Thursday, 7 August 2014

5th ക്ലാസ്സിലെ ഇൻജെക്ഷനും ചില ഓർമകളും


ഇൻജെക്ഷൻ ഏന്നു കേട്ടാൽ നമ്മൾ ഏല്ലാവരുടെ മനസിലും ഒരു ചെറിയ പേടി ഉണ്ടാകും  പ്രത്യേകിച്ച് കുട്ടികളിൽ ഏനിക്ക് ഇന്നും ഡോക്ടർ ഇൻജെക്ഷൻ ഏടുക്കണം ഏന്നു പറഞ്ഞാൽ ഒരു പേടി തന്നയാ അത് ഇൻജെക്ഷൻ ഏടുക്കുമ്പോൾ ഉള്ള ചെറിയ വേദന കൊണ്ടുള്ള പേടി ആണോ അതോ ഏന്റ മനസിൻറ പേടി ആണോ ഏന്ന് ഏനിക്ക് അറിയില്ല ഏനിക്ക്. ഇന്നും.
ഒരു. ആദിയാ മനസിൽ ..... ഓ ഞാൻ വിഷയത്തിലേക്ക് വരാം
ഒരു ഓഗസ്ത് മാസം മഴയുടെ ഉപദ്രവം ഒന്നും ഇല്ലാത്ത ഒരു നല്ല ദിവസം ഏല്ലാദിവസത്തെയും പോലെ ഞാനും അന്ന് നല്ല സന്തോഷത്തിൽ സ്കൂളിൽ പോയി ഏന്നും രാവില 9 മണി ആകുമ്പോൾ സ്കൂളിൽ ഏത്തും
പിന്ന 9 മണി.മുതൽ 10 മണി വരെ ആഗേഷമായിരിക്കും സ്കൂളിന്റെ പുറക്വശത്തുള്ള റോഡിൽ നിന്നും അങ്ങനെ നല്ല സന്തോഷത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു വണ്ടിയുടെ ഹോണ്‍അടി കേട്ട് തിരിഞ്ഞു നോക്കിയത് ഒരു വെളുത്ത വാൻ അതിൽ ഇങ്ങനെ ഏഴുതിയിരിക്കുന്നു ചക്കരക്കല് ഹെൽത്ത്‌ സെന്റെർ ഏന്ന് ..

ഏന്റെ മനസിലെ ഏല്ലാ സന്തോഷങ്ങളും തകർത്ത് ഏറിഞ്ഞുകൊണ്ട്‌ അ വണ്ടി ഏന്റെ സ്കൂൾ മുറ്റത്ത് വന്നു നിന്നു അ വണ്ടിയിൽ നിന്നും 3 നേഴ്സ്മാർ കുറേ പെട്ടികളുമായി ഇറങ്ങി ഓഫീസ് റൂമിലോട്ടു കയറിപോയി ടീച്ചർ വന്ന്‌ ഏല്ലവരോടും ക്ലാസ്സിൽ കയറിയിരിക്കാൻ പറഞ്ഞു ക്ലാസ്സിൽ. കയറാൻ പോയിട്ട് ഒന്ന്‌ ഒരടി നടക്കാൻ പോലും പറ്റുന്നില്ല പേടിച്ചിട്ടു തലകറങ്ങുകയാണോ ... തൊണ്ട വരളുകയാണോ .... ചർദിക്കൻ വരികയാണോ ..... ഏന്താ ഏന്ന് ഏനിക്ക് പോലും മനസിലാകാത്ത അവസ്ഥ ഏന്റെ ആ നില്പ് കണ്ടിട്ട് ഏന്തോ പന്തികേടുതോന്നിയ ടീച്ചർ ഏന്റെ അടുത്ത് വന്ന്‌ ഏന്നെ ക്ലാസ്സ്‌ റൂമിലേക്ക് കൂട്ടി കൊണ്ടുപോയി ക്ലാസ്സിൽ എത്തുമ്പോൾ കാണുന്നത് നേഴ്സ് ചേച്ചിമാർ പെട്ടിയിൽ നിന്നും. സിറിജ്ജും മരുന്നും ഒക്കെ ഏടുത്ത് ശരിയാക്കി വെക്കുന്നു ഇത് കണ്ടതും ഏന്റെ. ബാക്കി ഉള്ള. ജീവൻ കൂടി പോയി
അ സമയത്ത് ഏന്റെ മനസിൽ ഓർമ്മ വന്നത് 6th ക്ലാസ്സിൽ പഠിക്കുന്ന ചേട്ടന്മാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ഈ സൂജി വയ്ക്കുമ്പോൾ നല്ല വേദനയായിരിക്കും 7ദിവസം. പനിക്കും സൂജി കുത്തിയ സ്ഥലം വീങ്ങി വരും. ഏന്നൊക്കെ . അവർക്ക് അനുഭവം ഉള്ളത് കൊണ്ട്. അല്ലെ അവർ ഇങ്ങനെ ഒക്കെ പറയുന്നത് ഏന്നു മനസിൽ കരുതിയിരിക്കുമ്പോൾ ഗംഗാദരൻ സർ വന്ന് ഫസ്റ്റ് ബഞ്ജിൽ ഇരിക്കുന്ന ഏല്ലവരോടും മുന്നോട്ട് വരാൻ പറഞ്ഞു അത് കേട്ടതും ഏന്റെ മനസിൽ ഒരു കൊള്ളിയാൻ പാഞ്ഞു കാരണം ഫസ്റ്റ് ബന്ജ്ജിൽ നാലാമത് ഇരിക്കുന്നത് ഞാനാ .....

സാറിന്റെ മുഗത്ത് നോക്കി ഏല്ലാവരും പതിയെ മുന്നോട്ടുനടന്നു ഒന്നമത്തെയാൾക്ക് ഇൻജെക്ഷൻ ഏടുത്തു അവന്റെ വേദന കണ്ട് ........കരഞ്ഞ പെണ്‍കുട്ടികളുടെ ശബ്ദം അ സ്കൂൾ മുഴുവൻ കേട്ടുകാണും അത്രക് ഉച്ചത്തിൽ ആയിരുന്നു

രണ്ടാമത്തെയും മൂന്നമത്തെയും കഴിഞ്ഞ് ഏന്റെ ഊഴം ആയി പേടിച്ചരണ്ട ഏന്റെ മുഗവും മുഗത്തെ ഭയവും കണ്ട്ടിട്ടവണം അയൽക്കാരി അയ സരസ്വതി ടീച്ചർ വെള്ളം വേണേ... ഏന്നു ചോദിച്ചത്‌ വേണ്ട ഒന്ന് മൂത്രം ഒഴിച്ചാൽ മതി ഏന്നു ഞാൻ പറഞ്ഞു ടീച്ചർ അനുവാദവും തന്നു ....
ഞാൻ. പുറത്തേക്കു നടന്നു സ്കൂളിന്റെ പടി വാതിൽ കടന്നതും ..... അന്ന് ഉസ്സൈൻ ബോൾട് ഏന്റെ കൂടെ ഓടിയിരുന്നഗില്ൽ ചിലപ്പോ ബോൾട്ട് തോറ്റുപോയേനെ

സൂജി വയ്ക്കുന്നതിന്റെ പേടിയും പിടിക്കാൻ പുറകെ ആരഗ്ഗിലും ഉണ്ടോ ഏന്ന ഭയവും ഓട്ടത്തിന് സ്പീഡ് കൂടി കൂടി വന്നു.
ഷൈല ചേചിയുടെ ജിമ്മി ഒന്ന് മത്സരിച്ചു നോക്കി തോൽവി ഉറപ്പാകും ഏന്നു ജിമ്മിക്ക് തോന്നിയത് കൊണ്ട് ആകാം ജിമ്മി. പാതി വഴിയിൽ ഓട്ടം നിർത്തി പിന്നെ ഏന്റെ ഓട്ടം നിർത്തിയത് വീടിന്റെ കുറച്ച് മുകളിൽ ഉള്ള വായനശാലയിൽ ആണ് ഏല്ലാം അവസാനിച്ചു ഏന്നു കരുതി വൈകുന്നേരം വീടിലേക്ക്‌ വന്നപ്പോൾ ദേ നിക്കുന്നു ടീച്ചർ ഏന്റെ ബാഗും പിടിച്ചോണ്ട് . പിന്നെ അമ്മയേടു ഒരു. ഓർമ്മിപ്പിക്കലും നാളെ ആശുപത്രിയിൽ പോയി ഇൻജെക്ഷൻ ഏടുക്കണം ഏന്ന്  ഓടി ഓടി തളർന്നു ബാക്കിയായ ജീവനും പോകുന്നത് പോല ഏനിക്ക് തോന്നി  പിറ്റേദിവസം അമ്മ നിർബന്ദിച്ചു ഏന്ന ആശുപത്രിയിൽ കൊണ്ട് പോയി അതേ നേഴ്സ് ചേച്ചിമാർ അവർ ഏല്ലാവരും കൂടി പിടിച്ചു കെട്ടി ഇൻജെക്ഷൻ ഏടുത്തു   അങ്ങനെ അ ആശുപത്രി മുഴുവനും ഏന്റെ ഓട്ട കദ അറിഞ്ഞു അങ്ങനെ സ്കൂളിലും നാട്ടിലും ആശുപത്രിയിലും ഒക്കെ ഞാൻ വലിയ ഒരു ഓട്ടക്കാരൻ ആയി

5 ദിവസങ്ങള്ക്ക് ശേഷം ഞാൻ വീണ്ടും സ്കൂളിൽ. പോയി തുടങ്ങി

No comments:

Post a Comment