Monday, 22 February 2016

സ്നേഹം

 സ്നേഹം

ഒരാളെ ഇഷ്ടപ്പെടുന്നതു ബാഹ്യമായ ആകർഷണത്താലാണ്.
അതിൽ അയാളുടെ തലയെടുപ്പും സമ്പത്തും ജോലിയും പദവിയും പഠനവും ഉൾപ്പെടും. സുന്ദരനായ യുവാവ്, ആസിഡ് ആക്രമണത്തിൽ വിരൂപിയായിപ്പോയ കമിതാവിനെ വിവാഹം കഴിച്ചാൽ അത് ഇഷ്ടമല്ല, സ്നേഹം.

ഉപാധികളുടെ ലോകത്താണ് ഇഷ്ടം. എനിക്കു ഹിതമെങ്കിൽ അത് ഇഷ്ടം. എന്നാൽ സ്നേഹം അതിനപ്പുറത്താണ്. അഹങ്കാരത്തിന്റെ സകല ഭാവങ്ങളും സ്നേഹമുളളിടത്ത് അപ്രത്യക്ഷമാകും. വിനയവും എളിമയും വിധേയത്വവുമെല്ലാം അവിടെ നിറഞ്ഞു നിൽക്കും. മുറിപ്പെടുത്തുന്ന വാക്കുകൾക്ക് അവിടെ സ്ഥാനമില്ല. സ്നേഹം സകലതും ക്ഷമിക്കും. പരസ്പരവിശ്വാസവും വളരും. ഏതു കാറ്റും കോളും അവരിൽ ഒരു ചലനവുമുണ്ടാക്കില്ല.

No comments:

Post a Comment