കമ്പനീല് ഒരു പണീമില്ലാതെ ഫേസ്ബുക്കില് ചൊറീം കുത്തിയിരിക്കുമ്പൊ നാട്ടീന്ന് അമ്മേടെ മിസ്ഡ് കോൾ...! തിരിച്ചുവിളിച്ചു..
ഞാൻ : 'ഹലോ, എന്താമ്മേ..? എന്തേ വിളിച്ചത്...?'
അമ്മ: 'ഒന്നൂല്ലടാ, വെറുതെ വിളിച്ചതാ..'
ഞാൻ: 'ങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ, ഇനിക്കിവിടെ എപ്പളും ജോലിത്തിരക്കാവും ഞാനങ്ങോട്ട് വിളിച്ചോളാന്ന്, വൈന്നേരം വിളിക്കാം.. ശരിയെന്നാ..'
അമ്മ : 'അയ്യോ... വെക്കല്ലേ, നിക്കൊരു കാര്യം പറയാന്ണ്ട്...'
ഞാൻ : 'എന്താണ്...? വേഗം പറയ്.. തിരക്കാണ്..'
അമ്മ : 'അതേയ്, ഇന്ന് വടക്കുമ്പാട്ടെ കൃഷ്ണേട്ടന്റെ മോളെ കണ്ടു, ഒരു കല്യാണത്തിന്.. നല്ല കുട്ടിയാ.. കണ്ടപ്പൊ നിനക്ക് വേണ്ടി ആലോയിച്ചാലോന്ന് വിചാരിച്ചു...'
''ഠോ'' ''ഠോ'' ''ഠോ''
മനസില്‍ മൂന്ന് ലഡ്ഡു ഒരുമിച്ച് പൊട്ടി...!!
ന്നാലും നുമ്മളൊറ്റ്യടിക്ക് സമ്മയിച്ച് കൊടുത്താ അമ്മയെന്ത് കരുതും..? അതോണ്ട് മ്മള് നൈസായി കൊറച്ച് ബലം പിടിച്ചു.. വെല കളയാമ്പാടില്ലല്ലോ..
ഞാന്‍ : 'ഇങ്ങളെന്താണമ്മേ പറേണത്..?
വീട്ടിലെ ടൈല്‍സിന്‍റെ പണി ബാക്കിയല്ലേ... പോരാത്തതിന് ഇനിക്കിപ്പൊ 25 വയസ്സ് പൂര്‍ത്തിയായതേയുള്ളൂ.. നാട്ടുകാരെന്തേലും കരുതൂല്ലേ...?'
അമ്മ : 'ഓാ.. അതുശരിയാ.. ഞാനത്രക്കങ്ങട് ചിന്തിച്ചില്ല.. അതുവിട്, ഇനീം സമയിണ്ടല്ലോ.. ഒന്നുരണ്ടുകൊല്ലംകൂടെ കഴിഞ്ഞ് നോക്കാം..'
ഞാന്‍ : 'അ.... അത്..... അമ്മേ.... ടൈല്‍സ്.....ഞാന്‍...'
അമ്മ : 'ശെരീന്നാ.. അനക്ക് തെരക്കല്ലേ.. അന്‍റെ പണി നടക്കട്ടെ... വൈന്നേരം വിളിക്ക്ട്ടാ..'
ഞാന്‍ : 'അയ്യോ.. അമ്മേ, വെക്കല്ലേ... തിരക്ക് കൊറഞ്ഞൂൂ... ഹലോ.... ഹലോ.... ഹലോ.....'
call disconnected...
പ്ലിങ്..... പ്ലിങ്..... പ്ലിങ്..
അമ്മയൊക്കെ ആളാകെ മാറിപ്പോയി..... പണ്ടൊക്കെ ചോറ് മാണ്ടാ, മാണ്ടാന്നൊക്കെ ശാഠ്യം പിടിച്ചാ നിർബന്ധിച്ചു കഴിപ്പിക്കണതാർന്നു......
ന്നാല്വെന്‍റമ്മേ......

No comments:
Post a Comment