Saturday, 5 November 2016

അവിശ്വസനീയമായ ഒരു ഇന്‍ഡോ - റഷ്യന്‍ പ്രണയം.

അവിശ്വസനീയമായ ഒരു ഇന്‍ഡോ - റഷ്യന്‍ പ്രണയം.

സമ്പന്നയും,റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറുമായ 'അനസ്തറ്റ' ( Anasthasta ) എന്ന 25 കാരിയായ റഷ്യന്‍ സുന്ദരിക്ക് , ഗോവയിലെ ഒരു ബീയര്‍ പാര്‍ലര്‍ ജോലിക്കാരനും , മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനുമായ നരേന്ദ്രയോട് തോന്നിയ പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു.

നരേന്ദ്രയുടെ അച്ഛനുമമ്മയും ഇപ്പോഴും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്.സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃ ത്തുവഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. നരേന്ദ്ര വെറും പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ.6 മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ നരേന്ദ്രക്ക് ബിയര്‍ പാര്‍ലറിലെ ബാര്‍ മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ആ സ്ഥാനക്കയറ്റമാണ് നരേന്ദ്രയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്..

'അനസ്തറ്റ വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ വരുമായിരുന്നു. ഒരുനാള്‍ യാദൃശ്ചികമായി അവര്‍ പാര്‍ലറില്‍ നരേന്ദ്രയെ കാണുന്നു..ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെ ങ്കിലും അവര്‍ ആദ്യമായി എന്തൊക്കെയോ ,എങ്ങനെ യൊക്കെയോ ആശയവിനിമയം നടത്തി.അതായിരുന്നു തുടക്കം.

നരേന്ദ്രയോടു മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അവര്‍ക്ക് റഷ്യക്ക് മടങ്ങേണ്ടി വന്നു.

ഭാഷ പരസ്പ്പരം ഇരുവര്‍ക്കുമറിയില്ല എങ്കിലും അവര്‍ കണ്ണുകളിലൂടെ ആശയവിനിമയം നടത്തി.മനസ്സുകൊണ്ട് കൂടുതലടുത്തു. അനസ്തറ്റ അന്ന് റഷ്യക്ക് പറക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു . ' നരേന്ദ്രയെ തന്‍റെ ജീവിത പങ്കാളിയാക്കണം.'..

റഷ്യയില്‍ നിന്ന് അനസ്തറ്റ ഫോണ്‍ ചെയ്തത് നരേന്ദ്രക്കും നരേന്ദ്രയുടെ മറുപടി അനസ്തറ്റക്കും മനസ്സിലായിരുന്നി ല്ലെങ്കിലും ഒരു കാര്യം നരേന്ദ്രക്കും മനസ്സിലായി. അനസ്തറ്റ തന്നെ അളവറ്റു സ്നേഹിക്കുന്നു.

റഷ്യയില്‍ എത്തിയ അനസ്തറ്റ യുടെ മനസ്സ് മുഴുവന്‍ ഗോവയിലായിരുന്നു..ഓരോ മൂന്നുമാസം കഴിയു മ്പോഴും അവര്‍ ഗോവയില്‍ പറന്നെത്തി. വരുമ്പോ ഴൊക്കെ നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ട് വരുമായിരുന്നു..ഇവരുടെ പ്രണയം മൂന്നു വര്‍ഷം നീണ്ടുനിന്നു.

ഈ കാലയളവിനുള്ളില്‍ മറ്റുള്ളവരുടെ സഹായ ത്തോടെയും ,സ്വന്തമായും പരസ്പ്പരം ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടി യെടുത്തു.സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂ ടെയും അവര്‍ എന്നും ബന്ധപ്പെട്ടിരുന്നു.മനസ്സുകൊണ്ട് അവര്‍ പരസ്പ്പരം കൂടുതല്‍ മനസ്സിലാക്കി. നരേന്ദ്രയുടെ ദാരിദ്ര്യവും, എളിമയും, അധികം വാചാലമാക്കാത്ത പ്രകൃതവും അനസ്തറ്റക്ക് ഏറെ ഇഷ്ടമായി.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അനസ്തറ്റ വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്. അവര്‍ മദ്ധ്യപ്രദേശ് ലെ ഗ്രാമത്തില്‍പ്പോയി നരേന്ദ്രയുടെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി.

ഗ്രാമത്തിലെത്തിയ അനസ്തറ്റ അവിടെ താരമായി.
ഗ്രാമമാകെ ഇളകിമറിഞ്ഞു. ഒരു വെളുത്ത സുന്ദരി മാലാഖയെപ്പോലെ തങ്ങളുടെ ഗ്രാമത്തില്‍ വന്നത് കാണാന്‍ നാടെല്ലാം ഓടിയെത്തി. ഒരു റഷ്യന്‍ സുന്ദരിയെ ആദ്യമായി അവര്‍ അടുത്തുകാണുകയാ യിരുന്നു.ഏവര്‍ക്കും കൌതുകം. ചിലര്‍ക്കൊക്കെ നരേന്ദ്രയോട് അസൂയയും തോന്നാതിരുന്നില്ല.

നരേന്ദ്രയുടെ അച്ഛനുമമ്മയ്ക്കും ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അനസ്തറ്റ ഒരു രാത്രി ആ വീട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം മാതാപിതാക്കളുടെ കാല്‍ തൊട്ടു വന്ദിച്ചാണ് അവര്‍ മടങ്ങിയത്..

അനസ്തറ്റ നരേന്ദ്രയുമായി മോസ്ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി.രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം.

കഴിഞ്ഞ ഞായറാഴ്ച അവര്‍ ഇന്ത്യയിലെത്തി.
ഇപ്പോള്‍ ഇരുവരും ഇന്ത്യയിലാണുള്ളത്. ഒരു മാസം ഇരുവരും ഇന്ത്യയിലുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് നേരെ മദ്ധ്യപ്രദേശിലെ ഗ്രാമത്തിലെത്തി.ഇന്നലെ അവര്‍ സാഗര്‍ ജില്ല അപ്പര്‍ കളക്ടര്‍ ഓഫീസിലെത്തി തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സമര്‍പ്പിച്ചു.

അവിടെ മറ്റൊരു സംഭവം അരങ്ങേറി.രജിസ്റ്റാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റ ക്കും ഇരിക്കാന്‍ കസേര നല്‍കിയില്ല. ഇത് നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരു തരം Complex ആണ്..അതോ മറ്റുള്ളവരോടുള്ള അസൂയയോ ? ഏതായാലും അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവി യിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ കസേര വരുത്തി നല്‍കി.( കാണുക ചിത്രങ്ങള്‍ )

വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയശേഷം രണ്ടാളും റഷ്യക്ക് പോകും..അവിടെ നരേന്ദ്ര ,അനസ്തറ്റ യുടെ കുടുംബ പരമായ ബിസ്സിനസിന്‍റെ ഭാഗമാകും.

ഇന്ത്യ യില്‍ അടിക്കടി വരുമെന്നും നരേന്ദ്രയുടെ കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും അനസ്തറ്റ പറഞ്ഞു. യാത്രയെല്ലാം നരേന്ദ്രക്കൊപ്പം ബൈക്കിലാണ്.ബജാജ് ഡിസ്കവര്‍. നരേന്ദ്രയ്ക്ക് ഗോവയില്‍ വച്ച് സമ്മാനമായി വാങ്ങി നല്‍കിയതാണ്.

അനസ്തറ്റ ഇപ്പോള്‍ നരേന്ദ്ര ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളെ പ്പറ്റി പഠിക്കുകയാണ്..നരേന്ദ്രക്കൊപ്പം അവര്‍ ബൈക്കില്‍ മിക്കപ്പോഴും ഊരുചുറ്റലാണ്.തലയില്‍ തട്ടമിടാതെ , ആണുങ്ങളെ പ്പോലെ വസ്ത്രധാരണം ചെയ്തു ഇരുകാലുകളും രണ്ടു വശത്തിട്ട് ആരെയും കൂസാതെ ബൈക്കിന്‍റെ പിന്നിലിരുന്നു യാത്രചെയ്യുന്ന റഷ്യന്‍ സുന്ദരി ഗ്രാമക്കാര്‍ക്ക് ഇന്ന് പുതുമയുള്ള കാഴ്ചയാണ്.
( BN.)
കാണുക ചിത്രങ്ങള്‍.( സാഗര്‍ അപ്പര്‍ കളക്ടര്‍ ഓഫീസില്‍ വിവാഹം രെജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയുമായി ഇരുവരും എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം )
കടപ്പാട് : - പ്രകാശ്‌ നായര്‍
കടപ്പാട് .. ഞാൻ നിന്റെ ചങ്ങാതി

Monday, 31 October 2016

കേരള പിറവി ആശംസകള്‍

എന്നെ മനസിലായില്ലേ,..?

ഞാനാണ് *കേരളം*,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,
1956 ലാണ് ജനനം, എന്റെ ഭർത്താവ്
*തിരുവനന്തപുരം*
ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,
രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,
മൂന്നാമത്തെ മകൻ *പത്തനംതിട്ട* _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,
നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,
ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,
പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!
അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !
പിന്നെ യുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി
*മലപ്പുറം* കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,
ഇനിയുളളത് *കോഴിക്കോടാ*, ഹല്‍വാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ ഹല്‍വാ ഭയങ്കര പ്രശസ്തിയല്ലേ,!
പിന്നെയുള്ളത് എന്റെ *വയനാടൻ* മോൻ, ജൈവ വൈവിധ്യം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്നു. ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,
ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര്‍* എന്ത് ചെയ്യാനാ...എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ , എന്നാലും നല്ല സ്നേഹമുള്ളവനാ... !
എന്റെ അവസാനത്തെ പയ്യനാ *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ച്ും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,

എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍....

Thursday, 13 October 2016

മാതൃകഭാര്യ

ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:
"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട് സ്ട്രെസ്സും കൂടുതലാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്‌താൽ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം
ഡോക്ടര്‍ തുടര്‍ന്നു:
"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.
ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി. വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.
നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത് അത് സ്ഥിതി വഷളാക്കും. മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക. ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.
ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ. പിന്നെ പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത് ഇങ്ങനെ ഒരു ആറു മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."

തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:
"ഡോക്ടര്‍ എന്താ പറഞ്ഞത്?"

"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."

ദൈവം പ്ലിങ്ങ്

ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.

തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.

അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.

പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ - നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.

അല്ലാ നിങ്ങൾ ആരാണ്?

ഞാൻ ദൈവമാണ്.

അല്ലയോ പ്രഭോ... ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ?

ദൈവം പ്ലിങ്ങ് 😋😃

Wednesday, 23 March 2016

പ്ലിങ്..... പ്ലിങ്..... പ്ലിങ്

കമ്പനീല് ഒരു പണീമില്ലാതെ ഫേസ്ബുക്കില് ചൊറീം കുത്തിയിരിക്കുമ്പൊ നാട്ടീന്ന് അമ്മേടെ മിസ്ഡ് കോൾ...! തിരിച്ചുവിളിച്ചു..

ഞാൻ : 'ഹലോ, എന്താമ്മേ..? എന്തേ വിളിച്ചത്...?'

അമ്മ: 'ഒന്നൂല്ലടാ, വെറുതെ വിളിച്ചതാ..'

ഞാൻ: 'ങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ, ഇനിക്കിവിടെ എപ്പളും ജോലിത്തിരക്കാവും ഞാനങ്ങോട്ട് വിളിച്ചോളാന്ന്,  വൈന്നേരം വിളിക്കാം.. ശരിയെന്നാ..'

അമ്മ : 'അയ്യോ...  വെക്കല്ലേ,  നിക്കൊരു കാര്യം പറയാന്ണ്ട്...'

ഞാൻ : 'എന്താണ്...? വേഗം പറയ്.. തിരക്കാണ്..'

അമ്മ : 'അതേയ്, ഇന്ന് വടക്കുമ്പാട്ടെ കൃഷ്ണേട്ടന്റെ മോളെ കണ്ടു, ഒരു കല്യാണത്തിന്.. നല്ല കുട്ടിയാ.. കണ്ടപ്പൊ നിനക്ക് വേണ്ടി ആലോയിച്ചാലോന്ന് വിചാരിച്ചു...'

''ഠോ'' ''ഠോ'' ''ഠോ''

മനസില്‍ മൂന്ന് ലഡ്ഡു ഒരുമിച്ച് പൊട്ടി...!!

ന്നാലും നുമ്മളൊറ്റ്യടിക്ക് സമ്മയിച്ച് കൊടുത്താ അമ്മയെന്ത് കരുതും..? അതോണ്ട് മ്മള് നൈസായി കൊറച്ച് ബലം പിടിച്ചു.. വെല കളയാമ്പാടില്ലല്ലോ..

ഞാന്‍ : 'ഇങ്ങളെന്താണമ്മേ പറേണത്..?
വീട്ടിലെ ടൈല്‍സിന്‍റെ പണി ബാക്കിയല്ലേ... പോരാത്തതിന് ഇനിക്കിപ്പൊ 25 വയസ്സ് പൂര്‍ത്തിയായതേയുള്ളൂ.. നാട്ടുകാരെന്തേലും കരുതൂല്ലേ...?'

അമ്മ : 'ഓാ.. അതുശരിയാ.. ഞാനത്രക്കങ്ങട് ചിന്തിച്ചില്ല.. അതുവിട്, ഇനീം സമയിണ്ടല്ലോ.. ഒന്നുരണ്ടുകൊല്ലംകൂടെ കഴിഞ്ഞ് നോക്കാം..'

ഞാന്‍ : 'അ.... അത്..... അമ്മേ.... ടൈല്‍സ്.....ഞാന്‍...'

അമ്മ : 'ശെരീന്നാ.. അനക്ക് തെരക്കല്ലേ.. അന്‍റെ പണി നടക്കട്ടെ... വൈന്നേരം വിളിക്ക്ട്ടാ..'

ഞാന്‍ : 'അയ്യോ.. അമ്മേ, വെക്കല്ലേ... തിരക്ക് കൊറഞ്ഞൂൂ... ഹലോ.... ഹലോ.... ഹലോ.....'
call disconnected...

പ്ലിങ്..... പ്ലിങ്..... പ്ലിങ്..

അമ്മയൊക്കെ ആളാകെ മാറിപ്പോയി..... പണ്ടൊക്കെ ചോറ് മാണ്ടാ, മാണ്ടാന്നൊക്കെ ശാഠ്യം പിടിച്ചാ നിർബന്ധിച്ചു കഴിപ്പിക്കണതാർന്നു......

ന്നാല്വെന്‍റമ്മേ......

Tuesday, 8 March 2016

കാവല്‍മാടത്തില്‍ ഒരു ദിനം

കാവല്‍മാടത്തില്‍ ഒരു ദിനം

ജീവിതത്തിലെ അവിസ്മരണീയമായ ഏതാനും മണിക്കൂറുകള്‍...
മഴവില്ലഴകിന്റെ വശ്യതയും, മലങ്കാറ്റിന്റെ വന്യതയും മലനിരകളുടെ മാസ്മരിക സൗന്ദര്യവും തീര്‍ക്കുന്നൊരു  ഏറുമാടം.
കൃഷിയിടത്തിലേക്ക് വിളിക്കാതെ വിരുന്നെത്തുന്ന, അദ്ധ്വാനം മുഴുവന്‍ നിമിഷംനേരം കൊണ്ട് ഇല്ലാതാക്കുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും മറ്റ് മൃഗങ്ങളെയും  തുരത്താന്‍ കാവലിരിക്കാനുണ്ടാക്കിയ ഏറുമാടത്തില്‍ കൃഷിക്കാരനായ പഴയ സഹപാഠിക്കൊപ്പം ചിലവിട്ട ദിനത്തിന്റെ ഓര്‍മ്മകള്‍.... 

മാത്തപ്പന്‍ എന്ന് ഞങ്ങള്‍ നാട്ടുകാര്‍ വിളിക്കുന്ന ആറുതൊട്ടിയില്‍ മാത്യൂസും സുഹൃത്ത് മൂക്കിലിക്കാട്ട് സിബിയും  ചേര്‍ന്ന് നിര്‍മിച്ച ഈ എറുമാടം കോട്ടയം ജില്ലയിലെ എരുമേലി എരുത്വാപ്പുഴയ്ക്കു സമീപം  കീരിത്തോട്ടിലാണ്. മലങ്കാറ്റു വീശുമ്പോള്‍ സാധാരണ ഏറുമാടങ്ങള്‍ നിലംപതിക്കുമെന്നതിനാല്‍ ഇവര്‍ ഇവരുടെ ഭൂമിയില്‍ അടുത്തടുത്ത് നിന്നിരുന്ന റബര്‍ മരങ്ങള്‍ നിശ്ചിത ഉയരത്തില്‍ മുറിച്ചുനീക്കിയശേഷം ഇതിനു മുകളിലായാണ് ഏറുമാടം ഉറപ്പിച്ചത്. ചാഞ്ഞ പാതയാണ് ഏറുമാടത്തിലേക്ക്്. കൃഷി സംരക്ഷിക്കാന്‍ ഒരിടമെന്നതിനപ്പുറം ഏറുമാടത്തിന്റെ നിര്‍മ്മാണ സമയത്ത് മറ്റൊന്നും ഇവരുടെ മനസിലുണ്ടായിരുന്നില്ല. എന്നാല്‍ ഏറുമാടം തീര്‍ക്കുന്നത് വശ്യസുന്ദരമായ കാഴ്കളാണെന്നതിനാല്‍ സന്ദര്‍ശകരും ഏറി.

ഈ ഏറുമാടത്തിലിരുന്നാല്‍ ശബരിമല വനവും പീരുമേടിന് സമീപമുള്ള പരുന്തുംപാറയും കോരുത്തോട് ഗ്രാമവും സുഖവാസകേന്ദ്രമായ കുട്ടിക്കാനവുമൊക്കെ കാണാം. മലനിരകളുടെ ഇടയില്‍ തീര്‍ത്ത ഏറുമാടത്തെ മൂടി ഇടയ്ക്ക് കടുത്തമഞ്ഞ് പരക്കും. കാറ്റ് ഒച്ചയിട്ടു കടന്നു പോകും. ഏറുമാടത്തിലേക്ക് തൂവാനം വീശുമ്പോള്‍ മാരിവില്‍ വിടരും. ഉച്ചത്തില്‍ കൂകി വിളിച്ചാല്‍ മലനിരകള്‍ മറുപടിയോതും.
രാത്രിയാണ്് കാട്ടുപന്നികളും കാട്ടാനകളും കൂട്ടമായി കൃഷിഭൂമിയിലെത്തി വിളകള്‍ നശിപ്പിക്കുന്നത്. ഏറുമാടം സ്ഥാപിച്ചതോടെ ഇവിടെനിന്നുമുള്ള ശബ്ദവും വെളിച്ചവുംമൂലം കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് എത്താറില്ല. രാത്രികാലത്ത് ഏറുമാടത്തില്‍ കാവലിരുപ്പിന് ഊഴമാണ്. പുലരുംവരെ ഇതിനുള്ളില്‍ ആളുകള്‍ ഊഴമനുസരിച്ച് ഉറങ്ങാതിരിക്കും.ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവും മാടത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

ആറേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇരുവരും മരച്ചീനി കൃഷി ആരംഭിച്ചത്. പതിനായിരത്തോളം മൂട് മരച്ചീനിക്ക് പുറമെ, ഇഞ്ചി, ചേന, ചേമ്പ്, പച്ചക്കറികള്‍ എല്ലാം ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. മരച്ചീനി വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. അഭ്യസ്ഥ വിദ്യരായ പുതുതലമുറ വൈറ്റ്‌കോളര്‍ ജോലി തേടിനടക്കുന്ന കാലഘട്ടത്തില്‍ മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന ഇവര്‍ നാടിന് തന്നെ മാതൃകയാവുകയാണ്. ഫ്രീലാന്‍ഡ്‌സ് വീഡിയോഗ്രാഫറായ മാത്യൂസ് ഇപ്പോള്‍ മുഴുവന്‍ സമയവും കൃഷിയിടത്തില്‍ തന്നെയാണ്.
മാത്യൂസിന്റെ പിതാവ് ജയിംസിന്റെ അച്ഛന്‍ പണ്ടുകാലത്ത് കാട്ടുമൃഗങ്ങളെ തുരത്താന്‍ പടക്കം കെട്ടി ഏറുമാടത്തില്‍ താമസിച്ചിരുന്നു. ജയിംസ് മാത്യൂസുമായി പലപ്പോഴും പങ്കുവച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മാത്യൂസും സിബിയും ഒത്തുചേര്‍ന്ന് പുതിയ ഏറുമാടം നിര്‍മിച്ചത്.










 

വനിതാദിനാശംസകള്‍

കേരളത്തിലെ വനിതകൾക്ക് ലോക വനിതാദിനാശംസകള്‍.

സ്ത്രീയെ ചവിട്ടിതാഴ്ത്തിയോ കുത്തിനോവിച്ചോ അല്ല
ആണത്തം തെളിയികേണ്ടത്
അവളെ സ്നേഹിക്കുവാനും
സംരക്ഷിക്കാനും കഴിയണം,

അപ്പോഴെ പുരുഷൻ എന്ന
വാക്കിനർത്ഥം  വരൂ..