വിന്‍ഡോസ് 10ന്റെ പ്രത്യേകതകള്‍…
മെക്രോസോഫ്റ്റ്
ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ടെന്‍ പുറത്തിറക്കി.
വിപണിയിലെ വിന്‍ഡോസ് 8ന്റെ സാധ്യതക്കുറവും, ജനസമ്മിതി ഇല്ലായ്മയുമാണ്
വിന്‍ഡോസ് തങ്ങളുടെ അടുത്ത ഒ എസ് പുറത്തിറക്കാന്‍ കാരണമായത്.
വിന്‍ഡോസ്
9 വിട്ട് കളഞ്ഞാണ് മൈക്രോസോഫ്റ്റ് ടെന്‍ പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തിയതാണ് വിന്‍ഡോസ് ടെന്നിന്റെ പ്രത്യേകത.
മുന്‍പ് പുറത്തിറങ്ങിയ 8ഇല്‍ സ്റ്റാര്‍ട്ട് മെനു ഇല്ലാത്തതിനാല്‍ പ്രായോഗിക
ഉപയോഗം വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ തന്നെ വിന്‍ഡോസ്
10ഇല്‍ സ്റ്റാര്‍ട്ട് മെനു മൈക്രോസോഫ്റ്റ് തിരിച്ചുകൊണ്ടുവന്നിരിക്കുന്നത് .
ഏറെ
വിമര്‍ശനങ്ങള്‍ക്കിട വരുത്തിയ വിന്‍ഡോസ് എട്ടിന് ശേഷമാണ് ടെന്നിലേക്ക്
കടന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 7ന്റെയും 8
ന്റെയും സമ്മിശ്ര പതിപ്പാണ്. വിന്‍ഡോസ് സെവന്റെയും നിലവിലുള്ള
എയ്റ്റിന്റെയും സമ്മിശ്ര പതിപ്പാണ് പുതിയത്.
പരിഷ്‌കരിച്ച
സ്റ്റാര്‍ട്ട് മെനുവും പരമ്പരാഗത സ്റ്റാര്‍ട്ട് മെനുവും പുതിയ പതിപ്പില്‍
ഒരുക്കിയിട്ടുണ്ട്. ഇഷ്ട ആപ്ലിക്കേഷനിലേക്ക് പെട്ടെന്ന് പോകാനുള്ള
സൗകര്യമാണ് ഈ പതിപ്പിന്റെ പ്രത്യേകത. ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ പുതിയ
രീതിയിലായിലാണ് സജീകരിച്ചിരിച്ചിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍
ചില ബിസിനസ് തലവന്‍മാര്‍ക്കായാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിന്‍ഡോസ് ടെന്‍
അവതരിപ്പിച്ചത്. അടുത്ത വര്‍ഷമാണ് ഔദ്യോഗികമായി പുതിയപതിപ്പ്
മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്.
No comments:
Post a Comment