ഇന്ന് അല്‍പം വൈകിയാണ് ഉണര്‍ന്നത്. ഞങ്ങളുടെ എട്ടാം പ്രണയ വാര്‍ഷികം
എങ്ങനെ ആഘോഷിക്കണമെന്ന ആലോചന രാത്രി വൈകിയും തുടര്‍ന്നതിനാല്‍ ഉറങ്ങാന്‍
വൈകി, അതുതന്നെ കാരണം. ഇന്നലെ മെസേജുകള്‍ അയയ്ക്കുന്നതിനിടയില്‍ എപ്പോഴോ
ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. ഉണര്‍ന്നപ്പോഴും മൊബൈല്‍ ഫോണ്‍
കൈവെള്ളയിലുണ്ട്. ആകാംക്ഷയോടെ അതിലേയ്ക്ക് നോക്കി. എന്നാല്‍,
നിരാശയായിരുന്നു ഫലം. കഴിഞ്ഞ ഏഴ് വര്‍ഷമായി എന്നെ
വിളിച്ചുണര്‍ത്തിയിരുന്നത് അവനായിരുന്നു. ഇന്നെന്താണ് വിളിക്കാത്തത്.
അല്‍പനേരം കൂടി കട്ടിലില്‍ തന്നെ കിടന്നു. ഇത്രയും നാള്‍
വിളിച്ചുണര്‍ത്തിയിട്ട് പ്രണയ ദിനമായ ഇന്ന് വിളിക്കാത്തതിലെ പരിഭവം മുഖത്ത്
നിഴലിച്ചു. ഇല്ല..ഞാന്‍ അങ്ങോട്ട് വിളിക്കില്ല.
മണി ആറു കഴിഞ്ഞു. കട്ടിലില്‍ നിന്നും പതുക്കെ എഴുന്നേറ്റു. മയില്‍പ്പീലിത്തുണ്ടുകള്‍ക്കൊപ്പം പെട്ടിയില്‍ നിറയെ അവന്‍ നല്‍കിയ പ്രണയോപഹാരങ്ങള്‍... അതിനൊപ്പം ഏഴാമത് പ്രണയ ദിവസത്തില്‍ അവന്‍ സമ്മാനിച്ച ഏഴ് പനിനീര്‍ പുഷ്പങ്ങളും. തണ്ടുളില്‍ നിന്ന് വേര്‍പെട്ട് കൊഴിഞ്ഞ, കരിഞ്ഞ ഇതളുകള്‍...അവയില്‍ മെല്ലെ തഴുകുന്നതിനിടെ കട്ടിലില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ മന്ത്രിച്ചു. ചിരിച്ചുകൊണ്ട് ഓടിയടുത്തു...അതേ... അവന്‍ തന്നെ. ഇല്ല, ഫോണ്‍ എടുക്കില്ല. വിളിക്കാന്‍ ഇത്രയും വൈകിയതില്‍ പരിഭവിച്ച് ഫോണിലേയ്ക്ക് നോക്കിയിരുന്നു. അവനും അല്‍പം വിഷമിക്കട്ടെ. കോള്‍ കട്ടായതോടെ 10 മണിയ്ക്ക് നേരില്‍ കാണാം എന്നുള്ള സന്ദേശം അയച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടു. ശേഷം മുറിയ്ക്ക് പുറത്തിറങ്ങി. അടുക്കളയില്‍ എത്തി.
പതിവുപോലെ അമ്മ നേരത്തെ ഉണര്‍ന്നിരുന്നു. അടുക്കളയില്‍ അമ്മയെ അല്‍പം സഹായിച്ചു... കുളിച്ചു... അവന് ഏറെ ഇഷ്ടമുള്ള ഓറഞ്ച് നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞു. ഒരുക്കം കഴിഞ്ഞ് ചുവരിലെ ക്ലോക്കിലേയ്ക്ക് നോക്കി. മണി ഒന്‍പതായി. പത്തുമണിയ്ക്ക് ബീച്ചില്‍ കാണാമെന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്. പോകുന്ന വഴി എട്ടാം പ്രണയ ദിനത്തില്‍ അവന് നല്‍കാനുള്ള എട്ട് പനിനീര്‍ പുഷ്പങ്ങളും വാങ്ങണം.
തിരികെ മുറിയിലെത്തി. മൊബൈല്‍ ഫോണ്‍ ഫുള്‍ ചാര്‍ജായിരിക്കുന്നു. 'ഞാന്‍ കാത്തിരിക്കും. പത്തുമണിയ്ക്ക് തന്നേ എത്തണം' എന്ന മെസേജ് അയച്ചു. ഇതിനിടെ അമ്മ അവിടേയ്‌ക്കെത്തി. പതിവില്ലാത്ത എന്റെ ഉത്സാഹം കണ്ടപ്പൊഴേ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമ്മയ്ക്ക് കാര്യം മനസ്സിലായി. അമ്മയ്ക്ക് എല്ലാം അറിയാം. മനസില്‍ പ്രണയം തോന്നിയപ്പൊഴേ ആദ്യം അറിയിച്ചതും അമ്മയെയാണ്. 'വല്ലതും കഴിച്ചിട്ട പോ പെണ്ണേ' എന്നൊരു ശകാരവും എറിഞ്ഞ് അമ്മ മുറിയില്‍ വിട്ടു.
പേഴ്‌സും മൊബൈല്‍ ഫോണും ബാഗിലിട്ട് വേഗം ഇറങ്ങി. തീന്‍ മേശയില്‍ അമ്മ പ്രാതല്‍ എടുത്ത് വച്ചിരുന്നു. അമ്മയെ സമാധാനിപ്പിക്കാന്‍ അതില്‍ നിന്നും അല്‍പം കഴിച്ചെന്നുവരുത്തി. മുറ്റത്ത് നിന്ന അമ്മയ്ക്ക് ഒരു ഉമ്മയും നല്‍കി ഇറങ്ങി.
പോകുന്ന വഴി അവന് കൊടുക്കാനുള്ള ലക്ഷണമൊത്ത എട്ട് പനിനീര്‍ പുഷ്പങ്ങള്‍ വാങ്ങി. ചുവന്ന റിബല്‍ കൊണ്ട് കെട്ടി.കവറിലിട്ട് ബീച്ച് റോഡിലേയ്ക്കുള്ള ബസ്സില്‍ കയറി. ഇരിക്കാന്‍ സീറ്റ് കിട്ടയതോടെ ഫോണ്‍ കയ്യിലെടുത്തു. വീട്ടില്‍ നിന്നും ഇറങ്ങിയെന്നുള്ള അവന്റെ മെസേജ് വന്നു കിടപ്പുണ്ടായിരുന്നു. പുതിയ ബൈക്കിലാണ് ഇപ്പോള്‍ കക്ഷിയുടെ സവാരി. അവനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നത് ഒരു ഹരമാണ്. ഓരോന്ന് ഓര്‍ത്ത് ഇരിക്കുന്നതിനിടെയില്‍ ബീച്ച് റോഡെത്തി. ബസ്സില്‍ നിന്നും പുറത്തേയ്ക്ക്. ചുറ്റും ഒന്ന് കണ്ണോടിച്ചു. നിരവധി കമിതാക്കള്‍ ഇതിനോടകം അവിടിവിടെയായി ഇടം പിടിച്ചിട്ടുണ്ട്. സമയം, പത്താകുന്നു. ഈ കാത്തിരിപ്പ് വളരെ ദുഷ്‌കരമാണ്. ബീച്ചിന് സൈഡിയുള്ള മരത്തണലിലെ സ്‌റ്റോണ്‍ ബഞ്ചില്‍ ഇരുന്ന് അവന് കൊടുക്കാനുള്ള പൂക്കള്‍ പുറത്തെടുത്തു. അതില്‍ ഒന്നിന്റെ ഇതള്‍ കൊഴിഞ്ഞിരുന്നു. അല്‍പം വിഷമത്തോടെ അത് കയ്യിലെടുത്ത് നോക്കിയിരുന്നു.
പത്തു മണി കഴിഞ്ഞു. അവനെന്താ വരാത്തത്. എന്തൊരു കൃത്യനിഷ്ഠയുള്ള ആളാണ്. ഇന്നിങ്ങു വരട്ടേ. രാവിലെ മുതല്‍ തുടങ്ങിയ കല്ലുകടിയാണ്. പത്തരയായി ഫോണിലേയ്ക്ക് നോക്കി അനക്കമില്ല. ഒടുവില്‍ അങ്ങോട്ട് വിളിക്കാന്‍ തീരുമാനിച്ചു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. എന്റെ കണ്ണുകള്‍ നിറഞ്ഞു. ആരും കാണാതെ കണ്ണു തുടച്ചു. പതിനൊന്നു മണി വരെ കാത്തിരുന്ന് വീട്ടിലേയ്ക്ക് മടങ്ങി. ബസ്സില്‍ കയറി. രണ്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ടു. വഴിയിലേയ്ക്ക് കണ്ണും നട്ടാണ് ഇരിപ്പ്. ഇടയ്ക്ക് അവനെ കണ്ടാലോ...മൂന്നാമത്തെ സ്‌റ്റോപ്പ് കഴിഞ്ഞതോടെ യാത്ര മന്ദഗതിയിലായി. വഴി മുഴവന്‍ ബ്ലോക്കാണ്. മുന്‍പില്‍ ഒരു ആള്‍ക്കൂട്ടം. അല്‍പ്പം കാത്തിരുന്ന ശേഷം ആള്‍ക്കൂട്ടം കടന്ന് ബസ് മുന്‍പോട്ട് നീങ്ങി. ഇതിനിടെ, കണ്ടട്കര്‍ പറയുന്നത് കേട്ടു, ആക്‌സിഡന്റാണ്. അത് കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു പിടച്ചില്‍. വീണ്ടും ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു. 'സ്വിച്ച് ഓഫ്' തന്നെ മറുപടി.
ബസില്‍ നിന്നും ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ നിരവധി തവണ വിളിച്ചു. രാവിലെ അവന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതോര്‍ത്ത് നെഞ്ചു പിടഞ്ഞു. എന്തൊക്കെയോ ഭയപ്പാടുകളും ഉള്ളിലൂടെ കടന്നുപോയി. വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു. അവന് കൊടുക്കാനുള്ള പനിനീര്‍ പുഷ്പങ്ങള്‍ വാടിത്തുടങ്ങിയിരിക്കുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്നേ വരെ ഇത്രനേരം വിളിക്കാതിരുന്നിട്ടില്ല എന്നതുകൂടി ഓര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു.
ഇതിനിടെ, ഫോണ്‍ ബെല്ലടിച്ചു. അവന്റെ സുഹൃത്ത് മനുവിന്റെ നമ്പരാണ്. അത്യാവശ്യമായി ആശുപത്രി വരെ ഒന്ന് എത്തണം. മനുവിന്റെ ബൈക്ക് ഒന്നു മറിഞ്ഞു. ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഉടന്‍ തന്നെ എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക് കൈകാട്ടി നിര്‍ത്തി. യാത്രയ്ക്കിടയിലും അവന്റെ നമ്പരിലേയ്ക്ക് വിളിച്ചുകൊണ്ടേയിരുന്നു. ആ ശബ്ദം ഒന്നുകേള്‍ക്കാന്‍ ഹൃദയം പിടഞ്ഞുകൊണ്ടേയിരുന്നു. ആശുപത്രിയ്ക്ക് മുന്നിലെത്തിയപ്പോള്‍ മനുവിന്റെ സുഹൃത്തുക്കളെല്ലാം ഉണ്ട്. എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചിരുന്നു. എന്നെ കണ്ടതോടെ അവരില്‍ ചിലര്‍ ഒഴിഞ്ഞു മാറി. ഇതിനിടെ, എനിക്ക് ഫോണ്‍ ചെയ്ത മനുവിന്റെ സുഹൃത്ത് അടുത്തെത്തി എന്നെ ആശുപത്രിയ്ക്ക് ഉള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എട്ടാമത് പ്രണയ വര്‍ഷത്തില്‍ അവന് സമ്മാനിക്കാനുള്ള എട്ട് പനിനീര്‍ പൂക്കളുമായുള്ള ആ യാത്ര അവസാനിച്ചത് മോര്‍ച്ചറിയ്ക്ക് മുന്നിലായിരുന്നു.

No comments:
Post a Comment