞാന്‍ ഒരു അഞ്ചു മിനിറ്റ് അങ്ങനെ നിന്നുപോയി…… അതാണ് മോനേ നോട്ടം!!!!!!!!!!!!!!!!
ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അവള്‍ എന്‍റെ അരികില്‍ വന്നു ഒരു താങ്ക്സും തന്നു……….. പിന്നീട് കോളേജില്‍ ഈ സംഭവം പാട്ടായി , ഒരു കൂട്ടുകാരന്‍ വന്നു ചോദിച്ചു അളിയാ ഇതെങ്ങനെ ഒപ്പിച്ചടാ ???? ഞാന്‍ പറഞ്ഞു എടാ ആരോടും പറയല്ല് കെട്ടോ ഞാന്‍ ബസ്സില്‍ കയറുന്നതിനു തൊട്ടു മുന്‍പ് ആ ബസ്സിന്‍റെ കണ്ടക്ടറെ പോയി കണ്ടു എന്നിട്ട് ആ പെണ്‍കുട്ടി കാണാതെ അവളെ ഞാന്‍ പുള്ളിക്ക് കാണിച്ചു കൊടുത്തു എന്നിട്ട് അവളുടെ ഫുള്‍ ടിക്കെറ്റിനുള്ള കാശ് അയാളെ ഏല്‍പ്പിച്ചു ടിക്കെറ്റും വാങ്ങി, എന്നിട്ട് ഞാന്‍ പറഞ്ഞു ഇത് വേറെ ആരും അറിയേണ്ടാ കെട്ടോ , പിന്നെ അവള്‍ എസ് റ്റി ക്കുള്ള കാശും തരും അതും ചേട്ടന്‍ മേടിച്ചോ നോ പ്രോബ്ലം എന്ന്,, ഞാന്‍ ഹാപ്പി , അവള്‍ ഹാപ്പി, കണ്ടക്ടര്‍ ഡബിള്‍ ഹാപ്പി……………
( ക്ലൈമാക്സ്: പക്ഷെ ഈ കൂട്ടുകാരന്‍ അത്ര ഹാപ്പി അല്ലായിരുന്നു , രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പോയി ഈ കഥ അവളുടെ കൂട്ടുകാരികളോട് പറഞ്ഞു , ഇത് അറിഞ്ഞ അവള്‍ കോപം പൂണ്ടു എന്‍റെ അരികില്‍ വന്നു , തന്നോടാരാ പറഞ്ഞെ എന്‍റെ ടിക്കെറ്റ് എടുക്കാന്‍ താന്‍ കൂടുതല്‍ ആളു കളിക്കേണ്ടാ കെട്ടോ എന്നും പറഞ്ഞു, പിന്നീട് അവള്‍ എന്നെ മൈന്‍ഡ് ചെയ്തിട്ടേ ഇല്ലാ…..)
ഗുണപാഠം : തനിക്ക് സൂക്ഷിക്കാന്‍ പറ്റാത്ത രഹസ്യം കൂട്ടുകാര്‍ക്ക് സൂക്ഷിക്കാന്‍ കഴിയും എന്ന് ചുമ്മാ സ്വപ്നത്തില്‍ പോലും ആഗ്രഹിക്കരുത്……..

No comments:
Post a Comment