സദാചാരത്തിന്റെ നഗ്നമുഖങ്ങള്‍
നാട്ടുകൂട്ടവും ഗ്രാമമുഖ്യനും വിചാരണ നടത്തുന്നതും യാതൊരു ദാക്ഷിണ്യവും കൂടാതെ ശിക്ഷ വിധിക്കുന്നതും നമുക്കു പരിചിതം പ്രിയദര്‍ശന്‍ സിനിമകളിലൂടെയാണ്. 'ചിത്ര' ത്തിലെ മോഹന്‍ലാലിനെ പോലെ എത്ര മനോഹരമായ ആചാരങ്ങള്‍ എന്ന് പറഞ്ഞ് അതെല്ലാം നാം ചിരിച്ച് തളളുകയും ചെയ്യും. സിനിമയിലെ നാട്ടുകൂട്ടങ്ങളെ വെല്ലുന്ന നാട്ടുകൂട്ടങ്ങളും ശിക്ഷ നടപടികളും ഇന്നും നമ്മുടെ ഭാരതീയ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നറിയുമ്പോഴാണ് ആചാരങ്ങള്‍ അത്ര മനോഹരമല്ല എന്ന തിരിച്ചറിവുണ്ടാകുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച തെക്കേ രാജസ്ഥാനിലെ രാജ്‌സമന്ത് എന്ന പ്രദേശത്ത് അമ്പത് വയസ്സ് പ്രായമുളള സ്ത്രീയെ വിവസ്ത്രയാക്കി തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കിയത് വലിയ വാര്‍ത്താ പ്രധാന്യമൊന്നും നേടാതെയാണ് കടന്നുപോയത്. ആയുധധാരിണിയായി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീ ദൈവത്തെ ആരാധിക്കുന്ന അതേ ആളുകള്‍ സ്ത്രീയുടെ അഭിമാനത്തിന് യാതൊരു പരിഗണനയും നല്‍കാതെ അവളെ കരിതേച്ച് വിവസ്ത്രയാക്കാന്‍ തിടുക്കം കാണിക്കുന്നു.
ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ചായിരുന്നു സ്ത്രീയുടെ മാനത്തിന് വില നല്‍കാതെയുളള ഈ ഭര്‍ത്സനം. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തിലായിരുന്നു കങ്കാരു കോടതി (kangaroo court) എന്നറിയപ്പെടുന്ന നാട്ടുകൂട്ടത്തിന്റെ ശിക്ഷാ നടപടി.
സംഭവത്തെ തുടര്‍ന്ന് അപമാനിതയായ സ്ത്രീയുടെ ഭര്‍ത്താവും മകനും പോലീസിനെ സമീപിക്കുകയും പരാതി ബോധിപ്പിക്കുകയും ചെയ്തു. മുപ്പത്തി ഒന്‍പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതില്‍ ഒന്‍പത് പേര്‍ സ്ത്രീയുടെ തന്നെ കുടുംബാംഗങ്ങളുമാണ്.
സ്ത്രീയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെന്നും സംഭവത്തെ തുടര്‍ന്ന് ഭയചകിതയായ സത്രീയെ കൗണ്‍സിലിംഗിന് വിധേയയാക്കുന്നു എന്നുമാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്തകള്‍. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറംലോകം അറിഞ്ഞിട്ടില്ല.
വായിച്ചു തളളുന്ന നിരവധി വാര്‍ത്തകളില്‍ ഒന്നു മാത്രമായി ഈ സംഭവവും ചുരുങ്ങി. ചര്‍ച്ചകളും വാഗ്വാദങ്ങളും ചൂടുപിടിക്കുന്ന സോഷ്യല്‍മീഡിയകളില്‍ പോലും വലിയ ചര്‍ച്ചകളൊന്നും ഈ വിഷയത്തെ ചൊല്ലി കണ്ടില്ല. വിദ്യാഭ്യാസമില്ലാത്ത അപരിഷ്‌കൃത സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന 'അപ്പര്‍ക്ലാസ് മെന്റാലിറ്റി'യാണോ ഇതിനുളള കാരണം?
യാതൊരു നിയമ പ്രാബല്യവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സദാചാര കോടതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിയുണ്ടെങ്കിലും ഇന്നും രാജസ്ഥാന്റെ പലഭാഗത്തും വിചാരണകള്‍ നടത്തുന്നത് ഇത്തരം നാട്ടുകൂട്ടങ്ങള്‍ തന്നെയാണ്. ഇത്തരം നാട്ടുകൂട്ടങ്ങള്‍ രാജസ്ഥാനില്‍ മാത്രമല്ല ഇന്ത്യയുടെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഇന്നും സജീവമാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വെസ്റ്റ് ബംഗാളില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ മുഴുവന്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു അന്യ സമുദായക്കാരനുമായി സ്‌നേഹബന്ധത്തിലായതിന്റെ പേരില്‍ ഇരുപതുകാരിയായ യുവതിക്ക് അവിടുത്തെ സദാചാര കോടതിവിധിച്ച ശിക്ഷ സകല സദാചാര മാന്യതകളേയും ലംഘിക്കുന്നതായിരുന്നു. 25,000 രൂപ യുവതിയോട് പിഴയിടാന്‍ ഇവര്‍ ആവശ്യപ്പെട്ടു. അത്രയും തുക കൈയിലില്ലെന്ന് അറിയിച്ചപ്പോള്‍ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യട്ടെ എന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ വിധി. പിന്നീട് സമൂഹത്തെ പിടിച്ചുലച്ച ഈ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്ന് പ്രതികള്‍ക്കെതിരെ ബംഗാള്‍ കോടതി ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒഡീഷയില്‍ മന്ത്രവാദം നടത്തുന്നു എന്ന പേരില്‍ രണ്ടു സ്ത്രീകളെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി, മുഖത്ത് കരിവാരിത്തേച്ച്, വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ചത്. അതിനും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഒഡീഷയില്‍ ഒരു സ്ത്രീയെ നഗ്നയാക്കി നടത്തിയതും മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ തീറ്റിച്ചതും രാജ്യം മറന്നിട്ടില്ല.
അന്യമതക്കാരനായ ഒരുവനെ പ്രണയിച്ചതിന് കൊല്‍ക്കത്തയിലെ ഒരു കൗമാരക്കാരിക്കും സദാചാരക്കാരുടെ കടന്നു കയറ്റത്തില്‍ സ്വന്തം മാനം നഷ്ടപ്പെട്ടിട്ടുണ്ട്. എട്ടു കിലോമീറ്റര്‍ നഗ്നയായി നടത്തിയ യുവതിയെ കാഴ്ചക്കാരായി തടിച്ചു കൂടിയ ജനം അധിക്ഷേപിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ സംഭവം മൊബൈലില്‍ പകര്‍ത്തുകയും എംഎംഎസുകളായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ എംഎംഎസുകളാണ് യുവതിയെ മാനസികമായും ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തെ സഹായിച്ചതും!
2011-ല്‍ കങ്കാരു കോടതികള്‍ നിയമവിരുദ്ധമാണെന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഇവയെ തുടച്ചു നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.പക്ഷേ ചില രാഷ്ട്രീയ നേതാക്കന്മാരുടേയും നിരക്ഷരായ ഗ്രാമവാസികളുടേയും പിന്തുണയോടെ ഇത്തരം സദാചാര കോടതികള്‍ പ്രവര്‍ത്തനം തുടരുകയാണ്.
ഒരു വ്യക്തിയുടെ സ്വകാര്യതക്കോ ആത്മാഭിമാനത്തിനോ യാതൊരു വിലയും കല്‍പ്പിക്കാത്തവര്‍ക്കെങ്ങനെയാണ് സദാചാരത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുക? കുറ്റവാളികളെന്ന് ഇത്തരം സദാചാര കോടതികള്‍ മുദ്രകുത്തുന്നവര്‍ ചെയ്യുന്ന കുറ്റത്തേക്കാള്‍ വലിയ ആഭാസമല്ലേ ഇത്തരം ശിക്ഷാവിധികളിലൂടെ ഇത്തരക്കാര്‍ നടപ്പിലാക്കുന്നത്. എന്ത് സംസ്‌ക്കാര സമ്പന്നതായാണ് ഇത്തരം ശിക്ഷവിധികളിലൂടെ ഇവര്‍ സമൂഹത്തിന് കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഇനിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

No comments:
Post a Comment