Wednesday 17 February 2016

പനിനീർപ്പൂക്കൾ

നിനക്കായി ഞാനും എനിക്കായി നീയും
ഹൃദയത്തിൽ ഒരു തിരിനാളം
ഏതു കൊടുംകാറ്റിലും കെടാതെ
കൊളുത്തി വെച്ചു .
ഒരുനാൾ  ആ പ്രകാശ രശ്മികൾ
എനിക്കോ നിനക്കോ
കാണുവാൻ കഴിയാതെ വന്നാൽ
നമ്മളിൽ ആരായാലും
ബാക്കിയാവുന്നയാൾ നമ്മൾ
ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പിടി
പനിനീർപ്പൂക്കൾ ആരും കാണുവാനിടയില്ലാത്ത മണ്ണിൽ കുഴിച്ചുമൂടണം എവിടെയോ അഴുകിമണ്ണിനോട് ചേരുന്ന മാംസത്തിനു സുഗന്ധം ചേർക്കുവാൻ.
പിന്നെ ഒരു പിടി പനിനീർപ്പൂക്കൾ
ഒഴുകുന്നൊരു ജലത്തിലും നിക്ഷേപിക്കുക
ജലമെവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ
വീശുന്ന ഈറൻ കാറ്റിൽ അത്മാവിനോടു ചേർന്ന 
നറുമണമായി നീ വരും വരെ ഞാനിവിടെയുണ്ട്
എന്നു പിൻ ചെല്ലുന്ന ആത്മാവിനു വഴികാണിക്കുവാൻ

No comments:

Post a Comment