Thursday, 25 February 2016

ആദ്യ ചുംബനം

പിറന്നുവീണപ്പോളറിയാത്തകാലത്തമ്മ നല്‍കി, ആദ്യ ചുംബനം

മടിയിലിരുത്തി വാല്‍സല്യമേകിയച്ഛന്‍
മൂര്‍ദ്ധാവില്‍ ചൊരിഞ്ഞു പിന്നെയും ചുംബനം.

വിദ്യാലയപ്പടി വിട്ടിറങ്ങും നേരം
കൂട്ടുകാര്‍ നല്‍കിയ കെട്ടിപ്പിടിച്ചുള്ള ചുംബനം

പിന്നെ, ഇടക്കെത്തി പമ്മിയും
തെല്ലു ഭയന്നും ഇറുകി പിടിച്ചുള്ള  നനുത്ത ചുംബനം.

ആദ്യരാത്രി പാതിമൂടിയ കണ്‍കളില്‍
ചേര്‍ത്തു പങ്കാളി നല്‍കി ഹൃത്തില്‍  പതിഞ്ഞൊരു ചുംബനം.

വീണ്ടും അമ്മയായ് നൊന്തു പെറ്റിട്ട
കുഞ്ഞിനായേകി മൃദു ചുംബനം.

ആശ്വാസമേകിയോരമ്മതന്‍ ശ്വാസം
നിലച്ച നേരം വിങ്ങിപ്പിടഞ്ഞമ്മയെ പുണര്‍ന്നു നല്‍കി മരണ ചുംബനം

ഒടുവില്‍ നിന്‍ നേരമായ് മണ്ണോടു ചേര്‍ന്നിടും
നേരത്തറിയാതെ കിട്ടുന്നോരന്ത്യ ചുംബനം !

No comments:

Post a Comment