അന്ന് നീ എന്നോട് പറഞ്ഞു കിലുങ്ങുന്ന കൊലുസിന് പകരം എനിക്ക് നിന്റെ പരിഭവ കിലുക്കങ്ങൾ മതി എന്ന്
അപ്പോൾ നിന്റെ പ്രണയത്തെ ഞാൻ മുറുകെ പിടിച്ചു എന്റെ കൊലുസ് കൊണ്ട് നീ അവൾക്കു താലി പണിതു
അപ്പോഴും നീ എന്നോട് പറഞ്ഞു നിന്റെ പരിഭവ കിലുക്കങ്ങൾ മതി എന്ന്
ആ താലിയിൽ കൂടി ഞാൻ അറിയും എന്ന്
ഹൃദയം തകര്ന്ന വേദനയോടെ എന്റെ പ്രണയം അവളുട നെഞ്ചിൽ ഏറ്റുന്നത് കണ്ണീരിനിടയിലും ഞാൻ വ്യക്തമായി കണ്ടു
അപ്പോഴും നിന്റെ പ്രണയത്തെ ഞാൻ മുറുകെ പിടിച്ചു
ആ താലി മറ്റൊരുവൾക്ക്
അരഞ്ഞാണമായി മാറിയപ്പോഴാണ്
ഞാൻ ആ പ്രണയത്തിൻ ചതി അറിഞ്ഞത്
അപ്പോഴേക്കും ആ അരഞ്ഞാണം
എനിക്കുള്ള റീത്തായ് കഴിഞ്ഞിരുന്നു
എന്റെ പരിഭവ കിലുക്കത്തിൻ റീത്തുമായു
നീ വരുമ്പോഴേക്കും എന്റെ കബറിൻ
മുകളിൽ മൈലാഞ്ചി ചെടി കുത്തിയെങ്കിൽ
മാത്രമേ എന്റെ പ്രണയം പൂവണിയു ....
No comments:
Post a Comment