കായികലോകത്തെ പെണ്‍പോരാളികള്‍
പി.ടി.ഉഷയില്‍ തുടങ്ങുന്നതാണ് ട്രാക്കിലെ ഇന്ത്യന്‍ പെണ്‍കരുത്തിന്റെ സുവര്‍ണചരിത്രം. ഗീത് സുത്ഷിയേയും എം.ഡി.വത്സമ്മയെയും പോലുള്ള ഒറ്റത്തുരുത്തുകളില്‍ നിന്ന് ഇന്ത്യന്‍ വനിതാ കായികരംഗം വളര്‍ന്നത് സോളില്‍ ഉഷ നടത്തിയ സ്വപ്‌നതുല്ല്യമായ സ്വര്‍ണവേട്ടയില്‍ നിന്നാണ്. 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്നു മാത്രമായി നാല് സ്വര്‍ണം നേടിയ ഉഷയുടെ നേട്ടത്തിന് താരതമ്യങ്ങളില്ല.
രണ്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്നു മാത്രമായി പത്ത് മെഡല്‍ നേടിയ ഉഷയുടെ യഥാര്‍ഥ പിന്‍ഗാമി ഇനിയും പിറക്കാനിരിക്കുന്നേയുള്ളൂ. എങ്കിലും സോളിനുശേഷം ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍വേട്ടയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി വനിതാ കായികതാരങ്ങളും മാറിക്കഴിഞ്ഞു. ഇഞ്ചിയോണിലെ പതിനേഴാം ഗെയിംസിലും വനിതകള്‍ ഈ പെരുമ കെടാതെ കാത്തു. ഇന്ത്യ നേടിയ പതിനൊന്ന് സ്വര്‍ണത്തില്‍ അഞ്ചും വനിതകളുടെ വകയാണ്. ഇതിന് പുറമെ നാല് വെള്ളിയും പതിനേഴും വെങ്കലവും വനിതകള്‍ രാജ്യത്തിന് സമ്മാനിച്ചു.
ശ്വേതാ ചൗധരി വെടിവെച്ചിട്ട വെങ്കലത്തിലൂടെയാണ് ഇന്ത്യ ഇഞ്ചിയോണില്‍ മെഡല്‍വേട്ട തുടങ്ങിയത്. പിന്നെ വീശിയെറിഞ്ഞും ഇടിച്ചിട്ടും ഓടിക്കിതച്ചും നടന്നുതളര്‍ന്നും അവര്‍ മെഡലുകള്‍ വാരിയെടുത്തു.
സീമ പൂനിയയാണ് ഇഞ്ചിയോണില്‍ സ്വര്‍ണം എറിഞ്ഞുവീഴ്ത്തിയ ആദ്യ ഇന്ത്യന്‍ വനിത. മരുന്നടി ആരോപണങ്ങള്‍ കളങ്കം ചാര്‍ത്തിയ പഴയ സീമ അന്റിലിന്റെ കരിയറിന് അവര്‍ വീരോചിതമായ ഉയിര്‍ത്തെഴുല്‍േപാണ് നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഗെയിംസില്‍ പങ്കെടുക്കാനായില്ലെങ്കിലും ക്ഷമയോടെ പരിശീലനത്തില്‍ മുഴുകി അര്‍ഹിച്ച വിജയം ഈ ഹരിയാനക്കാരി സ്വന്തമാക്കി.
ഇടിക്കൂട്ടിലെ പുലിക്കുട്ടിയായ മേരി കോമും ജീവിതത്തിന്റെ കനത്ത പ്രതിബന്ധങ്ങളേയാണ് സുവര്‍ണനേട്ടത്തിലൂടെ മറികടന്നത്. മണിപ്പൂരിലെ ഒരു സാധാരണ വീട്ടമ്മയില്‍ നിന്നും മാഗ്നിഫിഷ്യന്റ് മേരിയിലേക്കുളള അവരുടെ വളര്‍ച്ച അത്ര നിസാരമായിരുന്നില്ല. പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിട്ട മേരിക്ക് എതിരാളികളെ ഇടിച്ചൊതുക്കാന്‍ പ്രയാസമേ ഉണ്ടായില്ല. രാജ്യത്തിന്റെ സ്വര്‍ണപ്രതീക്ഷയെ കാത്തുകൊണ്ട് മേരി ഇടിക്കൂട്ടില്‍ മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ചു.
വനിതകളുടെ റിലേയില്‍ കഴിഞ്ഞ ഏഷ്യാഡിലെ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. പ്രിയങ്ക പവാര്‍, ടിന്റു ലൂക്ക, മന്‍ദീപ് കൗര്‍, എം.ആര്‍.പൂവമ്മ എന്നിവരുള്‍പ്പടെ റിലേ ടീമിന് ഇന്ത്യന്‍ ടീം തന്നെ കുറിച്ച ഏഷ്യന്‍ റെക്കോഡ് മെച്ചപ്പെടുത്താനുമായി. രണ്ടാം ലാപ്പില്‍ ഓടി ലീഡ് നേടിക്കൊടുത്തത് ടിന്റുവായിരുന്നു. ടിന്റുവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. വ്യക്തിഗത ഇനമായ 800 മീറ്ററില്‍ കഴിഞ്ഞ തവണ നേടിയ വെങ്കലത്തെ വെള്ളിയാക്കാനും ടിന്റുവിന് സാധിച്ചു.
രാജ്യത്തേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എ.ടി.പി റാങ്കിംഗിന് മുന്‍ഗണന നല്‍കി മുന്‍നിര പുരുഷ ടെന്നീസ് താരങ്ങള്‍ ഗെയിംസിനോട് അകലം പാലിച്ചപ്പോള്‍ തീരുമാനം മാറ്റി രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങിയ സാനിയയും മാതൃകയായി. മിക്‌സഡ് ഡബിള്‍സില്‍ സാകേത് സായിക്കൊപ്പമാണ് സാനിയ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ഡബിള്‍സില്‍ സാനിയ പ്രാര്‍ത്ഥന തോംബറെക്കൊപ്പം വെങ്കലവും നേടി.
ഗ്വാങ്ഷൂവില്‍ അരങ്ങേറ്റം കുറിച്ച് പൊന്നണിഞ്ഞ ഇന്ത്യന്‍ വനിതാ കബഡി ടീം ഇത്തവണയും സ്വര്‍ണം നിലനിര്‍ത്തി. എതിരാളികളായ ഇറാനില്‍ നിന്നും മത്സരം ഇന്ത്യന്‍ ചുണക്കുട്ടികള്‍ സ്വന്തം കൈപ്പിടിയിലൊതുക്കി. എതിരാളികളെ നിലംപരിശാക്കി ശക്തമായ ആധിപത്യം നേടിയാണ് ടീം വിജയക്കൊടി പാറിച്ചത്.
നഗ്നപാദയായി പരിശീലനം നടത്തിതുടങ്ങിയ കുശ്ബീര്‍ ഗെയിംസിന്റെ വെള്ളി മെഡലിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തിലായിരുു കുശ്ബീറിന്റെ മെഡല്‍ നേട്ടം. ഏഷ്യന്‍ ഗെയിംസ് നടത്തത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് കുശ്ബീര്‍. മികച്ച ഭാവിവാഗ്ദാനമായാണ് ഇരുപത്തിയൊന്നുകാരിയായ കുശ്ബീര്‍ വിലയിരുത്തപ്പെടുന്നത്.
ജോഷ്‌ന ചിന്നപ്പ, ദീപിക പളളിക്കല്‍, അലങ്കമണി അനഘ എന്നിവരടങ്ങിയ സ്‌ക്വാഷ് ടീമും ഹാമര്‍ ത്രോയിലൂടെ മഞ്ജു ബാലയും ഇന്ത്യന്‍ മെഡല്‍പ്പട്ടികയില്‍ വെളളിയുമായി ഇടം പിടിച്ചു. സ്‌ക്വാഷ് വനിത സിംഗിള്‍സില്‍ ദീപിക വെള്ളി നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. വനിതാ ഡബിള്‍സില്‍ സൈനയും കൂട്ടുകാരും നേടിയ വെങ്കലം മാത്രമാണ് ആകെയുണ്ടായ നേട്ടം. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവായിരുന്ന ന നേവാളില്‍ നിന്നും പി.വി സിന്ധുവില്‍ നിന്നും മെഡലുകള്‍ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സൈനയ്ക്ക് ക്വാര്‍ട്ടര്‍ഫൈനലിലും സിന്ധുവിന് പ്രീക്വാര്‍ട്ടര്‍ഫൈനലിലും പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.
ഒരു വയസ്സുളള മകനെ പിരിഞ്ഞ് ഏറ്റവും വലിയ നേട്ടവും സ്വപ്‌നം കണ്ട് ബോക്‌സിങ് റിങ്ങില്‍ കയറിയ എല്‍.സരിതാദേവിക്ക് റഫറിയുടെ തെറ്റായ തീരുമാനത്തില്‍ കഠിനാധ്വാനത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളാണ് നഷ്ടപ്പെട്ടത്. എതിരാളിയെ കൈക്കരുത്ത് അറിയിച്ചിട്ടും അര്‍ഹിക്കപ്പെട്ടത് നിഷേധിക്കപ്പെട്ടപ്പോള്‍ മനക്കരുത്ത് നഷ്ടപ്പെട്ട് അവര്‍ വികാരാധീനയായതും മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതും ഇഞ്ചിയോണിലെ ഇന്ത്യയുടെ കണീരോര്‍മയായി.
63 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഗീത ജക്കറും 52 കിലോഗ്രാം വുഷുവില്‍ സാന്തോദേവിയും 75 കിലോ വിഭാഗം ബോക്‌സിങില്‍ പൂജാറാണിയും കൈക്കരുത്തിലൂടെ വെങ്കലം നേടിയവരാണ്.
വനിതാവിഭാഗം സെയിലിങില്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ ഇന്ത്യയ്ക്ക് ഉണ്ടായത്. സെയ്‌ലിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകളായി തമിഴകത്തെ വര്‍ഷ ഗൗതമും ഐശ്വര്യ നെടുഞ്ചൂഴിയനും വെങ്കല ചരിത്രം കുറിച്ചു.
1500 മീറ്റര്‍ ഓട്ടത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ മലയാളിതാരം ജെയ്ഷയുടേതടക്കം നാല് വെങ്കലമാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി വനിതകള്‍ നേടിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ പൂവമ്മയും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബബറും ജാവലിന്‍ ത്രോയില്‍ അന്നു റാണിയുമാണ് അത്‌ലറ്റിക്‌സിന് വെങ്കലം സമ്മാനിച്ചവര്‍.
അമ്പെയ്ത്തില്‍ രണ്ടു വെങ്കലമാണ് ലഭിച്ചത്. പൂര്‍വശ,ജ്യോതി സുരേഖ, തൃഷ ദേബ് എന്നിവരായിരുന്നു അമ്പെയ്ത്ത് ടീമിലെ അംഗങ്ങള്‍. തൃഷ ദേബ് വ്യക്തിഗത വെങ്കലവും നേടി. 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരിയും രാഹി സര്‍നോബാത്, ഹീന സിദ്ദു, അനിഷ സയ്യിദ എന്നിവരുള്‍പ്പെട്ട ടീം 25 മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീം വിഭാഗത്തിനും വെങ്കലം നേടാനായി. ഇതിനു പുറമേ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വലിയൊരു തിരിച്ചുവരവാണ് വനിതാ ഹോക്കിയില്‍ ഇന്ത്യ നടത്തിയത്. ഗ്വാങ്ഷൂവില്‍ നാലാം സ്ഥാനത്തായിരുന്നവര്‍ ഇത്തവണ വെങ്കലം നേടി. ഇന്ത്യന്‍ വനിതഹോക്കിയുടെ നെടുംതൂണുകളില്‍ ഒരാളായ റാണി രാംപാലിന്റെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ കൈവരിച്ച മറ്റൊരു സുപ്രധാന നേട്ടം ഗെയിംസിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി വനിത ഫുട്‌ബോള്‍ മത്സരത്തിന് ഇന്ത്യന്‍ വനിതകള്‍ റഫറികളായതാണ്. ലോക ചാമ്പ്യന്‍മാരായ ജപ്പാനും വിയറ്റ്‌നാമും തമ്മിലുളള സെമിഫൈനലിലാണ് മരിയ റെബെല്ലോ പിയദാദെയും യുവെന ഫെര്‍ണാണ്ടസും റഫറിമാരുടെ കുപ്പായമണിഞ്ഞത്. 2014-ല്‍ നടന്ന ഐ ലീഗ് മത്സരം നിയന്ത്രിച്ച മരിയ ഏതെങ്കിലും രാജ്യത്തെ ഒരു പ്രീമിയര്‍ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയാണ്. വനിതാ ഫുട്‌ബോളില്‍ ഇന്ത്യ അത്ര അഗ്രഗണ്യരല്ലെങ്കിലും ഏഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമാമാങ്കത്തില്‍ തികച്ചും സുപ്രധാനമായൊരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടരാണ് ഇരുവരും.
അപ്രതീക്ഷിതമായ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ വനിതകള്‍ നടത്തിയെങ്കിലും ഏറെ നിരാശപ്പെടുത്തിയ പ്രകടനങ്ങള്‍ക്കും ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസ് സാക്ഷ്യം വഹിച്ചു. 5000 മീറ്റര്‍ ഓട്ടത്തില്‍ കഴിഞ്ഞ തവണ വെളളി നേടിയ പ്രീജ ഇത്തവണ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ട്രിപ്പിള്‍ ജമ്പില്‍ മയൂഖാ ജോണിയും നിരാശരാക്കി. ആദ്യ ചാട്ടത്തില്‍ തന്നെ ഫൗളായി മത്സരം അവസാനിപ്പിച്ച എം.എ. പ്രജുഷയും നിരാശയാണ് സമ്മാനിച്ചത്. മറ്റൊരു നിരാശ എന്നും ഇന്ത്യന്‍ നേട്ടങ്ങളില്‍ സ്ത്രീ പുരുഷ ഭേദമന്യേ കൈയൊപ്പു ചാര്‍ത്തുന്ന മലയാളികളുടെ വ്യക്തിമുദ്ര പതിഞ്ഞ മെഡലുകള്‍ ഇത്തവണ വളരെ കുറവായിരുന്നു എന്നുള്ളതാണ്.
മത്സരത്തില്‍ ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല പ്രധാനം, പങ്കെടുക്കുന്നതാണെന്ന പഴമൊഴി ആവര്‍ത്തിച്ച് ഇഞ്ചിയോണിന് വിട നല്‍കാം. ഇനി ജക്കാര്‍ത്തയില്‍ കാണാം എന്നു പറഞ്ഞു പിരിയുമ്പോള്‍ കായികപ്രേമികളുടെ മനസ്സു കാത്തിരിക്കുന്നത് ഒരു പുതിയ താരോദയത്തെയാണ് മുന്‍കാല താരങ്ങളുടെ യഥാര്‍ത്ഥ പിന്‍ഗാമികളേയാണ്.

No comments:
Post a Comment